‘സമ്മര്‍ ഇന്‍ ബത്‌ലഹേമിൽ നടൻ പപ്പുവിന് പകരം വന്നത് കലാഭവന്‍മണി’ ! ആ സെറ്റില്‍ പപ്പുവിനുണ്ടായത് നീറുന്ന വേദന !!

മലയാള സിനിമയിലെ ചക്രവർത്തിയാണ് നടൻ കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ യഥാർഥ പേര് പത്മദളാക്ഷന്‍ എന്നായിരുന്നു. ഇന്നും അദ്ദേഹം അവിസ്മരിനിയമാക്കിയ നിരവധി ഹിറ്റ് കഥാപാത്രങ്ങൾ നമ്മളുടെ മനസ്സിൽ അങ്ങനെ തന്നെ  നിലകൊള്ളുന്നു, അതിനുദാഹരമാണ് ‘താമരശ്ശേരി ചുരം’.. അനശ്വര നടൻ ജയന്റെ ജയന്റെ അങ്ങാടി എന്ന ചിത്രത്തിൽ പാവാട വേണം എന്നുതുടങ്ങുന്ന ഗാന രംഗത്തിൽ അദ്ദേഹത്തിന്റെ വേറിട്ടൊരു അഭിനയ ശൈലിയും നമ്മൾ കണ്ടതാണ്…

അദ്ദേഹം അഭിനയിക്കുക ആയിരുന്നില്ല ഓരോ കഥാപാത്രമായി ജീവിക്കുകയായിരുന്നു… വന്ദനം, വെള്ളാനകളുടെ നാട്, മിന്നാരം ചന്ദ്രനുദിക്കുന്ന ദിക്കില്‍ അങ്ങനെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ച വഴികള്‍ ഇന്നും പടര്‍ന്നുകിടക്കുകയാണ്. ഭാര്‍ഗ്ഗവീനിലയത്തിലൂടെ പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കിയത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.

1500 ൽ പരം ചിത്രങ്ങളാണ് അദ്ദേഹം നിറഞ്ഞാടിയത്. ഓരോ കഥാപാത്രങ്ങളിലും അദ്ദേഹത്തിന്റേതായി ഒരു കയ്യൊപ്പ് പതിപ്പിച്ചിരുന്നു.. തേന്‍മാവിന്‍ കൊമ്ബത്ത്, മണിച്ചിത്രത്താഴ്, എന്നിങ്ങനെയുള്ള ചിത്രങ്ങൾ അതിനുദാഹരമാണ്. നരസിംഹമാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ഇപ്പോൾ അച്ഛന്റെ സിനിമ പിന്തുടർന്ന് മകനും സിനിമയിൽ സജീവമാണ്. 2015 മുതലാണ് ബിനു സിനിമയില്‍ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ്.

എന്നാല്‍, പപ്പു വേണ്ടെന്ന് വെച്ച ഒരു  ഹിറ്റ് ചിത്രത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ്  ഇപ്പോൾ മകൻ  ബിനു . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…  സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ കലാഭവന്‍ മണി ചേട്ടന്റെ കഥാപത്രം ചെയ്യേണ്ടത് അച്ഛന്‍ ആയിരുന്നു. ഊട്ടിയിലായിരുന്നു ആ  സിനിമയുടെ ചിത്രീകരണം. അതിനു തൊട്ട് മുമ്പ് അദ്ദേഹം ചെയ്തു തീർത്ത ചിത്രം സുന്ദര കില്ലാഡി ആയിരുന്നു..

ആ ചിത്രം കണ്ടവർക്ക് അറിയാം, പൊതുവെ എപ്പോഴും ചൂടുള്ള അന്തരീക്ഷമാണ് അവിടുത്തേത്.  കോയമ്ബത്തൂരില്‍ വെച്ചായിരുന്നു സുന്ദരകില്ലാഡിയുടെ ഷൂട്ടിങ്. ചൂട് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങള്‍ക്കും ഉണ്ടായിരുന്നു. ചിത്രം ശ്രദ്ധിക്കുമ്ബോള്‍ മനസ്സിലാകും, രണ്ടാം ഭാഗമാകുമ്ബോള്‍ അച്ഛന്റേയും ദിലീപേട്ടന്റേയും നന്ദു ചേട്ടന്റേയുമൊക്കെ സ്കിന്‍ ടോണ്‍ മാറിയിരിക്കുന്നത്.

ഇത്രയും ചൂടുള്ള കാലാവസ്ഥയിൽ നിന്നും അച്ഛൻ നേരെ പോയത് അടുത്ത ചിത്രമായ സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ ലൊക്കേഷനായ ഊട്ടിയിലേക്കാണ്. അത്രയും കൊടും ചൂടിൽ നിന്ന് തണിപ്പിലേക്ക്. ചിത്രത്തില്‍ ആദ്യം എടുക്കുന്ന സീന്‍ മണി ചേട്ടന്‍ ഓടി കയറുന്ന ആ പാട്ട് രംഗമായിരുന്നു. അത് ചെയ്തപ്പോള്‍ തന്നെ അച്ഛന് ശ്വാസം കിട്ടാതെ ആയി. ഉടന്‍ തന്നെ അവിടെ ഉള്ളവരുടെ സഹായത്തോടെ അദ്ദേഹം റൂമിലേയ്ക്ക് പോയി.

എന്നിട്ടും അത്ര കുറവ് കണ്ടില്ല . അങ്ങനെ തീരെ വയ്യാത്ത ഒരു അവസ്ഥ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം  ആ ചിത്രത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നത് . അവര്‍ ആശുപത്രിയില്‍ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അച്ഛൻ വേണ്ട സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരികെ വരുകയായിരുന്നു. ഈ ഒരു തീരുമാനത്തിൽ അദ്ദേഹം എത്തണമെങ്കിൽ അത്രയും മോശം അവസ്ഥയായിരിക്കണം കാരണം അച്ഛനെ സംബന്ധിച്ചടത്തോളം സിനിമയും നാടകവുമായിരുന്നു ജീവിതം. അഭിനയമാണ് അച്ഛനെ വളര്‍ത്തിയത്. കാലും കയ്യും കെട്ടിയിട്ടാലും അദ്ദേഹം അഭിനയിക്കും.

അത് കഴിഞ്ഞ് വീട്ടില്‍എത്തി പരിശോധിച്ചപ്പോഴാണ് അച്ഛന് ന്യുമോണിയ ആണെന്ന് മനസ്സിലായത്. അതിന് ശേഷം ഒരു വര്‍ഷത്തോളം അദ്ദേഹത്തെ അഭിനയിക്കാന്‍ വിട്ടിരുന്നില്ല. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും അതിന് ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു. നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *