
ആ സിനിമയിൽ എന്റെ അഭിയനം ശരിയായില്ല, പക്ഷെ അതിന് ഫഹദ് പ്രതികരിച്ച രീതി !!! നിമിഷ സഞ്ജയൻ സംസാരിക്കുന്നു !!
വളരെ മനോഹരമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച അഭിനേത്രിയാണ് നിമിഷ സഞ്ജയൻ. വളരെ കുറച്ച് സിനിമകൾ മാത്രം അഭിനയിച്ച താരം ഇതിനോടകം ലോക ശ്രദ്ധ നേടിയ കലാകാരിയാണ്, ആദ്യ ചിത്രമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷണൽ ഫിലിം അവാർഡ് ഉൾപ്പടെ നാലോളം അവാർഡുകൾ ആദ്യ ചിത്രംകൊണ്ടുതന്നെ നേടിയെടുത്ത അതുല്യ പ്രതിഭയാണ് നിമിഷ..
അതിനു ശേഷം നിമിഷ ചെയ്ത ഓരോ കഥാപത്രങ്ങളും നിമിഷയുടെ കയ്യൊപ്പ് പതിഞ്ഞ വേഷങ്ങളായിരുന്നു, 2019 ൽ പുറത്തിറങ്ങിയ ‘ചോല’ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡും നിമിഷ നേടിയിരുന്നു. ഇപ്പോഴും ലോക ശ്രദ്ധ നേടിയെടുത്ത ഹിറ്റ് ചിത്രമായി ഇപ്പോഴും പ്രദർശനം തുടരുന്ന ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ നിമിഷയുടെ പ്രകടനം അതി ഗംഭീരം എന്നാണ് ഏവരുടെയും അഭിപ്രയം…
ഇനി പുതിയതായി പുറത്തിറങ്ങാനുള്ള നിമിഷയുടെ ചിത്രങ്ങളാണ്, രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖവും, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കുമാണ്, താൻ ഇതുവരെ ചെയ്ത സിനിമകളിലും തന്റെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നും. ഏറ്റവും പ്രധാനം ഒപ്പം ജോലി ചെയ്യുന്നവരില്‍ നിന്ന് കിട്ടുന്ന പിന്തുണയാണ് എന്നും നിമിഷ പറയുന്നു.

മാലിക് എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ തനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക (ഫഹദ് ഫാസിൽ) പറയും നമുക്ക് ഒന്നുകൂടി ചെയ്‌തു നോക്കാം. നിമിഷയ്ക്ക് ഇതിലും നന്നായി ചെയ്യാന്‍ പറ്റും. അങ്ങനെ എന്റെ പെര്‍ഫോമന്‍സ് എത്ര തവണ വേണമെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഇനിയും നന്നായി ചെയ്യാനാവും എന്ന് മാത്രമേ പറയാറുള്ളൂ. അത് വലിയ കാര്യമാണ്. ഫഹദിക്ക അടിപൊളിയാണ് എന്നും നിമിഷ പറയുന്നു…
അത് അദ്ദേഹത്തിന്റെ വലിയ മനസ്സാണ് അതാണ് അങ്ങനെ പറഞ്ഞത് അല്ലെങ്കിൽ അദ്ദേഹത്തിന് എല്ലാവരുടെയും മുന്നിൽ വെച്ച് പറയാമായിരുന്നു നിമിഷ ചെയ്തത് ശരിയായില്ല എന്ന്, പക്ഷെ അദ്ദേഹം ഒരിക്കലും അത് ചെയ്തില്ല എന്നും നിമിഷ പറയുന്നു, ഒപ്പം അഭിനയിച്ചതില്‍ ഏറ്റവും സ്വാധീനിച്ച നടന്‍ ഫഹദ് ഫാസിലാണെന്ന് നിമിഷ പറയുന്നു. അതുപോലെ തന്നെയാണ് സുരാജ് ഏട്ടനും എന്ന് നിമിഷ പറയുന്നു, അദ്ദേഹവും അഭിനയത്തിന്റെ കാര്യത്തിൽ നമ്മളെ ഒരുപാട് ഹെൽപ്പ് ചെയ്യുമെന്നും താരം പറയുന്നു….
ഇപ്പോൾ മലയാളത്തിപ്പോലെ മികച്ച വിജയ ജോഡികളിൽ ഒന്നായി മാറിക്കഴിഞ്ഞു നിമിഷവും സുരാജ് വെഞ്ഞാറുമൂടും, പ്രേക്ഷകെ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘മാലിക്’ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്…
Leave a Reply