
‘പേളിയ്ക്കെതിരെ പരിഹാസവുമായി ആരാധകർ’ ! വെറുപ്പിക്കൽ കുറച്ച് കൂടിപ്പോയി !! പ്രതികരണം ശക്തം !!
മലയാളികളക്ക് ഒരുപാട് പ്രിയങ്കരിയായ നടിയും, അവതാരകയുമാണ് പേർളി മാണി. ബിഗ് ബോസ്സിൽ എത്തിയതോടെ താരത്തിന്റെ ജീവിതം ആകെ മാറി മറിയുമാകയാണ് ചെയ്തത്, അതുവരെ തനിക്കൊരു വിവാഹ ജീവിതം വേണ്ടെന്ന തീരുമാനത്തിൽ ആയിരുന്നു പേർളി, തനിക്കൊരു കുഞ്ഞിനെ ദത്ത് എടുത്ത് വളർത്താനാണ് താല്പര്യം എന്നും, അതിനായി തന്റെ അച്ചനെ സമ്മതിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് തനിക്ക് ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നത്.
അവിടെ ചെന്ന പേർളിക്ക് തുടക്കം മുതൽ ആരാധകരിൽ നിന്നും വളരെ വലിയ പിന്തുണനയാണ് ലഭിച്ചിരുന്നത്, അവിടെ സീരിയൽ നടൻ ശ്രീനിഷുമായി പ്രണയത്തിലാകുന്നയും ഷോയിൽ നിന്നും പുറത്തിറങ്ങിയ ഇവർ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹിതരാകുകയിരുന്നു. ശേഷം താര ദമ്പതികൾ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമാകുകയായിരുന്നു. വിവാഹവും, ഗർഭ കാലവും എല്ലാം സമയത്തും തന്റെ വിശേഷങ്ങൾ പേർളി ആരാധകർക്കായി പങ്കുവെക്കാറുണ്ടായിരുന്നു..
താരത്തിന്റെ ഓരോ പോസ്റ്റുകളും മാധ്യമങ്ങൾ വർത്തയാക്കിയപ്പോൾ അത് പ്രേക്ഷകരെ കൂടുതൽ വെറുപ്പിക്കുന്ന ഒന്നായി മാറുകയായിരുന്നു, ഇപ്പോൾ ഇത് വീണ്ടും വർത്തയാകാൻ കാരണം അടുത്തിടെ നടി മിയ ജോർജ് അമ്മയായ സന്തോഷം ആരാധകർക്കായി പങ്കുവെച്ചിരുന്നു, എന്നാൽ നടി താൻ ഗർഭിണി ആയതും അതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും പുറത്തുപറയുകയോ ചെയ്തിരുന്നില്ല, തനിക്ക് കുഞ്ഞ് ജനിച്ചതിനു ശേഷമാണ് മിയ അത് പുറംലോകത്തെ അറിയിച്ചിരുന്നത്..

നടിയുടെ ഈ പ്രവർത്തിയെ ഇപ്പോൾ ആരാധകർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്, തനറെ ഗര്‍ഭകാലം സംഭവമാക്കി മാറ്റാതിരുന്നതില്‍ നടിക്ക് കയ്യടിക്കുകയാണ് ആരാധകർ. മിയക്ക് ആശംസകൾ അറിയിക്കുന്ന എല്ലാവരും മിയയെ പേർളിയെ വെച്ചാണ് താരമത്യം ചെയ്തു സംസാരിക്കുന്നത്, പേർളി മാണി വെറുപ്പിച്ചതുപോലെ മിയ ചെയ്യാതിരുന്നത് വളരെ നന്നായി എന്നും, സ്ത്രീകൾ ആയാൽ അത് ഇങ്ങനെ വേണം, ഇത് നമ്മുടെ സ്വകാര്യ സന്തോഷമാണ് എന്നൊക്കെയുള്ള കമന്റുകളാണ് മിയക്ക് കൂടുതലും ലഭിച്ചിരുന്നത്. കൂടാതെ മറ്റുളളവരും ഇത് മാതൃകയാക്കട്ടെ എന്നും മറ്റു ചിലർ അഭിപ്രയ പെടുന്നു.
അശ്വിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം മിയ പങ്കുവച്ചത് . ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടത്കുഞ്ഞുമായി നിൽക്കുന്ന താരത്തിന്റെ കണ്ടപ്പോൾ കൂടുതൽ പേരും ചോദിച്ചത് ഇതെപ്പോള്‍, ഒന്നും അറിഞ്ഞില്ലല്ലോ എന്നായിരുന്നു. കുഞ്ഞു ജനിച്ചിട്ട് ഇപ്പോള്‍ ഒരു മാസം കഴിയുകയാണ്. കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങളും മിയ പിന്നീട് പങ്കുവെച്ചിരുന്നു. സ്വന്തം വീട്ടിലാണ് ഇപ്പോഴുള്ളത്. ഇവിടെ നാലാമത്തെ കുഞ്ഞാണ്. അതുകൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ എളുപ്പമുള്ള കാര്യമാണെന്നായിരുന്നു മിയ പറയുന്നു.
ഇപ്പോഴും ഇത് ആരാധകർക്കിടയിൽ ഇതൊരു ചർച്ച വിഷയം തന്നെയാണ്. മറ്റു ചില കമന്റുകൾ ഇങ്ങനെ… ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നു, നിങ്ങളെ കണ്ട് അവര്‍ പഠിക്കട്ടെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോര്‍ട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു വേറൊരു കമന്റ്.
Leave a Reply