ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ എടുത്ത മുൻ ഒരുക്കം നടന് വിനയായോ ! മുഖത്തുനിന്ന് താടി എടുക്കാൻ തയ്യാറാകാത്തതിന് പിന്നിൽ !!

മലയാളികളുട എക്കാലത്തെയും താര രാജാവാണ് നടൻ മോഹൻലാൽ, ഇന്നും ഒരുപാട് ചിത്രങ്ങളുടെ തിരക്കിലാണ് മോഹൻലാൽ, മരക്കാർ അറബി കടലിന്റെ സിംഹം പ്രതീക്ഷിച്ച അത്ര വിജയം നേടിയില്ലെങ്കിലും മികച്ച അഭിപ്രായം നേടിയിരുന്നു. പക്ഷെ ഇപ്പോൾ മരക്കാരിനു ശേഷം നടന്റെ ഇപ്പോഴത്തെ അഭിനയ ശൈലിയെ കുറിച്ചും അല്ലാതെയും ഒരുപാട് വിമർശനങ്ങളും ചർച്ചകളും നടന്നിരുന്നു.  ഇപ്പോൾ ഇതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും ശ്രദ്ധ നേടുന്ന ഒരു കാര്യം, മോഹൻലാലിന്റെ ഒടിയൻ എന്ന ചിത്രത്തിന് ശേഷമാണ് മോഹൻലാലിൻറെ മുഖത്ത് പല വ്യത്യസ്തങ്ങളും ഉണ്ടായത് എന്നാണ് ഒരു വിഭാഗം ആളുകളുടെ കണ്ടെത്തൽ..

അതിനു കാരണമായി അവർ പറയുന്നത്, മോഹൻലാലിന് ഇപ്പോൾ മുഖത്ത് നിന്ന് താടി നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ്, മോഹന്‍ലാലിൻ്റെ ഏറ്റവും വലിയ മെഗാ ഹിറ്റുകളില്‍ ഒന്നായ ദൃശ്യം 2 വില്‍ താടി വയ്ക്കാതെ ജോര്‍ജ്ജുകുട്ടിയെ അവതരിപ്പിക്കണം എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. പക്ഷെ തനിക്ക് താടി വേണമെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിക്കുക ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന മറ്റൊരു വാർത്ത. ഏറെ കൊട്ടി ആഘോഷിച്ച ചിത്രം ഒടിയനുവേണ്ടി മോഹൻലാൽ നടത്തിയത് വമ്പൻ മേക്ക് ഓവര്‍ ആയിരുന്നു.

ആ ചിത്രത്തിനുവേണ്ടി അദ്ദേഹം ക്രമാതീതമായി ശരീരഭാരം കുറച്ചതും അതുപോലെ നടൻ  വിദേശത്ത് പോയി ‘ബോട്ടോക്സ് ഇഞ്ചക്ഷന്‍’ (മുഖത്തെ ചുളിവുകൾ മാറാൻ ) എടുത്തുവെന്ന തരത്തിൽ അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുഖത്ത് ഒട്ടനവധി മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടിയാണ് ബോട്ടോക്സ് ഇഞ്ചക്ഷന്‍ എടുക്കുന്നത്. എന്നാൽ ഈ ഇഞ്ചക്ഷൻ അദ്ദേഹത്തിന് പ്രതികൂലമായി ബാധിച്ചു എന്നും, അത്  എടുത്തതിന് ശേഷം അദ്ദേഹത്തിന്‍റെ മുഖത്തെ മാംസ പേശികളെ ഇത് സാരമായിത്തന്നെ ബാധിച്ചു എന്നും, അതുകൊണ്ടു തന്നെ തനറെ മുഖത്തെ പേശികള്‍ ഉപയോഗിച്ച് അഭിനയത്തിന്‍റെ സൂക്ഷ്മ ഭാവങ്ങള്‍ പോലും ചെയ്തിരുന്ന മോഹന്‍ലാലിന് ഇപ്പോള്‍ അത് തീരെ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും വാർത്തകൾ പ്രചരിക്കുന്നു.

എന്നാൽ ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിച്ച എല്ലാ ചിത്രങ്ങൾക്കും താടി ഉണ്ട്. ദൃശ്യം 2 ൽ ലാലിൻറെ കഥാപാത്രത്തിന് താടി ഇല്ലായിരുന്നു, പക്ഷെ അത് മോഹൻലാലിൻറെ ആവിശ്യാനുസരണം താടി വെക്കുകയായിരുന്നു, അതുപോലെ പിന്നീടുള്ള എല്ലാ ചിത്രങ്ങളിലും ഇത് തന്നെ ആയിരുന്നു അവസ്ഥ. എന്നാൽ അത് മാത്രമല്ല ഇപ്പോൾ താരചക്രവർത്തിയുടെ അഭിനയത്തില്‍ പഴയ പൂര്‍ണത ഇല്ലന്നാണ്‌  നിരൂപകരും വിമര്‍ശകരും ഒരേപോലെ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതെല്ലം വിമർശകർ മനപ്പൂർവം പറയുന്നതാണെന്നും ലാലേട്ടൻ ഇനിയും വർഷങ്ങൾ മലയാള സിനിമ ഭരിക്കുമെന്നും ഒരു കൂട്ടർ അവകാശപ്പെടുന്നു. അതുമാത്രമല്ല ഇനി മോഹൻലാലിൻറെ റിലീസിനുള്ള ചിത്രങ്ങളായ, ബ്രോ ഡാഡി, 12 ത്ത് മാൻ, ആറാട്ട്, റാം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ലാലേട്ടന് താടി ഉണ്ട് എന്നതും ഏറെ രസകരമായ കാര്യമാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *