ആദിവാസി ഗോത്രവിഭാഗമാണ് ഞങ്ങളുടേത് ! വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചാണ് അനിയത്തിയുടെ വിവാഹം നടത്തിയത് ! സായി പല്ലവി !

ഒരൊറ്റ സിനിമ കൊണ്ട് ലോക സിനിമ പ്രേമികളുടെ ക്രാഷായി മാറിയ ആളാണ് നടി സായി പല്ലവി, ഇന്നും മലർ മിസ് എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടമാണ്, ഒരു നർത്തകി കൂടിയായ സായി പല്ലവി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയാണ്. ഇപ്പോഴിതാ സായി പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്‍ വിവാഹിതയായി. വിനീതുമായുള്ള വിവാഹ ചടങ്ങുകളുടെ ഫോട്ടോ പുറത്ത് വന്നത് സായി പല്ലവിയുടെ ഫാന്‍സ് പേജുകളിലൂടെയാണ്. തങ്ങളുടെ വിശ്വാസപ്രകാരമുള്ള പരമ്പരാഗത വിവാഹച്ചടങ്ങഉകളായിരുന്നു പൂജ കണ്ണന്റെയും വിനീതിന്റെയും.

വളരെ വ്യത്യാസമായി തോന്നുന്ന ചടങ്ങുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബഡഗ ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബമാണ് ഞങ്ങളുടേത് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ സായി പല്ലവി വെളിപ്പെടുത്തിയതാണ്. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന സായി പല്ലവി, സത്യ സായി ബാവയുടെ കടുത്ത വിശ്വാസിയാണ്. അക്കാര്യങ്ങളും നടി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. കുടുംബത്തില്‍ എന്തും വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചാണ് നടത്തുന്നത് എന്നും സായി പല്ലവി പറഞ്ഞിരുന്നു.

വിവാഹത്തിനായി വധൂവരന്മാര്‍ ഉള്‍പ്പടെ എല്ലാവരും വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. വെള്ളമുണ്ട് തലയില്‍ കെട്ടിയാണ് വധൂ വരന്മാര്‍ താലി കെട്ടുന്നത്. വെള്ളമുത്ത് മാലയും വെള്ളസാരിയുമായിരുന്നു സായി പല്ലവിയുടെ വേഷം. വിവാഹ ചടങ്ങുകളില്‍ പൂജയെ സഹായിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളാണ് ഫാന്‍സ് പേജുകളിലൂടെ വന്നുകൊണ്ടിരിയ്ക്കുന്നത്. സാധാര നടന്നുവരുന്ന താര വിവാഹങ്ങളിൽ നിന്നും താര വിവാഹങ്ങള്‍ രാജകീയവും, ആര്‍ഭാടവുമായിരിക്കും. എന്നാല്‍ പൂജ കണ്ണന്റെ വിവാഹം അതിൽ നില്ലെല്ലാം വളരെ വ്യത്യസ്‍തമാണ്. ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി പകരം പൂക്കളുടെ സാന്നിധ്യമാണ് കൂടുതലും കാണാൻ കഴിഞ്ഞത്.

എന്നാൽ അതേസമയം വിവാഹത്തിന്റെ തലേ ദിവസം നടന്ന സംഗീത് ചടങ്ങിൽ സായി പല്ലവിയും സഹോദരിയും  മറാത്തി പാട്ടിന്റെ പശ്ചാത്തലത്തില്‍ തകര്‍ത്താടിയ ഡാന്‍സ് വീഡിയോയും ഫാന്‍സ് പേജിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു പൂജയുടെയും വിനീതിന്റെയും വിവാഹ നിശ്ചയം. ചിത്തിരൈ സെവ്വൈനം എന്ന ചിത്രത്തിലൂടെയാണ് പൂജ കണ്ണന്‍ അഭിനയ ലോകത്തേക്ക് വന്നത്.

എന്നാൽ അതേസമയം ആത്മീയതയിൽ കൂടുതൽ തലപര്യമുള്ള സായി പല്ലവി തന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല എന്ന്  നേരത്തെ വ്യക്തമാക്കിയതാണ്. അതേ സമയം അടുത്തിടെ പല ഗോസിപ്പുകളും നടിയുടെ പേരില്‍ പുറത്തുവന്നിരുന്നു. വിവാഹ മോചിതനും കുട്ടികൾ ഉള്ള നടനുമായി സായി പല്ലവി പ്രണയത്തിലാണ് എന്ന ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു എങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല.  നിലവില്‍ അമരന്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കുകളിലാണ് സായി പല്ലവി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *