‘കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ ഫോണിലേക്ക് നയന്‍താരയുടെ ദീര്‍ഘമായ ഒരു മെസ്സേജ് വന്നു’ ! നയൻതാരയെ കുറിച്ച് സത്യൻ അന്തിക്കാട് സംസാരിക്കുന്നു !!

നയൻതാര മലയാളി ആണെന്നുള്ളത് ഇടക്കൊക്കെയെങ്കിലും നമ്മൾ മറന്നുപോകാറുണ്ട്, കാരണം നടി അതികം മലയാള സിനിമകൾ ചെയ്യാറുമില്ല കേരളത്തിൽ അങ്ങനെ വരാറുമില്ല. എന്നാൽ പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഈ കാണുന്ന പോലെയൊന്നുമല്ല നയൻതാര വളരെ എളിമയും മറ്റുള്ളവരോട് കരുണയും അതിലുമുപരി അവർ വന്ന വഴി മറക്കാത്ത ഒരു അഭിനേത്രികൂടിയാണെന്ന്..

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനിസിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് ഡയാന മേരി കുര്യൻ എന്ന നയൻ‌താര സിനിമ മേഖലയിൽ ചുവടുവെയ്ക്കുന്നത്. ഇന്ന് അവർ മറ്റാർക്കും ചെന്നെത്താൻ കഴിയാത്ത അത്ര ഉയരത്തിലാണ് അവരുടെ പേരും പ്രശസ്തിയും. നയന്‍താരയുടെ കരിയര്‍ അവസാനിച്ചു എന്ന് എല്ലാവരും പറഞ്ഞ സമയത്താണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ നയന്‍താര പറന്നുയര്‍ന്നത്.

തന്റെ ഒരു സിനിമക്ക് മൂന്ന് കോടിയാണ് ഇന്ന് അവർ പ്രതിഫലം വാങ്ങുന്നത് എങ്കിലും മലയാള സിനിമയിൽ ചെയ്യുന്ന സിനിമകൾക്ക് അത്രയും പ്രതിഫലം വാങ്ങാറില്ല. തന്റെ ഒരു  ഷൂട്ടിങ് ലൊക്കേഷനിലേക്ക് അപ്രതീക്ഷിതമായി നയന്‍താര എത്തിയ ഒരു അനുഭവമാണ് ഇപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാട് ഓർക്കുന്നത്. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒരിക്കൽ കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ നടക്കുകയാണ്.

അതെ സമയത്തുതന്നെ അടുത്തെവിടെയോ ‘ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങും നടക്കുനായിരുന്നു, അങ്ങനെ ഒരു ദിവസം ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്  അപ്പോൾ അവിടെ  മഞ്ജു വാര്യരും ലെനയുമുണ്ട്. ആ സമയത്ത് മഞ്ജുവിന് ഏതോ അവാര്‍ഡ് കിട്ടിയ ദിവസമാണ്. അതുകൊണ്ടുതന്നെ മഞ്ജുവിനെ ഇന്റർവ്യൂ ചെയ്യാൻ കുറേ ചാനലുകാരും പത്രക്കാരും എത്തിയിരുന്നു. അവിടേക്ക് അപ്രതീക്ഷിതമായി പെട്ടെന്നൊരു കാറില്‍ നയന്‍താര വന്നിറങ്ങി.

നയൻതാരയുടെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരു ഒഴിവു കിട്ടിയപ്പോൾ ഞങ്ങളുടെ സെറ്റിലേക്ക് വന്നതാണ്. അവിടെ നയൻതാരയെ കണ്ടതും ചാനലുകാരും ഷൂട്ടിങ് സെറ്റിലുള്ളവരുമൊക്കെ നയന്‍സിന് ചുറ്റും കൂടി. എല്ലാവരോടും ചിരിച്ച് ചെറിയ തോതില്‍ വിശേഷമൊക്കെ പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ നയൻ‌താര സ്ഥലം വിട്ടു. എന്നാൽ കുറച്ചുകഴിഞ്ഞപ്പോള്‍ നയന്‍താരയുടെ ഒരു മെസ്സേജ് എന്റെ ഫോണിലേക്ക് വന്നു. അതിൽ ഇങ്ങനെയായിരുന്നു..

ഇവിടെ അടുത്ത് എന്റെ പദത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടന്ന് അറിഞ്ഞ് എന്നെ കാണാനായി ഓടി എത്തിയതാണെന്നും പക്ഷെ അപ്പോൾ അവിടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് പിന്നെ കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിയാതിരുന്നതെന്നും കൂടാതെ ‘ സിനിമ എന്ന അത്ഭുതലോകത്തിന്റെ വാതിലുകള്‍ എനിക്കുമുന്നില്‍ തുറന്നുതന്നത് താങ്കളാണ്. താങ്കള്‍ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നല്‍കുന്ന വാക്കാണ്’ എന്നും വളരെ മനോഹരമായ ഇംഗ്ലീഷിലാണ് അവർ ഈ ഹൃദയ സ്പർശിയായ മെസേജ് തനിക്ക് അയച്ചിരുന്നത് എന്നും അദ്ദേഹം ഓർക്കുന്നു…

ആ സമയത്ത് എനിക്ക് അതിയായ സന്തോഷം തോന്നി കാരണം അവർ സിനിമയിലെത്താന്‍ ഞാനൊരു നിമിത്തമായി എന്നല്ലാതെ നടിയെന്ന നിലയിൽ അവരുടെ വളര്‍ച്ചയില്‍ മറ്റൊരു പങ്കും എനിക്കില്ല. അവർ അവരുടെ സ്വന്തം കഴിവും ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ടാണ് അവര്‍ ഇന്നത്തെ ഈ ലേഡി സൂപ്പര്‍സ്റ്റാർ പദവിയിൽ എത്തി നിൽക്കുന്നത്, അവർ എന്നെ ഒരു ഗുരുവായി കാണുന്നു എണ്ണത്തിലും ഞാൻ സന്തോഷിക്കുന്നു എന്നും അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *