‘പാർവതിയെ വിവാഹം കഴിക്കേണ്ടത് ഞാനായിരുന്നു’ ! പക്ഷെ അന്ന് അവൾ കാരണം അത് നടന്നില്ല ! ദിനേശ് പണിക്കർ പറയുന്നു !!

മലയാള സിനിമ മേഖലയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് നടി പാർവതി. സിനിമയിൽ  തിളങ്ങി നിൽക്കുന്ന സമയത്താണ് അവർ ജയറാമുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം നടി സിനിമ ലോകത്ത് നിന്നും വിട്ട് നിൽക്കുകയാണെകിലും ഇന്നും പാർവതിക്ക് ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് പാർവതി അതുകൊണ്ടുതന്നെ തനറെ വിശേഷങ്ങൾ താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അതെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്.

അതുപോലെ മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. കൂടാതെ അദ്ദേഹം വിദേശത്തു നടക്കുന്ന പല സ്റ്റേജ്ഷോകളുടേയും സംഘാടകനുമാണ്. അദ്ദേഹം ഇപ്പോൾ സീരിയൽ മേഖലയിൽ വളരെ സജീവമാണ്. ഇപ്പോഴത്തെ ജനപ്രിയ പരമ്പരയായ  ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിൽ നായകന്റെ അച്ഛനായ ആനന്ദ് വർമ്മ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിനേശ് പണിക്കരാണ്. ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും സിനിമകളിലും അദ്ദേഹം നിറ സാന്നിധ്യമായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ ലോഹിതദാസ് സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രം ‘കിരീടം’ ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റ് തന്നെയാണ്. ഈ ചിത്രം നിർമ്മിച്ചത് ദിനേശ് പണിക്കർ ആയിരുന്നു. കൂടാതെ മലയാളത്തിൽ ചെപ്പ് കിലുക്കണ ചങ്ങാതി, ബോക്സർ, രജപുത്രൻ, കളിവീട്, പ്രണയവർണ്ണങ്ങൾ, മയിൽപ്പീലിക്കാവ്, സ്റ്റാലിൻ ശിവദാസ്, കളിക്കുടുക്ക എന്നീ ചിത്രങ്ങളും അദ്ദേഹം നിർമിച്ചിരുന്നു. എന്നാൽ കിരീടം സിനിമ ചെയുന്ന സമയത്ത് തനറെ ജീവിതത്തിൽ ഉണ്ടായ ഒരു രസകരമായ അനുഭവം തുറന്ന് പറയുകയാണ് ദിനേശ് പണിക്കർ.

ചിത്രത്തിലെ ഓരോ സീനും ഇന്നും മലയാളി മനസ്സിൽ മായാതെ നിൽക്കുകയാണ്. അതിൽ മോഹൻലാലും പാർവതിയും തമ്മിലുള്ള വിവാഹം മുടങ്ങുകയും ശേഷം പാർവതിയെ മറ്റൊരാൾ വിവാഹം കഴിച്ചുകൊണ്ട് പോകുന്നതുമാണ് സിനിമയിൽ കാണിക്കുന്നത്. ആ രംഗം ആ ചിത്രത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. ആ സന്ദർഭത്തിൽ ഒരു മനോഹരമായ ഗാനമുണ്ട്. ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’. ആ ഭാഗത്തിൽ പാർവതിയെ താലി കെട്ടി കൊണ്ടുപോകുന്ന സീൻ ചെയ്യാൻ ആദ്യം വിളിച്ചിരുന്നത്  നിർമാതാവ് കൂടിയായ ദിനേശ് പണിക്കരെ ആയിരുന്നു.

അത് കേട്ടതും താൻ ഒരുപാട് സന്തോഷിച്ചു, പാർവതിയെ വിവാഹം കഴിക്കുന്ന രംഗമല്ലേ ചെയ്യാം എന്ന് തീരുമാനിച്ച് വിവരം വീട്ടിലും കൂടി ഒന്ന് പറയാമെന്ന് കരുതി ഭാര്യയോട് വെറുതെ ഒന്നു സൂചിപ്പിച്ചു. അതോടെ അതിനു ഒരു തീരുമാനമായി, ഭാര്യ ഒരു തരത്തിൽ അത് സമ്മതിക്കുന്നില്ല. അത് വെറുമൊരു അഭിനയം ആണെകിൽ പോലും അവൾ അതിന്  ഒട്ടും സമ്മതിക്കുന്നുണ്ടായിരുന്നില്ല, പിന്നീട് വളരെ സങ്കടത്തോടെ ആ രംഗം ചെയ്യാൻ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു എന്നും ദിനേശ് പണിക്കർ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *