‘പ്രണവിൽ നിന്നും ഇങ്ങനെയൊരു കാര്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’ ആ കാര്യം പ്രണവിനെക്കാൾ കൂടുതൽ എനിക്കുണ്ട് ! വെളിപ്പെടുത്തി അനുശ്രീ !

മലയാളിയുടെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹൻലാൽ. മലയാളത്തിലെ താരരാജാവിന്റെ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിൻറെ മകനാണെന്ന യാതൊരു ജാഡയുമില്ലാത്ത താരമാണ് മകൻ പ്രണവ് മോഹൻലാൽ. എന്നും സാധാരണക്കാരന്റെ കൂടെയാണ് പ്രണവിനെ കാണാറ്. പ്രണവ് ധരിക്കുന്ന വസ്ത്രം പോലും അത്രയ്ക്ക് സിംപിൾ ആണെന്നതാണ് വാസ്തവം. ഇപ്പോൾ പ്രണവിനെക്കുറിച്ച് നടി അനുശ്രീ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രണവ് ആദ്യം നായകനായി അഭിനയിച്ച ആദി എന്ന ചിത്രത്തിൽ പ്രണവിനൊപ്പം നടി അനുശ്രീയും അഭിനയിച്ചിരുന്നു. ‘മോഹൻലാലിൻറെ മകന്‍ ഭയങ്കര സിംപിള്‍ ആണെന്ന് നേരത്തെ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിള്‍ ആണെന്ന് മനസ്സിലാക്കിയത് എന്നാണ് അനുശ്രീ പറയുന്നത്. ഷൂട്ടിങ് സെറ്റിലെ പ്രണവിന്റെ പല പെരുമാറ്റങ്ങളും കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്നും അനുശ്രീ പറയുന്നു. ഇത് തന്നെയാണോ മോഹന്‍ലാല്‍ സാറിന്റെ മകന്‍ എന്ന രീതിയില്‍ പ്രണവിനെ നോക്കി അതിശയപ്പെട്ട് നിന്നിട്ടുണ്ടെന്നനും അനുശ്രീ പറയുന്നു.

ആ സമയത്തൊക്കെ പ്രണവിനെക്കാൾ ജാഡ തനിക്കുണ്ടല്ലോ എന്ന് തോന്നിപ്പോയതായും അനുശ്രീ പറഞ്ഞു. ആഹാരത്തിന്റെ കാര്യത്തിലും സെറ്റിലെ മറ്റു സൗകര്യങ്ങൾ ഒന്നും അദ്ദേഹത്തിന് ഒരു പ്രശ്നമല്ലായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. പ്രണവിന് ആദ്യം ഗ്ലിസറിൻ വിട്ടുകൊടുത്തത് താനാണെന്നും അനുശ്രീ പറയുന്നു. ഇനി എത്ര വലിയ നടനാണ്‌ എങ്കിലും ആദ്യം ഗ്ലിസറിടാന്‍ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന് തമാശയുടെ അദ്ദേഹത്തോട് പറഞ്ഞിരുന്നതായി അനുശ്രീ പറഞ്ഞു. അതോടൊപ്പം താൻ റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലെത്തിയതെന്ന് പറഞ്ഞപ്പോൾ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത് എന്ന് അനുശ്രീ പറഞ്ഞു. ‘ആ ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് എന്നാണ് തനിക്ക് തോന്നുന്നത്’ അനുശ്രീ പറഞ്ഞു.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. അതേ വര്‍ഷം തന്നെ പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

പിന്നീട് തുടര്‍പഠനത്തിനായി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന പ്രണവ് 2009ല്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവന്നു. മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായാണ് പ്രണവ് എത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി പ്രവർത്തിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *