
പിണറായി സർക്കാരിനോട് കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ് ! ഇനി നടക്കാൻ പോകുന്നത് 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്നത് ! വി ഡി സതീശൻ
കേരളം ഏറെ ആകാഷയോടെ കാത്തിരുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ വലിയ ആഘോഷത്തിലാണ് യു ഡി എഫ്. ഇപ്പോഴിതാ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ പ്രതികരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി വിജയൻ സർക്കാരിനോട് കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണെന്നു ഒരിക്കൽ കൂടി തെളിയുകയാണെന്നാണ് അദ്ദേഹം പറയുന്നത്. നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പറഞ്ഞ വി ഡി സതീശൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100ലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന്‍റെ മികച്ച വിജയം ടീം യുഡിഎഫിന്‍റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നും വി ഡി സതീശൻ വ്യക്തമാക്കുന്നു.
ഇതൊരു ശുഭ സൂചയാണ്, കേരളം ഇനി സത്യനൊപ്പം നിൽക്കുമെന്നതിന്റെ തെളിവ്. 2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ തങ്ങൾക്ക് നൽകിയത്. അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. യുഡിഎഫിന്‍റെ വോട്ട് എവിടെയും പോയിട്ടില്ല. എൽഡിഎഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്‍റെ തെളിവാണ് ഈ വിജയമെന്നും വി ഡി സതീശൻ പറയുന്നു.

അതേസമയം നിലമ്പൂർ ഇടത് മണ്ഡലം അല്ല, ഇടത് സർക്കാരിൻ്റെ വിലയിരുത്തൽ ആവില്ല ഈ തെരഞ്ഞെടുപ്പ് ഫലം. സ്വരാജിന്റേത് വ്യക്തിപരമായ തോൽവിയല്ല. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷുടെ ആർഎസ്എസ് പരാമർശം തിരിച്ചടിയായിട്ടില്ല. കേരളത്തിൽ മൂന്നാം ഭരണത്തിലേക്കുള്ള യാത്രയിൽ ഉപതെരെഞ്ഞെടുപ്പ്ഫലം തടസമാകില്ല. അൻവർ ഇരുപതിനായിരത്തിന് മുകളിൽ വോട്ട് നേടിയെന്നത് ഒരു യാഥാർത്ഥ്യമാണെന്നും എംഎ ബേബി ദില്ലിയിൽ പ്രതികരിച്ചു.
Leave a Reply