ഇതെന്റെ വീട്ടിലെ ഫോട്ടോഗ്രാഫര്‍ എടുത്തത് !! ഗ്ലാമർ ചിത്രങ്ങളുമായി നസ്രിയ !!
മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് നസ്രിയ, ബാലതാരമായി എത്തിയ നസ്രിയ മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിലേക്ക് ചുവട് വച്ചത്, അവതാരകയായും നസ്രിയ മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുണ്ട്, വളരെ കുറച്ച് സിനിമകൾ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും അതെല്ലാം മികച്ച വിജയ ചിത്രങ്ങൾ ആയിരുന്നു.. മലയാളത്തിനുപുറമേ തമിഴിലും ഹിറ്റ് ചിത്രങ്ങൾ ചെയ്ത താരത്തിന് അവിടെയും നിരവധി ആരധകരുണ്ട്.. രാജ റാണി എന്ന ചിത്രം നസ്രിയയുടെ സിനിമ ജീവിതത്തിൽ വളരെ വലിയ വിജയമായിരുന്നു.. ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദുമായി ഇഷ്ടത്തിലായ നസ്രിയ വളരെപ്പെട്ടന്ന് തന്നെ വിവാഹിതയാകുകയും ചെയ്തിരുന്നു…..
ഇവരുടെ പ്രണയും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു, വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് അഞ്ജലി മേനോൻ ചിത്രം കൂടെ എന്ന സിനിമയിൽ കൂടെ മലയാളത്തിൽ തിരിച്ചെത്തിയിരുന്നു, സോഷ്യൽ മീഡിയിൽ നിറ സാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും നിമിഷനേരംകൊണ്ടാണ് വൈറലായി മാറുന്നത്, കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ തരംഗമായി കൊണ്ടിരിക്കുന്ന തമിഴ് ആല്‍ബമായ ‘എന്‍ജോയ് എന്‍ചാമി’ പാട്ടിനൊപ്പം ചുണ്ടനക്കുന്ന നസ്രിയയും സഹോദരനും സോഷ്യൽ മീഡിയിൽ ഹിറ്റായിമാറിയിരുന്നു…
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഈ ഗാനത്തിന്റെ ചുവടുവെക്കലാണ്.. സന്തോഷ് നാരായണന്‍ നിര്‍മിച്ച് ധീയും അറിവും ചേര്‍ന്ന് ആലപിച്ച എന്‍ജോയ് എന്‍ചാമിയ്ക്ക് മലയാളത്തിലും ഏറെ ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാനും വീഡിയോയെ പ്രകീര്‍ത്തിച്ചു രംത്തുവന്നിരുന്നു. ധീയും അറിവും തന്നെയാണ് എന്‍ജോയ് എന്‍ചാമിയില്‍ അഭിനയിച്ചിരിക്കുന്നത്.
അമിത് കൃഷ്ണല്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത് സംഗീത ചക്രവർത്തി എ.ആര്‍ റഹ്മാന്റെ മാജ്ജാ എന്ന യൂട്യൂബ് ചാനലിലൂടെയാണ്. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റഹ്മാന് തുടങ്ങിയ ചാനലാണ് മാജ്ജാ. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ആല്‍ബം ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ താരം ഏതോ ഒരു ഫങ്ങ്ഷനുവെണ്ടി തയ്യാറായപ്പോൾ തന്റെ വീട്ടിലെ ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ എന്ന പേരിൽ താരം തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു, ചിത്രങ്ങൾ വളരെപ്പെട്ടന്ന് സോഷ്യൽ മീഡിയിൽ വൈറലാകുകയായിരുന്നു, മനോഹരമായൊരു ലെഹങ്കയാണ് നസ്രിയ അണിഞ്ഞിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയിരിക്കുന്നത് അതിൽ നടി ഭാമയും ഉണ്ട്, സുന്ദരീ എന്നാണ് ഭാമ നസ്രിയുടെ ചിത്രത്തിന് കമന്റുകൾ ചെയ്തിരിക്കുന്നത്…
നസ്രിയയും ഫഹദും എന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ്, കുസൃതി നിറഞ്ഞ നസ്രിയയുടെ സ്വഭാവം കൊച്ചു കുഞ്ഞുങ്ങളെ പോലെ തന്നെയാണെന്ന് ഫഹദ് തുറന്ന് പറഞ്ഞിരുന്നു, നസ്രിയ ഇപ്പോൾ നിർമാതാവ് കൂടിയാണ് , ഫഹദിന്റെ വരുത്തൻ എന്ന ഹിറ്റ് ചിത്രം അമൽനീരദിനോടൊപ്പം ചേർന്ന് നസ്രിയാണ് നിർമിച്ചിരുന്നത്.
Leave a Reply