
പൃഥ്വിരാജിന് അത് കഴിയില്ല ! സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരനെ ഞാൻ സമ്മതിച്ചു ! അദ്ദേഹം മിടുക്കണനാണ് ! അദ്ദേഹത്തെ ഞാൻ അംഗീകരിക്കിക്കുന്നു ! ഒമർ ലുലു !
യുവ താരങ്ങളെ വെച്ച് സിനിമ ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ് ഒമർ ലുലു, ഇപ്പോഴിതാ ഒമർ ലുലു സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സന്തോഷ് പണ്ഡിറ്റ് എന്നു പറയുന്ന സംവിധായകനെ അംഗീകരിക്കുന്ന ഒരാളാണ് താനെന്നാണ് ഒമർ പറയുന്നത്. സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതുപോലെ ഒരു സിനിമ ഇറക്കാൻ പൃഥ്വിരാജിന് സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ ആഗ്രഹമാണ് സാധിച്ചെടുക്കുന്നതെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒമർ ലുലു വ്യക്തമാക്കി.
ഒമർ ലുലുവിന്റെ വാക്കുകൾ വിശദമായി, സന്തോഷ് പണ്ഡിറ്റ് വളരെ ചെറിയ തുകയ്‌ക്കാണ് സിനിമ ചെയ്യുന്നത്. ഞാൻ അയാളെ അംഗീകരിക്കുന്ന വ്യക്തിയാണ്. കാരണം, അദ്ദേഹം വെറും അഞ്ചു ലക്ഷം രൂപയ്‌ക്കാണ് സിനിമ ചെയ്തിട്ടുള്ളത്. ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യില്‍ കൊടുത്താല്‍ പൃഥ്വിരാജ് മേല്‍പ്പോട്ട് നോക്കി നില്‍ക്കും. സന്തോഷ് പണ്ഡിറ്റിന്റെ കയ്യില്‍ 5 ലക്ഷമേ ഉള്ളൂ. ആ പൈസക്ക് അദ്ദേഹം സിനിമ ചെയ്യുന്നു. അയാള്‍ അയാളുടെ ആഗ്രഹമാണ് നടത്തിയത്.

അതിന്റെ പ്രോഡക്റ്റ് എന്തുമായിക്കൊള്ളട്ടെ.പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ആഗ്രഹം നേടിയെടുത്തില്ലേ. സന്തോഷം കണ്ടെത്തുക മാത്രമല്ല, ആ സിനിമ റിലീസ് ചെയ്യുകയും ചെയ്തു. എത്രയോ കോടികള്‍ മുടക്കിയ പടം ഇന്നും പെട്ടിയില്‍ ഇരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ സിനിമ റിലീസ് ചെയ്തു എന്നു പറയുന്നത് തന്നെ വിജയമല്ലേ എന്നും ഒമർ ലുലു പറയുന്നു.
എന്നാൽ ഒമറിന്റെ ഈ വാക്കുകൾക്ക് സമൂഹ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ ഇങ്ങനെ, സന്തോഷിനെ ഞങ്ങൾ ഇഷ്ടപ്പെടുന്നത് അയാളുടെ സിനിമ കണ്ടിട്ട് അല്ല, അയാളുടെ മനസ്സ് കണ്ടിട്ട് ആണ്, കിട്ടുന്നതിൽ പകുതിയിൽ കൂടുതൽ അയാൾ ചാരിറ്റി ചെയ്യുന്നു, അതും ആരും പോകാത്ത ഇടതു നടന്നു പോയി കയ്യിൽ ഉള്ളത് കൊടുക്കുന്നു, എത്ര പേര് ഉണ്ട് അങ്ങനെ, സന്തോഷ് ഒരു മനുഷ്യ സ്‌നേഹി ആണ് മനസ്സിൽ ദയ ഉള്ളവൻ ആണ് എന്നുമാണ്…
Leave a Reply