‘കോടികൾ വിലയുള്ള താര ജോഡി’ ! ഒടുവിൽ ആ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് ! ബോളിവുഡ് താരങ്ങളെപോലും പിന്തള്ളി നയൻതാരയും വിഘ്‌നേശും !

ഇന്ന് ഇന്ത്യൻ സിനിമ ലോകം അറിയപ്പെടുന്ന പ്രശസ്ത നടിയാണ് നയൻ‌താര. മലയാളത്തിൽ തുടക്കം കുറിച്ച് ഇന്ന് ലോകമെങ്ങും ആരാധകരുള്ള താരമായി നയൻ‌താര എന്ന ഡയാന മാറുകയായിരുന്നു. ഈ മാസം 9 നായിരുന്നു ഏറെ നാളായി ഏവരും കാത്തിരുന്ന ആ വിവാഹം നടന്നത്, നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിൽ വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായി മാറുകയായിരുന്നു. അത്യാഡംബരമായി നടന്ന വിവാഹം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ മറ്റൊരു വാർത്തയാണ് ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടുന്നത്.

ബോളുവുഡിൽ നിന്നും രൺബീർ ആലിയ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ  കല്യാണമായിരുന്നു വിഘ്നേഷ്-നയൻതാരയുടേത്. വെള്ളിത്തിരയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹവാർത്ത  തെന്നിന്ത്യയിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ ആഘോഷിക്കപ്പെടുകയായിരുന്നു. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള മിന്നും താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വിവാഹചടങ്ങ് വിനോദരംഗത്ത് കോടികൾ വിപണി മൂല്യമുള്ള മെഗാ ഇവന്റായി മാറുകയായിരുന്നു.

ഇപ്പോൾ അടുത്തിടെയായി കണ്ടുവരുന്ന ഒന്നാണ് താര വിവാഹങ്ങൾ വൻ തുക കൊടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കൂടി വിവാഹ വിഡിയോകൾ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നേടിയെടുക്കുന്നത്. ഇപ്പോഴിതാ ഇവരുടെയും വിവാഹ വീഡിയോ വൻതുക മുടക്കിയാണ് ഒരു ഒടിടി കമ്പനി കല്യാണ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയത്. നയൻ-വിഘ്നേഷ് വിപണിമൂല്യം എത്രയാകും എന്ന ആകാംക്ഷ അന്ന് മുതൽ പലരിലും ഉണ്ട്. ഇപ്പോഴിതാ  ചില ദേശീയ ഓൺലൈൻ പോർട്ടലുകൾ പുറത്തുവിടുന്ന കണക്കുകൾ കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും. താരദമ്പതികളുടെ വിപണി മൂല്യം ഏകദേശം 215 കോടി വരുമെന്നാണ് റിപ്പോർട്ട്. നയൻതാരക്ക് മാത്രം 165 കോടി, വിഘ്നേഷ് ശിവനാകട്ടെ 50 കോടിയും.

ഈ വൻതുക കൊടുത്ത് ഈ അവകാശം നേടിയെടുത്തിരിക്കുന്നത് നെറ്ഫ്ലിക്സ് ആണ്. ആ വീഡിയോ കാണാനുള്ള കാത്തിരിപ്പിലാണ്  ഇപ്പോൾ ആരാധകർ. അതുപോലെ തന്നെ നയൻതാരയുടെ പ്രതിഫല കണക്കുകളും കണ്ണ് തള്ളിക്കും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാണ് നയൻസ്. ഒരു സിനിമക്കായി വാങ്ങുന്നത് 10 കോടി വരെ. 20 ദിവസത്തെ കോൾഷീറ്റിനാണ് ഈ തുക എന്ന് ഓർക്കണം. പരസ്യങ്ങളിൽ അപൂർവ്വമായി മാത്രം എത്താറുള്ള താരസുന്ദരി ഒരു കരാറിൽ 5 കോടി വരെ കൈപ്പറ്റുന്നു.

വിവാഹ ശേഷം വിഘ്‌നേശിന് 20 കോടിയുടെ ഒരു ആഡംബര വീടാണ് നയൻസ് സമ്മാനമായി നൽകിയത്. ഒപ്പം വിഘ്‌നേഷിന്റെ സഹോദരിക്ക് 30 പവന്റെ ആഭരണങ്ങളും കൊടുത്തിരുന്നു. കൂടാതെ ചെന്നൈയിൽ 2 ആഡംബര വീടുകൾ, ഹൈദ്രാബാദിൽ 15 കോടിയോളം വിലയുള്ള രണ്ട് ബംഗ്ലാവുകൾ, ബാംഗ്ലൂരിലും കേരളത്തിലും വീടുകൾ, പ്രൈവറ്റ് ജെറ്റ്, പല മോഡലുകളിലുള്ള മുന്തിയ ഇനം കാറുകൾ, അങ്ങനെ പോകുന്നു താരസുന്ദരിയുടെ സമ്പാദ്യ പട്ടിക. സംവിധായകനെന്ന നിലയിൽ 3 കോടി വരെ പ്രതിഫലം പറ്റുന്നുണ്ട് വിഘ്നേഷ് ശിവൻ. ഗാനരചയിതാവ് കൂടിയായ വിഘ്നേഷ് പാട്ടെഴുത്തിന് 3 ലക്ഷം വരെ വാങ്ങുന്നു. ഇപ്പോൾ താരങ്ങൾ വിദേശത്ത് ഹണിമൂൺ ആഘോഷിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *