അച്ഛൻ പോയതിന് ശേഷം ഞങ്ങളെ നോക്കി വളർത്തിയത് ആ മനുഷ്യനാണ് ! അദ്ദേഹത്തിന്റെ മുഖത്ത് നോക്കി അത് പറയാൻ എനിക്ക് പറ്റില്ലായിരുന്നു ! പത്മരാജ് രതീഷ് പറയുന്നു !

സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ നമ്മൾ ഏവർക്കും വളരെ പരിചിതമാണ്. അദ്ദേഹം ചെയ്യുന്ന ഓരോ സൽ പ്രവർത്തികളും ഒരുപാട് കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറാറുണ്ട്. ഒരു പൊതുപ്രവർത്തകൻ കൂടിയായ അദ്ദേഹം സിനിമ രംഗത്ത് നിന്ന് മാറിനിന്നിരുന്നു. ഇപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഒരു ഇടിമിന്നൽ പോലെ തിയറ്ററിൽ തിരിച്ചെത്തിരിക്കുകയാണ് കാവലായി. അദ്ദേഹത്തിന്റെ പുതിയ ചിത്രം കാവൽ ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു.

നിതിൻ രഞ്ജി പണിക്കരാണ് കാവൽ എന്നാ ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിൽ അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. നടൻ രതീഷിന്റെ വിയോഗ ശേഷം സുരേഷ് ഗോപി ആ കുടുംബത്തിന് വേണ്ടി ചെയ്തിരുന്നത് നമ്മൾ ഏവർക്കും അറിയാവുന്നതാണ്. സ്വന്തം മക്കളെപോലെയാണ് സുരേഷ് ഗോപി രതീഷിന്റെ മക്കളെ നോക്കിയിരുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയും ഒത്തുള്ള അഭിനയ നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് പത്മരാജ്.

നിധിൻ ചേട്ടൻ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ സുരേഷ് അങ്കിളുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേ ഞാൻ നിതിൻ ചേട്ടനോട് പറഞ്ഞിരുന്നു അയ്യോ അതെനിക്ക് പേടിയാണ് എന്ന്. അന്ന് ചേട്ടൻ അതൊന്നും കുഴപ്പില്ല നമുക്ക് അതൊക്കെ ശെരിയാക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചിരുന്നു. ശേഷം സെറ്റിൽ എത്തി, അദ്ദേഹത്തിന്റെ നേരെ നിന്ന് ആ മുഖത്ത് നോക്കി ഡയലോ​ഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം കയ്യിൽ നിന്നും പോയി, ഡയലോഗ് മുഴുവൻ തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു.

പക്ഷെ എന്റെ അവസ്ഥ തിരിച്ചറിഞ്ഞ സുരേഷ് അങ്കിൾ എന്നെ പ്രോത്സാഹിപ്പിക്കുകയും, ആ ഡയലോ​ഗ് പറയേണ്ട രീതി വിവരിച്ച് തരികയുമെല്ലാം ചെയ്തപ്പോൾ ഞങ്ങൾക്കിടയിലുള്ള ആ ബോണ്ട് വർക്കായതായി തോന്നി പിന്നീട് അഭിനയിക്കാൻ എളുപ്പമായിരുന്നു. എന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനു പോകുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു, അപ്പോഴേ ഞാൻ പറഞ്ഞിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അങ്കിളിനോടൊപ്പമുള്ള സിനിമ എന്ന്. ഇപ്പോൾ അത് സാധിച്ചു, അങ്ങനെ മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിക്കും ഒപ്പം അഭിനയച്ചു. ഇനി മോഹന്ലാലിനോപ്പമാണ്, അതിനുള്ള അവസരവും ഭാഗ്യവും ലഭിക്കണെ എന്നും താൻ ആഗ്രഹിക്കുന്നു എന്നും പത്മരാജ് പറയുന്നു.

രതീഷ് യാത്രയാകുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു ആ നാല് മക്കളും അമ്മയും അടങ്ങുന്ന നടന്റെ കടുംബം. പണം തിരിച്ചു നല്കാത്തതുകൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ ഈ കുടുംബത്തെ തടഞ്ഞ് വെക്കുകയും ഇത് അറിഞ്ഞ സുരേഷ് ഗോപി അവിടെ എത്തി മുഴുവൻ തുകയും നൽകി അവരെ രക്ഷിക്കുകയും, ശേഷം ആ കുടുംബത്തിന് തിരുവനന്തപുരത്ത് താമസ സൗകര്യം ശെരിയാക്കുകയും, പെൺകുട്ടികളുടെ വിവാഹം ഉൾപ്പടെ മുന്നിൽ നിന്ന് ഒരു അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ഗോപി സംപ്രക്ഷിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *