ഇത് ‘നിതാരാ ശ്രീനിഷ്’ ! തന്റെ ഇളയ മകളെ പരിചയപ്പെടുത്തി പേളി മാണി ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
നടിയും അവതാരകയും യുട്യൂബ് വ്‌ളോഗറുമായ പേളി മാണിക്ക് ആരാധകർ ഏറെയാണ്, ഇപ്പോഴിതാ തന്റെ ഇളയ മകളെ പരിചയപെടുത്തികൊണ്ട് നൂലുകെട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പേളി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂർത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും വേണം. പേളി ഇൻസ്റ്റ്ഗ്രാമില്‍ കുറിച്ചു.
നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. മൂത്ത മകൾ നിളക്ക് ഇതിനോടകം തന്നെ ആരാധകർ ഏറെയാണ്, യുട്യൂബിൽ മില്യൺ ഫോളോവേഴ്സ് ഉള്ള ഇവരുടെ ഓരോ വിഡിയോകളും വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. നിരവധി പേരാണ് ആശംസ അറിയിച്ച് കമന്റ് ചെയ്തത്. നിതാരയെ കാണാൻ നിലുവിനെപ്പോലെയുണ്ടെന്നും നിലുവും നിതുവും എന്നാകും ഇനി ഇവർ അറിയപ്പെടുകയെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. സെറ്റ് സാരി ധരിച്ച്, മുല്ലപ്പൂ ചൂടി, ട്രഡീഷണല്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് പേളി നൂലുകെട്ട് ചടങ്ങിന് ഒരുങ്ങിയത്.
പേളിയും ശ്രീനിഷും രണ്ടു മതത്തിൽ പെട്ടവരായത് കൊണ്ട് തന്നെ ഇരുവരുട്യെതും മതപാരായ എല്ലാ ചടങ്ങുകളും ഇവർ ആഘോഷിക്കാറുണ്ട്, ശ്രീനിയുടെ ആചാരപ്രകാരം 28 ന് നൂലുകെട്ട് ചടങ്ങ് നടത്തിയിരിക്കുകയാണ്, ഇനി പേളിയുടെ വിശ്വാസപ്രകാരം പള്ളിയും ചടങ്ങുകൾ ഉണ്ടാകും. സ്വർണക്കസവുള്ള മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റെ വേഷം. ഇരുവരുടേയും മൂത്ത മകള്‍ നില പേളിഷ് പട്ടു പാവാടയില്‍ സുന്ദരിയായിരുന്നു. പേളി മാണി നിതാരയെ താലോലിക്കുന്നതും നിതാരയെ നില ചുംബിക്കുന്നതും ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഗർഭിണിയായതു മുതല്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ലേബർ റൂമില്‍ നിന്ന് കുഞ്ഞിനെ ആദ്യമായി കൈയിലെടുത്ത ചിത്രമാണ് ആദ്യമായി പേളി പോസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മൃദുവായ ചർമവും ചെറിയ ഹൃദയമിടിപ്പും തന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി ഓർമിക്കപ്പെടുമെന്ന് ചിത്രത്തിനൊപ്പം അവർ കുറിച്ചു. അതുപോലെ തന്നെ നിലയില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് നിതാരയെന്നും അമ്മയേയും കുഞ്ഞിനേയും പരസ്പരം ബന്ധിപ്പിക്കുന്ന സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും പേളി കുറിച്ചിരുന്നു.
Leave a Reply