എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു ! അദ്ദേഹത്തെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു ! അങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ അത് ഉപേക്ഷിച്ചു !
മലയാള സിനിമയുടെ അമ്മ, നടി കവിയൂർ പൊന്നമ്മ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ മുമ്പൊരിക്കൽ തന്റെ ജീവിതത്തെ കുറിച്ച് പൊന്നമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്‍ ശങ്കരാടിയുമായി കവിയൂര്‍ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമായിരുന്നു. നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് അങ്ങനൊരു ഇഷ്ടം വരുന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്. സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന പഴയൊരു ഷോ യില്‍ വെച്ചാണ് പൊന്നമ്മയുടെ ഈ പ്രണയകഥ പുറത്ത് വരുന്നത്.
ആ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരു പതിനെട്ട് വയസ് ഉള്ളപ്പോൾ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ ഒന്ന് രണ്ടു സിനിമകളും ചെയ്തിരുന്നു. അന്ന് ആരെങ്കിലുമായിട്ട് കല്യാണാലോചന വന്നിരുന്നോ എന്ന സിദ്ധിഖിന്റെ ചോദ്യത്തിന് അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി താരം പറയുന്നു. അയ്യോ അതൊന്നും ഇവിടെ പറയല്ലേ എന്നായി നടി. അന്ന് പൊന്നമ്മ അഭിനയിച്ച് കൊണ്ടിരുന്ന നാടകസമിതിയില്‍ ശങ്കരാടി ഒരു വിവാഹ ആലോചനയുമായി വന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പ്രേമിച്ചിട്ടൊന്നുമില്ലെന്ന് പൊന്നമ്മ പറയുന്നത്. എല്ലാവരും കൂടിയാണ് ആ ആലോചന കൊണ്ടുവന്നത്. അതോടെ ഞങ്ങൾ തമ്മിൽ അടുപ്പമാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.
അങ്ങനെ, അത് വിവാഹ നിശ്ചയം, വരെ എത്തി. പക്ഷെ എന്നിട്ടും അത് മുടങ്ങിപോകുകയായിരുന്നു. പക്ഷെ എനിക്ക് ഒരു വളരെ ആത്മാർത്ഥമായൊരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. അദ്ദേഹത്തെ ഞാൻ ഉറപ്പായും വിവാഹം കഴിച്ചേനെ. പക്ഷേ മതം മാറണം എന്ന് പറഞ്ഞ് കൊണ്ടൊരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അതില്‍ നിന്നും പിന്മാറിയതാണ്. കാരണം എനിക്കെന്റെ കുടുംബം കൈവിടാന്‍ താല്‍പര്യമില്ലായിരുന്നു.
എന്നാൽ, അതേസമയം ഇതെല്ലാം കേട്ടുകൊണ്ട് ആ അതേവേദിയിൽ ഉണ്ടായിരുന്ന തിലകൻ പറഞ്ഞു അത് ആരെണെന്ന് ഞാൻ പറയാമെന്ന്, പൊന്നമ്മയുടെ മൗന സമ്മതത്തോടെ തിലകൻ പറഞ്ഞു, അന്നത്തെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്ന ജെ സി ഡാനിയേല്‍ ആയിരുന്നു കവിയൂര്‍ പൊന്നമ്മ സ്‌നേഹിച്ചതും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളെന്നും തിലകന്‍ തുറന്ന് പറഞ്ഞു….
Leave a Reply