വ,നം കൊ,ള്ള,ക്കാ,രാണ് ഇപ്പോഴത്തെ സിനിമയിലെ നായകൻ, ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത് ! അല്ലു അർജുനെതിരെ പവൻ കല്യാൺ !
തെലുങ്ക് സിനിമ മേഖലയിലെ സൂപ്പർ സ്റ്റാറാണ് പവൻ കല്യാൺ. ഇന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമാണ്, എന്നാല്‍ ഇപ്പോഴിതാ കർണാടക വനം വകുപ്പില്‍ നിന്ന് കുങ്കിയാനകളെ വാങ്ങുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം.
ഇപ്പോഴത്തെ സിനിമകളിൽ കൂടി പൊതു ജനങ്ങൾക്ക് നൽകുന്നത് തെറ്റായ സന്ദേശങ്ങളാണ് എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ നായകന്മാരെ അവതരിപ്പിക്കുന്ന രീതി തെറ്റാണെന്നും അദ്ദേഹം പറയുന്നു. പണ്ട് കാലങ്ങളിലൊക്കെ സിനിമകളില്‍ കാടിനെ സംരക്ഷിക്കുന്നയാളായിരിക്കും നായകൻ. എന്നാല്‍ ഇപ്പോള്‍ വനംകൊള്ളക്കാരാണ് നായകന്മാർ. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു നാല്പത് വർഷങ്ങള്‍ക്ക് മുമ്പ് വരെ നായകൻ എന്ന് പറഞ്ഞാല്‍ വനത്തെ സംരക്ഷിക്കുന്നവനാണ്. ഗന്ധദ ഗുഡിയിലെ രാജ് കുമാറിന്റെ കഥാപാത്രം അങ്ങനെയൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇപ്പോഴോ, കാട്ടില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തുന്ന വനം കൊ,ള്ള,ക്കാ,രനാണ് നായകൻ. വില്ലനാകട്ടെ, അത് തടയുന്ന പോ,ലീ,സ് ഉദ്യോഗസ്ഥനും.
ഇപ്പോഴത്തെ ഈ കാലഘട്ടത്തിലെ സിനിമൾ എന്താണെന്ന് മനസിലാക്കാൻ എനിക്ക് സാധിക്കുന്നതേയില്ല. നമ്മള് ശരിയായ സന്ദേശമാണോ ജനങ്ങള്‍ക്ക് നല്‍കുന്നത്.. അല്ല, ഒരിക്കലും അല്ല. ഇത്തരത്തിലുള്ള ജനങ്ങളിലേയ്ക്ക് തെറ്റായ സന്ദേശമാണ് കൊണ്ടെത്തിക്കുന്നത്. സിനിമയില്‍ ചെയ്യാൻ സാധിക്കാത്തത് യഥാർത്ഥ ജീവിതത്തില്‍ രാഷ്ട്രീയപ്രവർത്തനത്തിലൂടെ ചെയ്യാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വാക്കുകള്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയെക്കുറിച്ചാണോ ഈ പരോക്ഷ വിമർശനം എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ സംശയിക്കാനൊന്നുമില്ല, പവൻ ഉദ്ദേശിച്ചത് അത് തന്നെയാണെന്നും ചിലർ കുറിക്കുന്നു.
എന്നാല്‍ അല്ലു അർജുന്റെ അമ്മാവൻ കൂടിയായ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും പവൻ കല്യാണ്‍ ആരാധകരും പറയുന്നു. ഭീംല നായ്ക് എന്ന സിനിമയില്‍ നടന്റെ കഥാപാത്രം കാറിന് നേരെ ബോം,ബ് എറിയുന്ന രംഗമുണ്ട്. അതുകൊണ്ട് അത് തീ,വ്ര,വാ,ദ,ത്തെയും അ,ക്ര,മ,ത്തെയും പ്രോത്സാഹിപ്പിക്കുമോയെന്നും പലരും ചോദിക്കുന്നു. ചിലർ അദ്ദേഹത്തിനെതിരെ വിമർശനവുമായും എത്തുന്നുണ്ട്.
Leave a Reply