മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട ! കുടുംബം പുലർത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ ആകില്ല…! ആ വാക്കുകൾ
മലയാള സിനിമയുടെ പൊന്നമ്മ വിടപറഞ്ഞിരിക്കുകയാണ്, സിനിമ കരിയറിന്റെ തുടക്കം മുതൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. 80വയസായിരുന്നു അന്തരിച്ച പ്രിയ താരത്തിന്.
നാടക രംഗത്തുകൂടി സിനിമയിലേക്ക് വന്ന കവിയൂർ പൊന്നമ്മ നാല് തലമുറയിലെ നായക നടന്മാരുടെ അമ്മ വേഷത്തിലെത്തിയെന്ന പ്രത്യേകതയും കവിയൂര്‍ പൊന്നമ്മയ്ക്കുണ്ട്. മികച്ച അമ്മ വേഷങ്ങളിലൂടെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അമ്മയായി മാറിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ നേടിയിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ അഭിനയ ലോകത്തേക്ക് കടന്നുവന്നത്.
മുമ്പൊരിക്കൽ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ മകളെ കുറിച്ച് പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മകൾ അമേരിക്കയിലാണ് താമസം, ഭർത്താവും രണ്ടു മക്കളുമുണ്ട്. മരുമകൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സറാണ്. മകൾ ബിന്ദു പറയുന്നു അമ്മ എന്നെ നോക്കിയിട്ടില്ല എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുമ്പോൾ… കഷ്ടം എന്നായിരുന്നു പൊന്നമ്മയുടെ മറുപടി. ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണമാരുന്നു.
അവ,ൾ ഒരു കു,ട്ടി,യാ,യിരിക്കുമ്പോൾ ഇങ്ങനെ പറയുന്നത് മനസിലാക്കാം, പക്ഷെ ഇപ്പോഴും അവൾ അങ്ങനെ തന്നെ പറയുന്നത് വിഷമിപ്പിക്കുന്നുണ്ട്. ഇടക്ക് നോക്കാൻ ആയില്ല എന്നതൊക്കെ ഒരു സത്യം ആണല്ലോ. അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു. അന്ന് എല്ലാവർക്കും ആഹാരം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോയെ തീരുമായിരുന്നു, അവസ്ഥ അതായിരുന്നു, പറയാൻ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂ. അന്ന് ശിക്ഷ എന്നൊരു പടത്തിൽ ഞാനും സത്യൻ മാഷും അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ സംവിധായകൻ പെട്ടെന്ന് വന്നു പറഞ്ഞു, നമ്മൾക്ക് ഈ സീൻ നാളെ എടുത്താലോ എന്ന്. ഞാൻ എന്താണ് എന്ന് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ഞാൻ എന്തേലും ചെയ്തത് ശരി ആയില്ലേ എന്നോർത്തുപോയി..
എന്നാൽ.. ഞാൻ വന്നു, സാരി മാറാൻ നോക്കുമ്പോൾ സാരി മുഴുവൻ മുലപ്പാൽ വീണു നനഞ്ഞിരിക്കുകയായിരുന്നു. രാവിലെ ഫീഡ് ചെയ്തിട്ട് വന്നതാണ്. അങ്ങനെ എന്തൊക്കെയോ ജീവിതത്തിൽ ഉണ്ടായി. കുടുംബം പുലർത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ ആകില്ല എന്നും ഏറെ വേദനയോടെ പൊന്നമ്മ ആ വിഡിയോയിൽ പറയുന്നുണ്ട്..
Leave a Reply