‘സാരി ഉടുത്ത് അവളെ കാണുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം’ നയൻസിനോടൊപ്പമുള്ള ചില രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് കാമുകൻ വിഘ്‌നേഷ് ശിവൻ !
തെന്നിന്ത്യൻ സിനിമ അടക്കി വാഴുന്ന അഭിനേത്രിയാണ് നയൻതാര. മലയാളത്തിൽ മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ ഡയാന കുര്യൻ എന്ന നയൻതാര ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർ സ്റ്റാറാണ്. പേരും പ്രശസ്തിയും കൂടിയതിനു ഒപ്പം തന്നെ പേരുദോഷവും വേണ്ടുവോളം നേടിയെടുത്ത ആളുകൂടിയാണ് നയൻസ്.
നടിയുടെ ആദ്യ കാമുകൻ നടൻ ചിമ്പു ആയിരുന്നു, അതിനു ശേഷം നടൻ പ്രഭുദേവയുമായി വിവാഹം വരെ എത്തിയ വളരെ കടുത്ത പ്രണയമായിരുന്നു, പക്ഷെ നിമിഷങ്ങൾകൊണ്ട് അതും തകർന്നു, ശേഷം യുവ സംവിധായകൻ വിഘ്‌നേശ് ശിവനുമായി നടി ഇപ്പോൾ പ്രണയത്തിലും കൂടാതെ ഇവരുടെ താമസവും ഇപ്പോൾ ഒരുമിച്ചാണ്..
കഴിഞ്ഞ ദിവസം വിഘ്‌നേശ് ആരാധകരുടെ ചില സംശയങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു, വിഘ്‌നേശ് എന്ന വിക്കിയുടെ ചില വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, നയന്താരക്കൊപ്പം പോകാൻ ഇഷ്ട്ടപെടുന്ന സ്ഥലം എന്ന ചോദ്യത്തിന് ‘അവളുണ്ടെങ്കില്‍ ഏത് സ്ഥലവും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട ഇടമാവുമെന്ന്’ വിക്കി പറയുന്നു. കൂടാതെ നയൻസിന് ഏറ്റവും നന്നായി ചേരുന്ന വേഷം മോഡേൺ ആണോ നാടൻ ആണോ എന്ന ചോദ്യത്തിന് അവൾ സാരിയുടുത്ത് കാണുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നാണ് വിക്കി പറയുന്നത്.
നയൻസിനൊപ്പമുള്ള ഒരു രഹസ്യ ഫോട്ടോ തരാമോ എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മനോഹരമായ ഒരു ഫോട്ടോയും പങ്കുവെച്ചിരുന്നു. നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വ്യക്തി ആരാണെന്നുള്ള ചോദ്യത്തിന് അത് നയൻതാരയുടെ ‘അമ്മ ഓമന കുര്യൻ ആണെന്നായിരുന്നു വിക്കിയുട മറുപടി. നിങ്ങൾ എന്തുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തത് ആ നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ് എന്ന ആരാധകരുടെ ചോദ്യത്തിന്, വിവാഹത്തിനും മറ്റു കരിയങ്ങൾക്കും വലിയ ചിലവാണ് സഹോദര അതുകൊണ്ട് അത് അതിനാവശ്യമായ പണം സേവ് ചെയ്തുകൊണ്ടിരിക്കുയാണ്, ഇനി ഏതായാലും കൊറോണ ഒക്കെ കഴിയട്ടെ എന്നും വിഘ്‌നേശ് പറയുന്നു.
അവൾക്ക് ഞാൻ ആദ്യമായി നൽകിയ സമ്മാനം ‘തങ്കമേ’ എന്ന് തുടങ്ങുന്ന ഗാനമാണ്, അവളുടെ സൗന്ദര്യത്തിന്റെ രഹസ്യം പ്രാർഥനയാണ് ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫ്യൂം ക്ലിവ് ക്രിസ്ത്യന്‍ ആണെന്നും വിക്കി പറയുന്നു. നിങ്ങൾ തമ്മിലുള്ള ചില രഹസ്യങ്ങൾ പറയാമോ എന്ന ചോദ്യത്തിന് ‘രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളെല്ലാം നയന്‍താര തന്നെ കഴുകി വെക്കുമെന്നാണ്’ വിക്കി പറഞ്ഞത്.
നിങ്ങൾ അവളെ ഉമ്മ വെക്കുന്ന ഒരു ചിത്രം പങ്കുവെക്കാമോ എന്ന ചോദ്യത്തിന്, ഓ ആ സമയത്ത് ഞാൻ വളരെ ബിസിയായിരിക്കും മറ്റൊര്‍ക്കെങ്കിലുമേ ആ സമയത്തൊരു ഫോട്ടോ എടുക്കാന്‍ സാധിക്കൂ എന്ന് വിക്കി തമാശരൂപേണ പറയുന്നു. എല്ലാവരും നിങ്ങളോട് നയൻതാരയെ മാത്രം കുറിച്ച് ചോദിക്കുന്നു അതിൽ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് അഭിമാനം, സന്തോഷം എന്നായിരുന്നു മറുപടി, നിങ്ങൾ നിങളുടെ വീട്ടിൽ എവിടെ ഇരുന്നാണ് സ്ക്രിപ്റ്റ് എഴുതുന്നത് എന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളും തുടങ്ങുന്നത് ബാത്ത്റൂമില്‍ നിന്ന് മാത്രമായിരിക്കുമെന്ന് വിക്കി പറഞ്ഞിരുന്നത്…
Leave a Reply