
ആ നടനോടുള്ള ആരാധന കാരണം ഞാൻ അതിനും തയാറായിരുന്നു ! സിനിമയിലേക്കൊരു തിരിച്ചുവരവ് ഉണ്ടെങ്കിൽ അത് ആ നടനോടൊപ്പം ആയിരിക്കണം ! ജയറാമിനെ ഞെട്ടിച്ച് പാർവതി !
മലയാളികളുടെ ഇഷ്ട നടി മാരിൽ ഒരാളാണ് പാർവതി. ഇന്നും നമ്മൾ കാണാൻ കൊതിക്കുന്ന ഒരുപാട് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച മികച്ച നായികമാരിൽ ഒരാളാണ് പാർവതി. ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച പാർവതി നടൻ ജയറാമുമായി പ്രണയത്തിലാവുകയും ശേഷം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു, ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജയറാമും പാർവതിയും. ഇവരുടെ ബന്ധം വീട്ടുകാർക്ക് അതികം താല്പര്യം ഇല്ലായിരുന്നു. പാർവതിയുടെ ‘അമ്മ ഈ ബന്ധത്തെ ശക്തമായി എതിർത്തിരിക്കുന്നു. എന്നിരുന്നാലും അവരുടെ പ്രണയത്തിനു യാതൊരു കുറവും വന്നില്ല. വിവാഹ ശേഷം പാർവതി പൂർണമായും സിനിമ മേഖല ഉപേക്ഷിക്കുക ആയിരുന്നു. ഇപ്പോഴും താരത്തെ സ്നേഹിക്കുന്ന മലയാളികൾ എല്ലാവരും പാർവതി സിനിമയിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരാണ്.
കഴിഞ്ഞ ദിവസം ഈ വിഷയത്തോട് ജയറാം പ്രതികരിച്ചിരുന്നു. നല്ല കഥാപത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും പാർവതി അത് സ്വീകരിക്കും എന്നായിരുന്നു, അതിന് തനിക്ക് സന്തോഷം മാത്രമേ ഉള്ളു എന്നാണ്. എന്നാൽ സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് ആ നടനോടൊപ്പം ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഇപ്പോൾ പാർവതി തുറന്ന് പറഞ്ഞിരിക്കുകയാണ് അത് വേറെ ആരുമല്ല നമ്മുടെ സ്വന്തം മമ്മൂക്ക തന്നെയാണ്, ഇവർ ഒരുമിച്ച് ഇതിനുമുമ്പും അഭിനയിച്ചിട്ടുണ്ട്, ആ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവ ആയിരുന്നു, ഇനിയും ഒരു സിനിമ ചെയ്യുന്നുണ്ട് എങ്കിൽ അത് മമ്മൂട്ടിയുടെ കൂടെ ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്.

അതുപോലെ തന്റെ ഇഷ്ട നടനെ കുറിച്ചും പാർവതി പറഞ്ഞിരുന്നു അത് നമ്മുടെ ലാലേട്ടൻ ആണ്, വളരെ ചെറുപ്പം മുതൽ താൻ ലാലേട്ടന്റെ വലിയൊരു ആരാധിക ആയിരുന്നു എന്നും ഒരിക്കൽ തിയറ്ററിൽ സ്ഥലം ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സിനിമ കാണാൻ വേണ്ടി താൻ നിലത്തിരുന്ന് കണ്ടിട്ടുണ്ട്, അത്രക്കും ആരാധന ആയിരുന്നു. ലാലേട്ടന്റെ ചിത്രങ്ങൾ അങ്ങനെ ഇരുന്നു സിനിമ കണ്ട എനിക്ക് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയത്, അതൊരു മഹാ ഭാഗ്യമാണ്. അമൃതം ഗമയ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുമ്ബോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു.
അങ്ങനെ ആദ്യമായി ലാലേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. ആ അവരത്തിനായി ഞാൻ കാത്തിരുന്നു. പക്ഷേ പിന്നീട് വിളിയൊന്നും കണ്ടില്ല. പിന്നെ ഞാന്‍ അറിയുന്നത് എനിക്ക് പകരം മറ്റാരെയോ ഹരന്‍ സാര്‍ കണ്ടെത്തി എന്നാണ്. ആ സമയത്ത് എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു.. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ നടി എന്തോ കാരണത്താൽ ശരിയാകാതെ വരികയും വീണ്ടും ആ റോളിലേക്ക് എന്നെ തന്നെ കാസ്റ്റ് ചെയ്യാനും തീരുമാനിച്ചു എന്നും പാര്‍വതി പറയുന്നു
Leave a Reply