‘വലിയ അഹങ്കാരമാണ് കാണിക്കുന്നത്’ ! നയൻ താരക്ക് വേണ്ടത് 7 അസ്സിസ്റ്റൻസ് ! ഒരു ലക്ഷത്തിലധികം രൂപ ദിവസച്ചെലവ് !

ഏറ്റവും കൂടുതൽ പ്രശസ്തിയും പണവും ലഭിക്കുന്ന മേഖലയാണ് സിനിമ രംഗം. സൂപ്പർ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നത് കോടികളാണ്, നായകന്മാർക്കാണ് കൂടുതൽ, അതിൽ സൗന്തിന്ത്യൻ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ് നയൻതാര, തൃഷ, സാമന്ത, കീർത്തി സുരേഷ്, തമന്ന, കാജൽ തുടങ്ങിയവർ. എന്നാൽ പ്രതിഫലം കൂടാതെ സെറ്റിൽ എത്തുന്ന താരങ്ങളുടെ മുഴുവൻ ചിലവും നിർമാതാവ് വഹിക്കണം എന്നത് അനീതിയാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നിർമ്മാതാവ് കെ രാജൻ. താരങ്ങൾ ഇങ്ങനെയെല്ലാം നിർബന്ധങ്ങൾ വെച്ചാൽ നിർമ്മാതാവ് എന്ത് ചെയ്യണം എന്ന് ചോദിക്കുകയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇപ്പോൾ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്, അവസാനം നിങ്ങൾക്കെല്ലാവർക്കും പണം നൽകി, നിർമ്മാതാവ് തെരുവിലിറങ്ങേണ്ട ഗതികേടിലെത്തുന്നു. എത്രയധികം നിർമ്മാതാക്കളാണ് നശിച്ചു പോയത്, ഒരു സിനിമ നിർമ്മിച്ചാൽ പത്തു ശതമാനം ലാഭമെങ്കിലും കിട്ടണ്ടേ, ലാഭം പോട്ടെ, മുടക്കുമുതൽ എങ്കിലും തിരികെ വേണ്ടേ,  മുടക്കുമുതൽ തിരികെ കിട്ടിയാൽ ആ നിർമ്മാതാവ് വീണ്ടും സിനിമ നിർമ്മിക്കാൻ തന്നെയാണ് ശ്രമിക്കുക. ഇതൊരു ചൊറി ബാധ പോലെയാണ്, വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കും എന്നുപറയുകയാണ് അദ്ദേഹം.

അജിത്ത് ഒന്നുമല്ലാതിരുന്ന സമയത്ത് അയാളെ വെച്ച് പടമെടുക്കാൻ നിർത്താക്കൾ തയാറായതുകൊണ്ടല്ലേ ഇന്ന് അജിത് ഒരു സ്റ്റാറായി മാറിയത്, എന്നാൽ വലിയ നടനായ ശേഷം ഓഡിയോ റിലീസിന് ഞാൻ വരില്ല എന്നായി നിലപാട്. ഇത്തരം നിലപാടുകൾ എടുക്കുന്ന താരങ്ങൾ ആരെല്ലാമായാലും വലിയ അഹങ്കാരമാണ് കാണിക്കുന്നത്. അതുപോലെ താരങ്ങളുടെ ഭക്ഷണം, വളരെ ചുരുക്കം നടൻമാർ മാത്രമേ അവരുടെ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവരാൻ ശ്രമിക്കൂ. പണ്ട് എംജിആർ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് വന്നിരുന്നപ്പോൾ അദ്ദേഹം തന്റെ സഹ പ്രവർത്തകർക്ക്കൂടി ചേർത്ത്  പതിനഞ്ചു പേർക്കുള്ള ഭക്ഷണം ആണ് കൊണ്ട് വന്നിരുന്നത്.

എന്നാൽ ഇന്ന് അങ്ങനെ ഒന്നില്ല, അടുത്താണ് വീടെങ്കിലും അവർക്ക് ഹോട്ടൽ ഭക്ഷണം മതി, ഓരോ താരങ്ങൾ വന്നിരുന്ന്  ആ ഹോട്ടലിൽ നിന്നും മീൻ വാങ്ങിക്കൂ, ഈ ഹോട്ടലിൽ നിന്നും വറുത്തത് വാങ്ങൂ.. ഇവരുടെയെല്ലാം വയർ കേടാവില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്, കോടിക്കണക്കിന് രൂപ പ്രതിഫലം വേണം, അതിനും പുറമെ നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങി കൊണ്ട് വരണം. എന്നാൽ ചിലർ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു.

പിന്നെ ചില നടിമാർ ഒരു തൃഷ ആണെങ്കിൽ അഭിനയിച്ച സിനിമയുടെ ഓഡിയോ ഫങ്ക്ഷന് വരാൻ പ്രതിഫലം കൂടാതെ പതിനഞ്ചു ലക്ഷം അതികം വേണം എന്നെല്ലാമാണ് ഡിമാൻഡ്. കൂടാതെ ഒരു നയൻ താര ഷൂട്ടിങ്ങിനു വരുമ്പോൾ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിർമ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത്. അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാൽ അമ്പതു ലക്ഷം രൂപ അവരുടെ അസ്സിസ്റ്റന്റുകളുടെ കൂലിയായി നിർമ്മാതാവ് നൽകണം.

അതുപോലെ പണ്ടൊക്കെ ഒരു സെറ്റിൽ ഒരു കാരവൻ മതിയാരുന്നു,  ഇപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകൾ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം അങ്ങനെ നീളുന്നു, അതുപോലെ ആൻഡ്രിയ എന്നൊരു നടി അവർ നമ്മുടെ നാട്ടിലുള്ള കുട്ടിയാണ്, പക്ഷെ അതിനെ മേക് അപ് ചെയ്യാൻ മുംബൈയിൽ നിന്നും ആളെ കൊണ്ടുവരണം എന്നാണ് നിർബന്ധം. ഇത് വലിയ കഷ്ടമാണ് ഇവർ കാണിക്കുന്നത്, കുറച്ച് മനസാക്ഷി വേണം, വന്ന വഴി ആരും മറക്കരുത് എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *