പ്രിയതമൻ വിക്കിക്ക് ഒപ്പം പുതുവത്സരം വരവേറ്റ് നയൻ താര, ചിത്രങ്ങൾ പങ്ക് വെച്ച് താരം
മലയാള സിനിമയിൽ നിന്നും തെന്നിന്ത്യയിലേക്ക് ചേക്കേറി ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായ താരമാണ് നയൻതാര. മലയാളത്തിലെ നാടൻ കഥാപാത്രങ്ങളിൽ നിന്നും തമിഴിലും തെലുങ്കിലും എത്തിയപ്പോൾ വലിയൊരു കുതിച്ചുചാട്ടമാണ് നടി നടത്തിയത്. ഗ്ലാമർ വേഷങ്ങളായിരുന്നു അന്യഭാശയിൽ നടിയെ പിടിച്ചു നിർത്തിയത്. ഗ്ലാമർ താരങ്ങൾക്ക് സിനിമയിൽ അധികം ആയുസുണ്ടാകില്ല എന്ന പതിവ് തെറ്റിച്ച് ഇപ്പോഴിതാ, തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായിരിക്കുകയാണ് താരം.
ഗ്ലാമറസ് റോളുകളിൽ നിന്നും സ്ത്രീ കേന്ദ്രീകൃത സിനിമകളിലേക്ക് നയൻതാര ചേക്കേറി. പ്രണയവും പരാജയവുമെല്ലാം ഈ കാലയളവിനുള്ളിൽ നിരവധി തവണ സംഭവിച്ചു. ഒന്നിലും തളരാതെ ഒടുവിൽ ഉത്തമ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് നയൻതാര. മുൻ പ്രണയ ബന്ധങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നെങ്കിലും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല നയൻതാര. എന്നാൽ, വിഘ്നേഷ് ശിവനുമായുള്ള ബന്ധം നയൻതാര തുറന്നു പറഞ്ഞു.
ഒന്നിച്ചാണ് ജീവിക്കുന്നതെന്നും തന്റെ പിന്തുണ അദ്ദേഹമാണെന്നും വിഘ്‌നേഷ് ശിവനെ കുറിച്ച് നയൻതാര തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും വിഘ്‌നേഷിനൊപ്പം പങ്കു വയ്ക്കുകയാണ് നയൻതാര. പുതുവർഷത്തിലെ ആഘോഷത്തിനും മാറ്റമൊന്നുമില്ല. ഒന്നിച്ച് പുതുവർഷം വരവേൽക്കുന്ന ചിത്രങ്ങൾ നയൻതാര സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുകയാണ്. നയൻതാരയുടെ കരിയറിൽ വളരെയധികം പിന്തുണയുമായി വിഘ്നേഷ് ശിവനെന്നും ഉണ്ട്.
അടുത്തിടെ നടന്ന നയൻസിന്റെ പിറന്നാൾ ആഘോഷത്തിൽ മാത്രമാണ് വിഘ്‌നേഷ് നയൻതാരയ്ക്കൊപ്പം ഇല്ലാതെ പോയത്. നിഴൽ എന്ന മലയാള സിനിമയിൽ അഭിനയിക്കാൻ നയൻതാര കൊച്ചിയിലേക്ക് എത്തിയതുകൊണ്ടാണ് പിറന്നാളിന് ഒന്നിച്ചില്ലാതെ പോയത്. എങ്കിലും ആശംസയും സർപ്രൈസുമായി വിഘ്‌നേഷ് പ്രിയതമയെ അമ്പരപ്പിച്ചു. അതേസമയം, അഞ്ചു വർഷങ്ങൾക്ക് ശേഷം വിഘ്നേഷ് ശിവനും നയൻതാരയും ഒന്നിക്കുന്ന കാത്തുവക്കുള്ളെ രണ്ടു കാതൽ എന്ന സിനിമയുടെ ചിത്രീകണം പുരോഗമിക്കുകയാണ്.
നയൻതാരയും വിഘ്‌നേഷ് ശിവനും ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൗഹൃദത്തിലായത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അന്നും ഇന്നും ഒരുപോലെ നയൻതാരയെ ചേർത്ത് നിർത്താറുണ്ട് വിക്കിയെന്ന വിഘ്നേഷ് ശിവൻ. ഇരുവരുടെയും വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങൾ ആരാധകർ ഇടക്ക് ഉന്നയിക്കാറുണ്ട്. എന്നാൽ അത് ഉടനെയില്ലന്നും, അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും നയൻതാരയും വിഘ്‌നേഷും പങ്കുവെച്ചിരുന്നു.
മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ ലോകത്തേക്ക് എത്തിയത്. അതിനു മുൻപ് മോഡലിംഗിലും അവതാരകയായും നയൻതാര തിളങ്ങിയിരുന്നു. സത്യൻ അന്തിക്കാടിന്റെ സെറ്റിൽ വെച്ചാണ് ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി നയൻതാര എന്ന പേര് സ്വീകരിച്ചത്. മലയാളത്തേക്കാൾ തമിഴകത്താണ് മികച്ച വേഷങ്ങൾ നയൻതാരയ്ക്ക് ലഭിച്ചത്. ഇപ്പോൾ അണ്ണാത്തെ എന്ന ചിത്രത്തിലും നയന്റാഹ്ര വേഷമിടുന്നുണ്ട്.
Leave a Reply