കുടുംബ വിശേഷങ്ങളുമായി നീന കുറിപ്പ് !
മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത അഭിനേത്രിയാണ് നടി നീന കുറിപ്പ്. മമ്മൂട്ടി ചിത്രം 1987 പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലാണ് നീന ആദ്യമായി അഭിനയിക്കുന്നത്, അതിൽ അശ്വതി എന്ന കഥാപാത്രമായിരുന്നു താരം ചെയ്തിരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു യെങ്കിലും 1998 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പഞ്ചാബി ഹൗസിൽ വളരെ മികച്ചൊരു കഥാപാത്രം അവതരിപ്പിച്ചിരുന്നു….
നീനയെ കൂടുതൽ പേരും തിരിച്ചറിഞ്ഞു തുടങ്ങിയത് ആ ചിത്രത്തിന് ശേഷമാണ്, ഇടക്ക് ഒരു ബ്രേക്ക് എടുത്തെങ്കിലും പിന്നീട് സീരിയലുകളിൽ നല്ല തിരക്കുള്ള താരമായി മാറിയിരുന്നു, കൊച്ചിയിൽ എക്സ്പോർട്ടിങ് ബിസിനെസ്സ് ചെയുന്ന കണ്ണൻ എന്ന സുനിൽ കുമാറാണ് നീനയുടെ ഭർത്താവ്, ഇവർക്ക് ഒരു മകളുണ്ട്, മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ് നീനയുടെ മകൾ പവിത്ര കുറിപ്പ്..
അമ്മയും മകളും ഇടക്ക് വനിതക്ക് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു, അമ്മയേക്കാൾ സുന്ദരിയാണ് മകൾ എന്ന് ആരധകർ പറഞ്ഞിരുന്നു, നീന സിനിമയും സീരിയലും കൂടാതെ നിരവധി ഷോർട് ഫിലിമുകളും ചെയ്തിരുന്നു. ഇപ്പോൾ അടുത്തിടെ മനോരമക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ചും സ്ത്രി-പുരുഷ തുല്യതയെ കുറിച്ചുമൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു….
വനിതാ ദിനത്തിൽ നീനയുടെ ഒരു ഷോർട്ട് ഫിലിം ശ്രദ്ധ നേടിയിരുന്നു, അതൊരു ഷോർട്ട് ഫിലിം അല്ല മറിച്ച് അതൊരു ഫീച്ചര്‍ ഫിലിം എന്ന് പറയുന്നതാണ് ശരി എന്നും താരം പറയുന്നു, സ്ത്രീയുടെ ജീവിതമാണ് അതിന്റെ ഇതിവൃത്തം ഷൂട്ടിംഗ് തീർന്നുവന്നപ്പോൾ വനിതാ ദിനം എത്തി അങ്ങനെയാണ് അത് അന്ന് റിലീസ് ചെയ്തത് എന്നും ഭർത്താവും ഭാര്യയും തമ്മിലുള്ള സ്നേഹവും സ്നേഹമില്ലായ്മയും ഒക്കെ ആ ഫീച്ചർ ഫിലിമിൽ പറയുന്നത് എന്നും അത് എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫിലിംആണെന്നും താരം പറയുന്നു….
ഇപ്പോൾ എല്ലാ സ്ത്രീകളും തുല്യത്തെപ്പറ്റി സംസാരിക്കാറുണ്ട് പക്ഷെ അവർ മനസിലാക്കുന്നില്ല വർക്കും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടെന്ന്, നമ്മൾ ചെയ്യുന്ന കഥാപത്രങ്ങൾ നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്നവയായിരിക്കണം, ഞാൻ ചെയ്ത സുമിത്ര എന്ന കഥാപാത്രം റിലേറ്റ് ചെയ്യാൻ പറ്റുന്ന നിരവധി പേരെ തനിക്ക് നേരിട്ട് അറിയാമെന്നും നീന പറയുന്നു..
എനിക്കും ആ കഥാപത്രത്തോടു എന്റെ ജീവിതയും റിലേറ്റ് ചെയ്യാൻ സാധിച്ചു, എന്റെ ഭര്‍ത്താവ് വളരെ ദേഷ്യക്കാരനാണ്. പെട്ടെന്നാണ് ദേഷ്യം വരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസാരമായ പ്രശ്‌നങ്ങള്‍ക്ക് ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടി ആണ്. ഒച്ച വെച്ച് സംസാരിക്ുകന്നത് പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമല്ലല്ലോ.
ഇക്കാലത്ത് ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളെ പോലെയാണ്. അന്ന് ഞാനും ശ്രമിച്ചിരുന്നു, സുഹൃത്തുക്കളെ പോലെയാവാന്‍. പക്ഷേ വിജയിച്ചില്ല. പൊതുവേ, 99 ശതമാനം കാര്യങ്ങളില്‍ പോലുമില്ല എന്നും താരം പറയുന്നു.. എയർ ഹോസ്റ്റസ്റ് ആകാൻ ആഗ്രഹിച്ചിരുന്ന ഞാൻ ഒട്ടും ആഗ്രഹിച്ചിട്ടല്ല ഈ സിനിമ മേഖലയിൽ വന്നതെന്നും നീന പറയുന്നു…
Leave a Reply