‘മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് ഞാനാണ്’ ! വെളിപ്പെടുത്തലുമായി നടി പൂർണിമ ജയറാം ! ആ സംഭവം ഇങ്ങനെ !!

ഒരു സമയത്ത് മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളായിരുന്നു നടി പൂർണ്ണിമ ജയറാം. 1981 ൽ  ഫാസിൽ സംവിധാനം ചെയ്ത ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് ചുവടുവെച്ച ആളാണ് പൂർണിമ.ഇതേ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് നടൻ മോഹൻലാലും. പൂർണിമക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. 1960 ജൂലൈ 18ന് മുംബൈയിൽ ജനിച്ചു വളർന്ന താരം മലയാളം തമിഴ് എന്നീ ഭാഷകൾ കൂടാതെ ബോളിവുഡിലും സജീവമായിരുന്നു.  പഹേലി,ചമ്പ,ദില്ലഗി,രത്നദീപ് എന്നീ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

മലയാളത്തിൽ മോഹൻലാൽ, ശങ്കർ, മമ്മൂട്ടി, ബാലചന്ദ്രമേനോൻ, ഷാനവാസ് തുടങ്ങിയ മുൻ നിര നായകന്മാരുടെ ജോഡിയായിരുന്നു പൂർണിമ, തമിഴിലെ 80 കളിലെ സൂപ്പർ ഹീറോ ഭാഗ്യരാജ് ആണ് നടിയുടെ ഭർത്താവ്. പൂർണിമ ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ തന്ററെ പഴയ നായകൻ മോഹൻലാലിനെ കുറിച്ച് ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ്. മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് താനാണെന്ന് നടി പൂര്‍ണ്ണിമ ഇപ്പോൾ പറയുന്നത്, അത് അദ്ദേഹത്തിന് ഓർമ്മയുണ്ടോ എന്ന് അറിയില്ല.

നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ബോംബെയിലാണ് താമസിക്കുന്നത് അതുകൊണ്ടു തന്നെ ‘അന്നെല്ലാം ബോംബെയില്‍ ആണ് ഫാഷനബിളായതും നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്സും കിട്ടുന്നത്. അതുകൊണ്ട് ഞാൻ പോയി തിരിച്ചു വരുമ്ബോള്‍ ഒരു ജോഡി ജീന്‍സ് മേടിച്ചുവരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു എന്നും. അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല എന്നും’ കൈരളിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ പഴയ സംഭവം ഓര്‍ത്തെടുത്ത് പറഞ്ഞത്. ഏതായാലും നടിയുടെ തുറന്ന് പറച്ചിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

അടുത്തിടെ തമിഴിൽ ഇളയ ദളപതി വിജയ്‌ക്കൊപ്പം മോഹൻലാലും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ജില്ല’ ക്ക്  വേണ്ടി വർഷങ്ങൾക്ക് ശേഷം ഈ ജോഡികൾ വീണ്ടും ഒന്നിച്ചിരുന്നു, ചിത്രം മികച്ച വിജയം നേടിയിരുന്നു. 80 കാലഘട്ടങ്ങളിലെ താരങ്ങളുടെ കൂട്ടായിമയായ 80’സ് എന്ന ഇവരുടെ ഗ്രുപ്പിൽ മോഹൻലാലും പൂര്ണിമായും വളരെ സജീവമാണ്, കൂടാതെ ഇവർ ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. മലയാളത്തിൽ വെളിച്ചം വിതറുന്ന പെണ്‍കുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങള്‍, ആ രാത്രി, ഇത്തിരിനേരം ഒത്തിരികാര്യം, ഞാന്‍ ഏകനാണ്, ഊമക്കുയില്‍, മറക്കില്ലൊരിക്കലും, പിന്‍ നിലാവ്, മഴനിലാവ്, കിന്നാരം, വെറുതെ ഒരു പിണക്കം എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഭാഗ്യരാജുമൊത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന പൂർണിമക്ക് രണ്ട് മക്കളാണ് ശന്തനു,ശരണ്യ. ശന്തനു ഇന്ന് തമിഴകത്ത് വളരെ തിരക്കുള്ള നായകന്മാരിൽ ഒരാളാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *