‘നീ തടി വെച്ചല്ലോ, നിനക്ക് പാലില്ലല്ലോ…! കുഞ്ഞ് കരയാന്‍ കാരണം നീയാണ്’ ! തന്റെ ദുരനുഭവത്തെ കുറിച്ച് പേളി പറയുന്നു !!

ഇന്ന് മുൻ നിര നായികമാരെക്കാൾ കൂടുതൽ ആരാധകരുള്ള ആളാണ് നടിയും അവതാരകയും എല്ലാമായ പേളി മാണി. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷക ശ്രദ്ധ നേടിയത്. ശേഷം ബിഗ് ബോസിൽ എത്തുകയും അവിടെ ഫസ്റ്റ് റണ്ണറപ്പായി മാറുകയും ചെയ്തു. കൂടാതെ ബിഗ് ബോസ് ജീവിതത്തിലെ വലിയൊരു  വഴിത്തിരിവായി മാറുകയായിരുന്നു.

അവിടെ വെച്ചാണ് ശ്രീനിഷിനെ പേളി അടുത്തറിയുന്നതും ഇരുവരും പ്രണയത്തിലാകുന്നതും, ശേഷം ഷോയിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും വിവാഹിതരാകുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഇവർക്ക് ഇന്ന് ആരാധകർ ഏറെയാണ്, ഇവരുടെ കുഞ്ഞ് മകൾ നില ബേബിക്കും ഇന്ന് ആരാധകർ ഏറെയാണ്. തങ്ങളുടെ ജീവിതത്തിലെ ഓരോ കുഞ്ഞ് വിശേഷങ്ങൾ വരെ പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ തനിക്ക് നേരിട്ട ഒരു ദുരനുഭവം തുറന്ന് പറയുകയാണ് പേളി.  കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന ഒരമ്മയുടെ അവസ്ഥ ഭീകരമാണെന്ന് പേളി പറയുന്നത്.  പ്രസവം കഴിഞ്ഞ് കുറച്ചുകാലത്തേക്കെങ്കിലും നമ്മുടെ മനസ്സ് വിഷമിപ്പിക്കാന്‍ സാധ്യതയുള്ളവരെ കാണരുതെന്ന് താരം പറയുന്നു. പ്രസവിച്ചപ്പോള്‍ നീ തടി വെച്ചല്ലോ, നിനക്ക് പാലില്ലല്ലോ എന്നൊക്കെ കമന്റ് അടിച്ച്‌ വേദനിപ്പിക്കുന്നവരുണ്ട്. എന്നാണ് പേളി തുറന്ന് പറയുന്നത്.

അത്തരത്തിൽ ഒരു ദുരവസ്ഥ തനിക്കുണ്ടയിട്ടുണ്ട് എന്നാണ് പേളി പറയുന്നത്. മകൾ നില ഒരു ദിവസം നിർത്താതെ വലിയ കരച്ചിൽ ആയിരുന്നു. അപ്പോൾ തന്റെ അടുത്തുവന്ന ഒരു ബന്ധുവിന്റെ വാക്കുകൾ തന്നെ ഒരുപാട് വിഷമിപ്പിച്ചു,  ‘പാലില്ല, അതാണ് കൊച്ച്‌ കരയുന്നത്.’ ഞാനാണെങ്കില്‍ തൊട്ടുമുന്നേ പാല്‍ കൊടുത്തിട്ടേയുള്ളൂ. പക്ഷെ അവരുടെ ആ വാക്കുകൾ എന്നെ തളർത്തികളഞ്ഞു, സങ്കടം സഹിക്കാതെ വന്നപ്പോൾ താൻ വലിയ രീതിയിൽ കരഞ്ഞുപോയി എന്നാണ് പേളി പറയുന്നത്, അന്ന് പ്രസവം കഴിഞ്ഞിട്ട് ഏകദേശം ഏഴോ എട്ടോ ദിവസമായിട്ടേയുള്ളൂ.

അമ്മയായി കഴിയുമ്പോൾ നമ്മൾ എല്ലാവരും വളരെ സെൻസിറ്റീവ് ആകും, കുഞ്ഞ് ജനിച്ച ഉടനെ ചെറുതായി ഒന്ന് കരഞ്ഞാലും കൂടെ കര ഞ്ഞുപോവുന്നവരാണ് അമ്മമാര്‍. ഈയൊരു മാനസികാവസ്ഥയിൽ ഇരിക്കുന്ന ഇതിപ്പോൾ ഞാനെന്നല്ല മറ്റാരാണെങ്കിലും ആ സമയത്ത് കുഞ്ഞ് കരയാന്‍ കാരണം നീയാണെന്ന് കേള്‍ക്കുന്ന അമ്മയുടെ മനസികാവസ്ഥ ഭീകരമാണ്. ഒരിക്കലും നെഗറ്റീവായൊരു കമന്റ് പറഞ്ഞ് പ്രസവിച്ച്‌ കിടക്കുന്ന പെണ്ണിനെ വൈകാരികമായി വിഷമിപ്പിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *