ആ കാര്യത്തിൽ ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല ! പക്ഷെ ഒരുപാട് കുറ്റപ്പെടുത്തലുകൾ ഞാൻ നേരിട്ടു ! അതെന്റെ ജാതക ദോഷം ! സുരേഷ് ഗോപി !
മലയാളത്തിലെ ഏറ്റവും മികച്ച താര ജോഡികളാണ് ജയറാമും പാർവതിയും, ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് അന്ന് ആരാധകരെ ഒരുപാട് സ്നേഹിച്ചരുന്നു. അന്ന് ഇവരുടെ പ്രണയം പാർവതിയുടെ വീട്ടിൽ വലിയ എതിർപ്പായിരുന്നു, പ്രത്യേകിച്ചും പാർവതിയുടെ അമ്മക്ക്, ഇവരുടെ പ്രണയത്തിന് കൂട്ട് നിന്നു എന്ന് പറഞ്ഞ് ഒരുപാട് സഹ പ്രവർത്തകരായ നായകന്മാരെ പാർവതിയുടെ അമ്മ വഴക്ക് പറഞ്ഞിട്ടുണ്ട്. പാർവതി ഇതിനുമുമ്പ് മഴവിൽ മനോരമയിൽ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞത്, വീട്ടുകാർ അവസാന നിമിഷം വരെയും ഈ കാര്യത്തിൽ എതിർത്ത് നിന്നു എങ്കിലും വിവാഹ സമയത്ത് അവർ ഒപ്പമുണ്ടായിരുന്നു എന്നും പാർവതി പറയുന്നു.
പക്ഷെ ആ സമയത്ത് സുരേഷ് ഗോപി ഏറെ വേദനയോടെയാണ് ആ കാര്യം പറഞ്ഞത്, ജയറാം പാർവതിയുമായി തനിക്ക് നല്ല അടുപ്പമായിരുന്നു, പക്ഷെ ഒരിക്കലൂം അവരുടെ ബന്ധത്തിൽ ഒരു തരത്തിലും ഒരു ഇടപെടലുകളൂം താൻ നടത്തിയിട്ടില്ല, പക്ഷെ പാർവതിയെ അശ്വതി എന്നാണ് സുരേഷ് ഗോപി വിളിക്കുന്നത്, അശ്വതിയുടെ അമ്മ ഉൾപ്പടെ മറ്റു പലരും തന്നെ ഒരുപാട് കുറ്റപ്പെടുത്തി, ഞാനാണ് അവരുടെ ബന്ധത്തിന് ഹംസമായി നിന്നത് എന്നു പറഞ്ഞ്, അതെന്നെ ഒരുപാട് വേദനിപ്പിച്ചു, ആ സമയത്ത് ഞാൻ എന്റെ മകളെ നഷ്‌ടമായ വിഷമത്തിൽ ഇരിക്കുന്ന സമയമാണ്. ഇതെല്ലം ഞാൻ എന്റെ ജാതക ദോഷമായിട്ടാണ് ഞാൻ കരുതുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.
ഇത് കേട്ട പാർവതി ഉടൻ പറഞ്ഞത്, അയ്യോ ആ പറഞ്ഞത് വളരെ ശരിയാണ്, ആ കാര്യത്തിൽ അദ്ദേഹം നിരപരാധിയാണ്, ആ അക്കര്യത്തിൽ അന്ന് എനിക്കും ഏറെ വിഷമം ഉണ്ടായിരുന്നു എന്നാണ് പാർവതി പറയുന്നത്, ഇവർ ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണ് ഉള്ളത്, പാർവതി തന്റെ ദത്ത് പെങ്ങൾ ആണെന്നാണ് സുരേഷ് ഗോപി പറയാറുള്ളത്. ഭാവിയിലെ വധുവിന്റെ കൺസപ്റ്റ് എന്താണ് എന്ന് അശ്വതി ചോദിച്ചപ്പോൾ ഞാൻ അതിനെക്കുറിച്ച് ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
എന്റെ മനസ്സിൽ ഉള്ള സങ്കൽപ്പങ്ങളെ കുറിച്ച് ഞാൻ ആദ്യം പറയുന്നത് എന്റെ പെങ്ങളായ അശ്വതിയോടായിരുന്നു. ഗുരുവായൂരൊക്കെ പോകുമ്പോൾ നമ്മൾ സ്ഥിരമായി കാണാറുള്ളത് പോലെയുള്ള ഒരു പെൺകുട്ടി. ആ ഒരു ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. അന്ന് പക്ഷേ രാധികയെ എനിക്ക് അറിയില്ല. നല്ല എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന , തലയിൽ തുളസി കതിർ ചൂടുന്ന ഒരു പെൺകുട്ടിയായിരിക്കണം എന്റെ മനസ്സിലുള്ളതെന്ന് ഞാൻ ആദ്യം പറയുന്നത്. എന്റെ പെണ്ണ് കാണൽ ചടങ്ങിനും മുൻപേ രാധികയെ പോയി കണ്ട് എനിക്ക് ചേരുന്ന കുട്ടിയാണെന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട സഹോദരി അശ്വതിയാണ്. ഞങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂൻ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Leave a Reply