‘പ്രതിഫലത്തിൽ നയൻസിനെ മറികടന്ന് അനുഷ്‌ക’ ! എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് തെന്നിന്ത്യന്‍ നായികമാര്‍ ! റിപ്പോർട്ടുകൾ !!

പ്രതിഫലത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ താര സുന്ദരിമാർ എന്നും മുന്നിലാണ്. അതുകൊണ്ടുതന്നെയാണ് മലയാലതുൽനിന്നും അന്യ ഭാഷയിലേക്ക് പോകുന്ന നായികമാർ അവിടെ തന്നെ സ്ഥാനം ഉറപ്പിക്കുന്നതിനു പിന്നിലും പ്രതിഫലം ഒരു കാരണമാണ്. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളം വളരെ ചെറിയ ഇൻഡസ്ട്രയാണ്.

ഇവിടെ താരങ്ങളുടെ പ്രതിഫലവും മറ്റ് ഭാഷകളെ അപേക്ഷിച്ച് വളരെ കുറവാണ്. ബാഹുബലി ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ത്തിയ അഭിനേത്രിയാണ് അനുഷ്‌ക ഷെട്ടി. അഭിനയത്തിനൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങിയ അനുഷ്‌ക,​ തെലുങ്കിലെയും തമിഴിലെയും മിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായിക്കഴിഞ്ഞു.  ഇപ്പോൾ നടി അഭിനയ പ്രധാന്യമുള്ള ചിത്രങ്ങൾ മാത്രമാണ്…

ഇതേ പാതയാണ് ഇപ്പോൾ നയൻതാരയും പിന്തുടരുന്നത്. തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍സിന്റെ താരമൂല്യംഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ഒരു സമയത്ത് അതീവ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന താരം ഇപ്പോൾ ഗ്ലാമർ വേഷങ്ങൾ ചെയ്യാതെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്താൻ ചെയ്യുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നിൽ താരറാണി നയൻസ് തന്നെയായിരുന്നു. ഒരു സിനിമയ്ക്ക് രണ്ട് മുതല്‍ ഏഴ് കോടി വരെ നയന്‍താര പ്രതിഫലം വാങ്ങിയ കാലമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ആ നല്ല കാലം അനുഷ്യ്ക്ക് വന്നിരിക്കുകയാണ്, ഇപ്പോൾ അനുഷ്കയുടെ പ്രതിഫലം മൂന്ന് മുതൽ ഏഴ് കൊടിവരെയാണ്, ഇവരു രണ്ടുപേരും കഴിഞ്ഞാൽ പിന്നെ മൂന്നാം ‘അലവൈകുന്ദരപുരം’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ തെലുങ്കില്‍ വീണ്ടും തിളങ്ങിയ താരമാണ് പൂജ ഹെഗ്‌ഡെ. കൂടാതെ പൂജയുടേതായി ഇനി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നാല് കോടി രൂപയാണ് പൂജയുടെ പ്രതിഫലം.

അടുത്തത് നടി സാമന്തയാണ്, വിവാഹ ശേഷവും അവർ സിനിമയിൽ സജീവമാണ്. ‘ഫാമിലി മാന്‍’ സെക്കന്‍ഡ് സീസണിലൂടെ വെബ് സീരീസിലൂടെ ഇപ്പോൾ താരമൂല്യം കൂടിയിരിക്കുകയാണ്. നടി ഇപ്പോൾ ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത് മൂന്ന് കോടിയാണ്. ഉയര്‍ന്ന പ്രതിഫലക്കാരുടെ ലിസ്റ്റില്‍ അടുത്ത നടി രാകുല്‍ പ്രീത് സിംഗ് ആണ്, തെലുങ്കില്‍ സജീവമായ രാകുല്‍ പ്രീത് തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിക്കുന്നുണ്ട്.

ഗ്ലാമര്‍ വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. 1.5 മുതല്‍ 3 കോടി വരെയാണ് രാകുല്‍ പ്രീത് വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.  സര്‍ദാര്‍ കാ ഗ്രാന്‍ഡ്സണ്‍ ആണ് നടിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. അടുത്തത് നടി തമന്നയാണ്. ചിത്രത്തിന് 1.5 കോടി മുതല്‍ 3 കോടി വരെ വാങ്ങുന്നതായി പറയുന്നു. കാജല്‍ അഗര്‍വാളും തമന്നയ്‌ക്കൊപ്പം ഇതേ പ്രതിഫലം വാങ്ങുന്നുണ്ട്. ഒന്ന് മുതല്‍ മൂന്ന് കോടി വരെയാണ് കീര്‍ത്തി സുരേഷിന്റെ പ്രതിഫലം. രാഷ്മിക മന്ദാന, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ രണ്ട് കോടി വരെ പ്രതിഫലം വാങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ ദളപതി വിജയ്, ഇപ്പോൾ റെക്കോർഡ് പ്രതിഫലത്തിലേക്ക് നീങ്ങിയിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തനറെ ആദ്യ തെലുങ്ക് ചിത്രത്തിനാണ് നടൻ ഇത്രയും പ്രതിഫലം ആവിശ്യപെട്ടിരിക്കുന്നത്, 100 കോടി രൂപയാണ് ദില്‍ രാജു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വിജയ് വാങ്ങുന്നതെന്നാണ് വാർത്തകൾ. 10 കോടി ഇതിനോടകം നിര്‍മ്മാതാവ് സൂപ്പര്‍ താരത്തിന് നല്‍കിയതായും ബാക്കിയുളള തുക സിനിമ തുടങ്ങി വിവിധ ഘട്ടങ്ങളിലായി വിജയ്ക്ക് നിർമാതാവ് നല്‍കും. രജനീകാന്തിനൊപ്പം പ്രതിഫലത്തിന്‌റെ കാര്യത്തില്‍ തെന്നിന്ത്യയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് വിജയ്. തുടര്‍ച്ചയായുളള ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളാണ് വിജയ് പ്രതിഫലം കൂട്ടാന്‍ കാരണം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *