ഇതിൽ ചെരുപ്പ് ഇട്ട് കയറാൻ പാടില്ലെന്നോ, സ്ത്രീകൾ അതിൽ കയറരുതെന്നോ, എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു ! വിശദീകരണവുമായി നിമിഷ !
ഇപ്പോൾ ഫോട്ടോ ഷോട്ടുകളുടെ കാലമാണ്, ഒന്ന് വൈറലായിപ്പോയാൽ ഉടൻ സെലിബ്രറ്റി ആകുന്ന ഈ കാലഘട്ടത്തിൽ ഇപ്പോൾ വൈറലായ ഒരു ഫോട്ടോ ഷൂട്ടിന്റെ പുറകെ പുലിവാല് പിടിച്ചിരിക്കുകയാണ് നടി നിമിഷ. സംഗതി ഇപ്പോൾ കൈയിൽ നിന്നും പോയ അവസ്ഥയിലാണ് നടിയുടെ വെളിപ്പെടുത്തൽ. ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്ന ആരോപണത്തിൽ കഴിഞ്ഞദിവസമാണ് നടി നിമിഷ ചാലക്കുടി പെട്ടുപോയത്.
ഹിന്ദുമത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആറന്മുള ദേശം മാത്രമല്ല മുഴുവൻ കേരളവും, മലയാളികളും വളരെ ഭക്ത്യാദര പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി അത് അശുദ്ധിയാക്കിയെന്നാണ് നിമിഷക്കെതിരെ ആരോപണം ഉയർന്നത്. എന്നാൽ പ്രശ്നത്തിൽ താൻ മാപ്പുപറഞ്ഞു ചിത്രങ്ങൾ പിൻവലിച്ചുവെങ്കിലും തനിക്കെതിരെ ചിലർ ഭീഷണി ഉയർത്തുകയാണെന്ന് നിമിഷ ചാലക്കുടി പറയുന്നു.
ആചാര പ്രകാരം തിരുവാറന്മുള പാർത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങൾ. ഈ പള്ളിയോടങ്ങൾ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളിൽ പോലും പാദരക്ഷകൾ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തിൽ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും നിമിഷ കയറി എന്നായിരുന്നു താരത്തിനെതിരെ ഉയർന്ന പരാതി. സംഭവം വിവാദയമായതോടെ അതിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി നിമിഷ. ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും തനിക്കെതിരെയുള്ള പ്രശ്നങ്ങൾ തുടരുകയാണ്.
തനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നും, ഷൂട്ടിനായി പോയപ്പോള്‍ ആണ് ഷെഡ്ഡില്‍ വള്ളം കിടക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. ഇതിൽ കയറാൻ പാടില്ലെന്നോ, ചെരുപ്പ് ഇട്ട് കയറരുത്, സ്ത്രീകൾ അതിൽ കയറരുതെന്നോ അറിയിപ്പ് നൽകുന്ന ഒരു വിവരവും അവിടെ ഉണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് പറഞ്ഞുകേട്ടതുകൊണ്ടുമാണ് അത്തരം ചിത്രങ്ങൾ എടുത്തത് എന്നുമാണ് നടി പറയുന്നത്.
അവിടേക്ക് സ്ത്രീകൾ പ്രവേശിക്കരുത്, എന്നോ അതിൽ തൊടരുത് എന്നോ ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ താൻ ഒരിക്കലും അത് ചെയ്യില്ലായിരുന്നു. പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. മതവും വിശ്വാസവുമെല്ലാം ഉള്ള ഉരു വ്യക്തിയാണ് താനും ഹിന്ദുവിശ്വാസിയായ തനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ലെന്നും നിമിഷ പറഞ്ഞു. പലരും തന്നെ വിളിച്ച് പല രീതിയുള്ള ഭീഷണികൾ മുഴക്കുകയാണ്, താനും ഒരു ഹിന്ദുമത വിശ്വാസി ആണെന്നുള്ള പരിഗണനപോലും തനിക്ക് തരുന്നില്ല എന്നും, അറിവില്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ച് പോയത്, പള്ളിയോട സമിതിയിൽ നിന്നും തന്നെ ആരും വിളിച്ചിട്ടില്ല എന്നും മറ്റു പല സംഘടനകൾ ആണ് തന്നെ ഭീഷണി പെടുത്തുന്നത് എന്നുമാണ് താരം പറയുന്നത്.
ഇൻസ്റ്റ റീൽസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്, ഇപ്പോൾ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവിലെ ഡോക്ടര്‍, ഭാഗ്യജാതകത്തില്‍ വില്ലന്റെ ഭാര്യ, കേരള വിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന കപ്പില്‍ ആന്‍ഡ് കപ്പില്‍ നായിക തുടങ്ങി നിരവധി സീരിയലൂകളിലും വേഷമിട്ട താരത്തിന്റെ ഓരോ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
Leave a Reply