മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത് ! നിഖിലയുടെ വാക്കുകളോട് പ്രതികരിച്ച് ഷൂക്കൂര്‍ വക്കീല്‍ !

മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ആളാണ് നിഖില. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും നിഖില താരമാണ്. ഒരു നടി എന്നതിലുപരി തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന ആളുകൂടിയാണ് നിഖില അതുകൊണ്ട് തന്നെ നടിയുടെ വാക്കുകൾ പലപ്പോഴും ചർച്ചയായി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോഴിയാ ‘അയല്‍വാശി’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ആയിരുന്നു നിഖിലയുടെ പ്രതികരണം.

നിഖിലക്കുള്ള  നാട്ടിലെ  വിവാഹ ഓർമ്മകളെ  കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു നിഖില.  നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നായിരുന്നു നിഖില പറഞ്ഞത്.

നിഖിലയുടെ വാക്കുകൾന നിമിഷനേരം കൊണ്ട് വൈറലായി മാറുകയായിരുന്നു, പലരും നിഖിലയെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നു. ഇപ്പോഴിതാ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ ഷുക്കൂർ വക്കീൽ നിഖിലയുടെ വാക്കുകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ, മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ.. (സ്വത്ത് അവകാശങ്ങളില്‍ ഉള്ളതു പോലെ).

എന്നാൽ മു,സ്ലി,ങ്ങള്‍ അല്ലാത്ത സ്ത്രീകള്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ മുന്‍വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം. കല്യാണ പന്തലില്‍ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.. എന്നാണ് അദ്ദേഹം കുറിച്ചത്..

ഇതിന് മുമ്പും നിഖിലയുടെ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. നമ്മുടെ നാട്ടില്‍ പശുവിനെ വെ,ട്ടാ,ന്‍ പറ്റില്ല എന്ന ഒരു സിസ്റ്റം ഇതുവരെ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല. നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാന്‍ എന്തും കഴിക്കും. നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം എന്നും നിഖില ഇതിന് മുമ്പത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *