എന്റെ സിനിമ ചെയ്യാമെന്ന് വാക്കുതന്ന നിവിൻ പിന്നെ എന്റെ മെസേജിന് പോലും മറുപടി തരാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ! ബാലചന്ദ്ര മേനോൻ പറയുന്നു !
മലയാള സിനിമയിലെ വളരെ പ്രശസ്തനായ നടനും, തിരക്കഥാകൃത്തും, സംവിധയകനുമാണ് ബാലചന്ദ്രമേനോൻ. ഇതിനോടകം ഒരുപാട് പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു. ഒരുപാട് പ്രതിഭകളെ മലയാള സിനിമക്ക് സമ്മാനിച്ച ഒരു അതുല്യ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച് 1998 ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് തുടക്കം കുറിച്ചത്, ആ ചിത്രത്തിനെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയിരുന്നു. ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ ഇദ്ദേഹവും ഒട്ടനവധി പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന ഏപ്രിൽ 18, പാർവതി, വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു മണിയൻ പിള്ള അഥവ മണിയൻ പിള്ള, കാർത്തിക മണിച്ചെപ്പ് തുറന്നപ്പോൾ, ആനി, അമ്മയാണെ സത്യം, നന്ദിനി ഏപ്രിൽ 19 എന്നിവർ അദ്ദേഹത്തിന്റെ സിനിമയിലൂടെ സിനിമ രംഗത്തെത്തിയവരാണ്.
പക്ഷെ അദ്ദേഹം ഇതുവരെ പുതു തലമുറയിലെ നായകന്മാരെ വെച്ച് ചിത്രങ്ങൾ ചെയ്തിരുന്നില്ല, അതിനെ കുറിച്ച് അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. താനിപ്പോൾ സംവിധാന രംഗത്ത് സജീവമല്ലെങ്കിലും അഭിനയ രംഗത്ത് ഇപ്പോൾ വളരെ സജീവമാണ്, മിക്ക ചിത്രങ്ങളിലും അദ്ദേഹം മികച്ച കഥാപാത്രങ്ങൾ ചെയ്തുവരികയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഞാൻ പുതിയ താരങ്ങളെ വെച്ച് സിനിമകൾ ചെയ്യാത്തത് എന്താണെന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം എനിക്കും താല്പര്യവും ഇഷ്ടവുമുണ്ട് പുതിയ താരങ്ങളെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന്.
അത്‌കൊണ്ടുതന്നെ ഞാൻ നടൻ നിവിൻ പോളിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നും പക്ഷെ നിവിൻ അതിൽ നിന്നും ഒഴിഞ്ഞു മാറി എന്നുമാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. ഞാൻ എന്റെയൊരു പുതിയ പ്രോജെക്ടിനെ പറ്റി പറഞ്ഞപ്പോൾ നിവിൻ അത് ചെയ്യാമെന്ന് പറയുകയും ചെയ്തിരുന്നു. അത് ഒരുപക്ഷെ അവർ വളരെ തിരക്കുള്ളവർ അല്ലെ, ഒരു സിനിമ കഴിഞ്ഞ് ഉടൻ അടുത്ത ചിത്രത്തിന്റെ സെറ്റിലേക്കുള്ള ഓട്ടമല്ലേ, ഒരു പക്ഷെ അതുകൊണ്ടാവാം നിവിൻ ഒഴിഞ്ഞ് മാറിയത്.
എന്റെ സിനിമ ചെയ്യാമെന്ന് ഏറ്റിട്ട് പോയ നിവിൻ പിന്നെ യാതൊരു റെസ്പോൻഡും ചെയ്തില്ല, ഞാൻ ഒരുപാട് മെസേജുകൾ അയച്ചിരുന്നു അതിനും ഒരു റിപ്ലേയും തന്നില്ല, യു ആർ ഇൻ ദി ക്യൂ എന്ന് കേൾക്കാൻ ഇഷ്ടമല്ലാത്ത ആളാണ് ഞാൻ അതിനി ഇപ്പോൾ ഫോണിലായാലും. നിവിൻ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ പിന്നെ ഞാനത് വിട്ടു. അതിനു ശേഷമാണ് ‘എന്നാലും ശരത്’ എന്ന ചിത്രം ചെയ്തിരുന്നത് എന്നും അദ്ദേഹം പറയുന്നു. പുതിയ നടൻമാർ ഇങ്ങനെ ഒഴുകി നടക്കുന്നവർ അല്ലെ നിവിനും ആ ഒഴുക്കിൽ പെട്ടതാവാം എന്നും അദ്ദേഹം പറയുന്നു.
Leave a Reply