ആരെയും അതിശയിപ്പിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന നടി നയൻതാരയുടെ ആസ്തികൾ ഇതൊക്കെയാണ് !!
മലയാളികളുടെ സ്വന്തം നയൻതാര, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. നയൻതാരയുടെ അച്ഛൻ ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.. കൈരളി ടി.വിയിൽ ഫോൺ ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് നടി തുടക്കമിട്ടത്.
ആദ്യ ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനിസിനക്കരെ’ എന്ന ചിത്രമാണ്. ജയറാം നായകനായിയെത്തിയ സിനിമ മികച്ച സാമ്പത്തികവിജയം നേടിയിരുന്നു അതുകൊണ്ടുതന്നെ നയൻതാരയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ വളരെ മികച്ച ഒരു വേഷം ചെയ്തിരുന്നു. അതിനുശേഷം മോഹന്ലാലിനോടൊപ്പം നാട്ടുരാജാവ് എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ വേഷം ചെയ്ത താരം 2005 ലാണ് തമിഴിലേക്ക് ചുവട് വെയ്ക്കുന്നത് ആദ്യം ചിത്രം ശരത് കുമാർ നായകനായ അയ്യാ ആയിരുന്നു.. അതും മികച്ച വിജയം സ്വന്തമാക്കിയിരുന്നു…
ഇന്ന് നയൻതാര എന്ന അഭിനേത്രി മറ്റാർക്കും ചെന്നെത്താൻ കഴിയാത്ത അത്ര ഉയരത്തിലാണ് അവരുടെ പേരും പ്രശസ്തിയും. നയന്‍താരയുടെ കരിയര്‍ അവസാനിച്ചു എന്ന് എല്ലാവരും പറഞ്ഞ സമയത്താണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ നയന്‍താര പറന്നുയര്‍ന്നത്. ഇപ്പോള്‍ തമിഴിലും മലയാളത്തിലും ഏറ്റവും താരമൂല്യമുള്ള നടിയും നയന്‍താര തന്നെ. ഇന്ന് നയൻതാര ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം മൂന്ന് കോടിയാണ്. ഒരു വർഷം നടി ചെയ്യുന്നത് ഒന്നോ രണ്ടോ ചിത്രങ്ങളാണ്. അപ്പോൾ താരറാണിയുടെ വാർഷിക വരുമാനം എത്രകോടിയാണെന്ന് ഊഹിക്കാമല്ലോ…. പരസ്യ ചിത്രങ്ങളിൽ അതികം കാണാത്ത ഒരു നടിയാണ് നയൻതാര കാരണം മിനിറ്റുകൾ മാത്രം ധൈർഹ്യമുള്ള പരസ്യ ചിത്രങ്ങൾക്കും കോടികളാണ് നടി പ്രതിഫലം വാങ്ങുന്നത്…
ഏവരെയും അതിശയിപ്പിക്കുന്നത് എപ്പോഴുമുള്ള നടിയുടെ ആഡംബര ജീവിതമാണ്. ഒരു സാധാരക്കാരായ ഏതൊരാളും സ്വപനം കാണുന്ന ജീവിതമാണ് ഇന്ന് നയൻതാര ജീവിച്ചു തീർക്കുന്നത്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കില്‍ പോലും പ്രൈവറ്റ് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്താണ് നടി വരുന്നത്. ഏറ്റവും ഒടുവില്‍ വിഷുവിന് കേരളത്തിലേക്കുള്ള യാത്രയുടെ ഫ്‌ളൈറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പത്ത് മില്യണ്‍ ഡോളര്‍ ആണ് നയന്‍താരയുടെ ആകെ ആസ്തി. അതായത് ഇന്ത്യന്‍ റുപീ 71 കോടിയോളം വരും. കൂടാതെ രണ്ട് കാറും രണ്ട് വീടും സ്വന്തമായി ഉള്ള നടിയാണ് നയന്‍താര. അതിൽ ഒരു കാർ എണ്‍പത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും, 75.21 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്‌സ് ഫൈവുമാണ് നയന്‍താരയുടെ വാഹനങ്ങള്‍. ഇത് കൂടാതെ കേരളത്തില്‍ തിരുവല്ലയില്‍ ഫാന്‍സി സ്റ്റൈലില്‍ ഒരു വീടും, ചെന്നൈയില്‍ ഒരു അപ്പാര്‍ട്‌മെന്റും നടിക്ക് സ്വന്തമായുണ്ട്.
ചെന്നൈയിലെ അപ്പാർട്മെന്റിലാണ് നടി കൂടുതലും താമസിക്കുന്നത്. ഇടക്കൊക്കെ മാത്രമേ നാട്ടിൽ വരാറുള്ളൂ, ഉയരങ്ങൾ കീഴടക്കിയ ഏതൊരു നടിക്കും പല വിവാദങ്ങളുടെയും പ്രശ്‌നങ്ങളുടെയും കഥകൾ പറയാനുണ്ടായിരിക്കും അത്തരത്തിൽ നയൻതാരയും ഒട്ടും പുറകിലല്ല, പ്രണയങ്ങളും പ്രണയ പരാചയങ്ങളും കുത്തുവാക്കുകളും കളിയാക്കലുകളും അവഗണനകളൂം അങ്ങനെ ഒരുപാട് സഹിച്ചാണ് അവർ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്.
Fantastic
കുറച്ചു പൈസ ദാനം ചെയ്യു തീരെ നിവർത്തി ഇല്ലാതെ കുടുംബം രക്ഷ പെട്ട ട്ടെ