‘അന്ന് പാർവതിയെ വിവാഹം കഴിക്കേണ്ടത് ഞാൻ ആയിരുന്നു’ ! പക്ഷെ ഭാര്യ അതിന് സമ്മതിച്ചില്ല ! ദിനേശ് പണിക്കർ പറയുന്നു !!
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു നടി പാർവതി. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നില്കുകയാണെങ്കിലും ഇന്നും നടിക്ക് ആരാധകർ ഏറെ ആണ്. അതുപോലെ തന്നെ പ്രേക്ഷകർക്ക് വളരെ പരിചിതനായ വ്യക്തിയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നായകനായ ദേവ എന്ന കഥാപാത്രത്തിന്റെ അച്ഛനായി അഭിനിയ്ക്കുന്ന ആനന്ദ് വർമ്മ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിനേശ് പണിക്കറാണ്.
ഹിറ്റ് സീരിയൽ ആയതുകൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കെപ്പെട്ടിരുന്നു. അദ്ദേഹം ഒരു നിർമാതാവ് കൂടിയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രം കിരീടം ഇപ്പോഴും മലയാളി മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു. ആ ചിത്രം നിർമിച്ചത് ദിനേശ് പണിക്കർ ആയിരുന്നു. ചിത്രത്തിൽ സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ നായിക ദേവിയെ അവതരിപ്പിച്ചത് പാർവതി ആയിരുന്നു.
ആ ചിത്രത്തിലെ ഓരോ സീനും ഇന്നും മലയാളി മനസ്സിൽ മായാതെ നിൽക്കുന്നു, നായകന്റെ സാഹചര്യം മൂലം സ്നേഹിച്ച പെൺകുട്ടിയെ നഷ്ട്ടമാകുന്നു. ആ സന്ദർഭത്തിൽ ഒരു മനോഹരമായ ഗാനമുണ്ട്. ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’ ആ ഗാന രംഗത്തിൽ ദേവിയെ മറ്റൊരാൾ താലി കെട്ടി കൊണ്ടുപോകുന്ന സീൻ ഒരു നെടുവീർപ്പോടെ മാത്രമാണ് പ്രേക്ഷകർ ഇന്നും കണ്ടിരിക്കുന്നത്. എന്നാൽ ആ രംഗത്തിൽ പാർവതിയെ താലി കെട്ടി കൊണ്ടുപോകുന്ന സീൻ ചെയ്യാൻ ആദ്യം സമീപച്ചത് നിർമാതാവായ ദിനേശ് പണിക്കരെ ആയിരുന്നു.
വളരെ സന്തോഷത്തോടെയാണ് ആ വേഷം ചെയ്യാൻ താൻ തീരുമാനിച്ചത്, അങ്ങനെ എന്തായാലും പാർവതിയെ താലി കെട്ടാൻ തീരുമാനിച്ച കാര്യം താൻ തന്റെ ഭാര്യയോട് വെറുതെ ഒന്നു സൂചിപ്പിച്ചിരുന്നു, പക്ഷെ ഏറെ നിർഭാഗ്യവശാൽ അന്ന് എന്റെ ഭാര്യ അതിനു സമ്മതിച്ചില്ല. ഒരു അഭിനയം ആണെകിൽ പോലും അവൾ അതിനു ഒട്ടും സമ്മതിക്കുന്നുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു..
പിന്നെ വളരെ വിഷമത്തോടെയാണ് ആ രംഗം അഭിനയിക്കാൻ മറ്റൊരാളെ കണ്ടെന്തിയത് എന്നും ദിനേശ് പണിക്കർ പറയുന്നു. വലിയ അഭിനയ പ്രധാന്യമുള്ള വേഷമൊന്നും ആയിരുന്നില്ല, വെറുതെ പാർവതിയെ വിവാഹം കഴിച്ച് കൈപിടിച്ച് നടന്ന് പോയാൽ മതിയാരുന്നു. പക്ഷെ അതുപോലും ചെയ്യാൻ സാധിച്ചില്ല എന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു…
എന്നാൽ സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് മമ്മൂട്ടിയുടെ നായികയായി വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും പാർവതി പറയുന്നു.. താരം ഇതിനുമുമ്പും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, ആ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, ഇനിയും ഒരു സിനിമ ചെയ്യുന്നുണ്ട് എങ്കിൽ അത് മമ്മൂട്ടിയുടെ കൂടെ ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്…
Leave a Reply