പത്ത് കോടി കാഴ്ചക്കാരുമായി പേളി മാണിയും, രണ്ടര കോടിക്ക് മുകളിൽ കാഴ്ചക്കാരുമായി ജിപി യും ! താരങ്ങളുടെ യുട്യൂബ് വരുമാനം ഏവരെയും ഞെട്ടിക്കും !!

ഇപ്പോൾ ഈ ലോക്ക് ഡൗൺ സമയത്താണ് താരങ്ങൾ കൂടുതൽ പേരും യുട്യൂബ് ചാനൽ എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ മിക്ക താരങ്ങൾക്കും സ്വന്തമായി ചാനൽ ഉണ്ട്, താരങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ കാഴ്ചക്കാരുമായി മുന്നിൽ നിൽക്കുന്നത് നമ്മുടെ സ്വന്തം പേർളി മാണിയാണ്. പത്ത് ലക്ഷത്തിൽ  കൂടുതൽ ആളുകളാണ് പേർളിയെ പിന്തുടരുന്നത്, അതുപോലെ തന്നെ ഇപ്പോൾ നടനും അവതാരകനുമായ ജിപി എന്ന ഗോവിന്ദ് പദ്മ സൂര്യയും അത്യാവിശം നല്ല വിഡിയോകളും കാഴ്ചക്കാരുമായി മുന്നേറുന്നുണ്ട്.

വീട്ടിലെ ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങള്‍ വരെ ചാനലിലൂടെ പുറത്ത് വിട്ട് വരുമാനം ഉണ്ടാക്കാന്‍ പലരും പഠിച്ച് കഴിഞ്ഞു. സെലിബ്രറ്റികൾ മാത്രമല്ല ഇപ്പോൾ വളരെ സാധാരണക്കാരായ പലരും ഇതിലൊടെ വരുമാനം കണ്ടെത്തുന്നുണ്ട്. തങ്ങളുടെ ചാനലിലൂടെയാണ് പേര്ളിയും ജിപിയും അവരുടെ കൂടുതൽ വിശേഷേകളും പങ്കുവെക്കുന്നത്. ഇതിലൂടെ അവരുണ്ടാക്കുന്ന വരുമാനം എത്രയായിരിക്കും എന്ന് ചിന്തിക്കുന്നവരുണ്ടോ. ലക്ഷങ്ങളാണ് ജിപിയും പേളിയും ചേര്‍ന്ന് ഒരു വര്‍ഷം കൊണ്ട് നേടി എടുത്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ..

ആരാണ് ഇവരിൽ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ എന്ന് ചോദിച്ചാൽ അത് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പേളി മാണി ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിപി യുടെ വിഡിയോകൾ ഈ അടുത്ത സമയം തൊട്ടാണ് വൈറലായി തുടങ്ങിയത്, താരങ്ങളായ തങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളിൽ പോകുക, സുഹൃത്തുക്കളുമായുള്ള യാത്രകൾ അതൊക്കെയാണ് ജിപിയുടെ സ്റ്റൈൽ.

തമാശ നിറഞ്ഞുള്ള കാര്യങ്ങളാണ് ജിപിയുടെ  ചാനലില്‍ കൂടുതൽ വിഡോകളിലും ഉള്ളത് . മൂന്ന് ലക്ഷത്തിന് അടുത്താണ് ജിപിയുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. അതില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. അതില്‍ നിന്നെല്ലാം രണ്ടര കോടിയ്ക്ക് മുകളില്‍ വ്യൂസ് ആണ് ജിപി നേടിയത്. 145 വീഡിയോയില്‍ നിന്നുമാണ് ഇത്രയും കാഴ്ചക്കാരെ ലഭിച്ചത്.

അങ്ങനെയെങ്കിൽ ഇതിൽ നിന്നും അദ്ദേഹത്തിന് ഇന്ത്യന്‍ രൂപ അഞ്ചര ലക്ഷത്തിന് മുകളില്‍ വരുമാനമായി ജിപിയ്ക്ക് ലഭിച്ചിട്ടുണ്ടാവുമെന്നാണ് ഏകദേശമുള്ള ഒരു കണക്ക്.  ഒരു നടൻ അവതാരകൻ എന്നതുള്പ്പറി ജിപിയെ ഇപ്പോൾ ഏറ്റവും മികച്ച യൂട്യൂബർ എന്ന രീതിയിൽ ഒരുപാട് ആരധകരെ താരം സ്വന്തമാക്കിയിരുന്നു.  ജിപി ആണെങ്കിലും പേളി ആണെങ്കിലും ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഇരുവർക്കും അതികം ഹേറ്റേഴ്‌സ് ഒന്നും ഇല്ല എന്നതാണ്..

ശ്രീനിഷിനും പേളിയ്ക്കും  മകള്‍ നില ജനിച്ചതോടെ ഭാഗ്യം കൂടിവന്നത്. ഇപ്പോള്‍ ഇവരുടെ ചാനല്‍ വലിയ ഹിറ്റാണ്.  ഒരു വര്‍ഷം കൊണ്ട് പേളിയുടെ ചാനലില്‍ വന്നത് പത്ത് കോടിയ്ക്ക് മുകളില്‍ വ്യൂസ് ആണ്. ഗംഭീരമായൊരു വളര്‍ച്ചയാണിത്. 2011 മുതല്‍ പേളിയുടെ ചാനല്‍ ഉണ്ടെങ്കിലും ഈ അടുത്തിടെയാണ് കൂടുതൽ  ആക്ടീവ് ആയത്.

കേവലം 31 വീഡിയോയിലൂടെയാണ്  പത്ത് കോടി കാഴ്ചക്കാരെ കൊണ്ട് വന്നത്  എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അതിലൂടെ ഇരുപത്തി രണ്ടര ലക്ഷം രൂപയാണ് പേളിയ്ക്ക് വരുമാനം ലഭിച്ചത്. കൃത്യമായ കണക്ക് ഇതല്ലെങ്കിലും ഇതിനും മുകളിലായിരിക്കും കിട്ടിയിട്ടുണ്ടാവുക. ഇപ്പോള്‍ നില മോള്‍ കൂടി വന്നതോടെ കുഞ്ഞിനെ കാണാനാണ് പേളിയുടെ ചാനലില്‍ എല്ലാവരും എത്തുന്നത്. ഇവരെ കൂടാതെ ബഷീർ ബഷിയുടെ കുടുംബത്തിൽ മാസം ലക്ഷകണക്കിന് രൂപ യുട്യൂബ് ചാനൽ വഴി നേടിയെടുക്കുന്നുണ്ട്, പിന്നെ കൃഷ്ണകുമാറും കുടുംബവും ഒട്ടും പിറകിലല്ല…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *