‘ഞാൻ വിചാരിച്ചാൽ പ്രണവ് ഒരു നടൻ ആകില്ല’ ! അയാളുടെ ഇഷ്ടം മറ്റൊന്ന് ! പ്രണവിനെ കുറിച്ച് അച്ഛൻ മോഹൻലാൽ പറയുന്നു !!

പ്രണവിനെ ഒരു രാജകുമാരൻ എന്ന രീതിയിലാണ് മലയാളി പ്രേക്ഷകർ കൂടുതലും കണക്കാക്കുന്നത്, പ്രണവ് മോഹൻലാൽ എന്ന അപ്പു ആരാധരുടെ ആവേശമാണ്, തനറെ ആദ്യ ചിത്രം ‘ആദി’ സൂപ്പർ ഹിറ്റായിരുന്നു, എന്നാൽ ചിലർ താര രാജാവായ മോഹൻലാലിനെ വെച്ചാണ് മകൻ പ്രണവിന്റെ അഭിനയത്തെ വിലയിരുത്തുന്നത്. അങ്ങനെ നോക്കുമ്പോൾ പല അന്ന് പല അഭിപ്രായങ്ങളും പ്രണവിന്റെ ചിത്രത്തെ കുറിച്ച് വന്നിരുന്നു. മോഹനലാലിനെ സ്നേഹിക്കുകയും ആരാധകിക്കുകയും ചെയുന്ന പോലെ ഇന്ന് മലയാളക്കര അല്ലെങ്കിൽ ലോകമെമ്പാടുമുള്ള ആരാധകർ പ്രണവിനെയും സ്നേഹിക്കുന്നു.

എപ്പോഴും ക്യാമറക്ക് മുന്നിൽ നിന്നും മറഞ്ഞു നിൽക്കുന്ന പ്രണവിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ആവേശമാണ്. അതും ആ വിശേഷങ്ങൾ അച്ഛനായ മോഹൻലാൽ പറയുകയാന്നെകിൽ കൂടുതൽ താല്പര്യമാണ്, അതുകൊണ്ടു തന്നെ ലാലേട്ടൻ  പറഞ്ഞ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ മക്കളുടെ ഇഷ്ടങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമാണ് മോഹൻലാൽ പറഞ്ഞു തുടങ്ങിയത്. ലാലേട്ടന്റെ വാക്കുകൾ ഇങ്ങനെ..  മകൾ വിസ്മയക്കും മകൻ പ്രണവിനും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്. അത് അനുസരിച്ചാണ് അവർ മുന്നോട്ട് പോകേണ്ടത്. മകൻ പ്രണവിന് ടീച്ചർ ആകാനാണ് ആഗ്രഹമെന്ന് അയാൾ ഒരിക്കൽ തന്നോട് തുറന്ന് പറഞ്ഞിരുന്നു എന്നാണ് ലാലേട്ടൻ പറയുന്നത്.

അവന് മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ വളരെ ഇഷ്ടമാണ്, ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താല്‍പര്യമെന്നാണ് അവൻ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നത്. അതൊരു നല്ലൊരു കാര്യമല്ലേ, കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, അയാൾക്ക് അതാണ് സന്തോഷമെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ല,’  എന്നാൽ  പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നതും  അവന്റെ താല്‍പര്യം കൊണ്ട് തന്നെയാണെന്ന് എന്നും മോഹന്‍ലാല്‍ പറയുന്നു.

മകൾക്കും ഒരുപാട് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനാണ് താല്പര്യം, അതിൽ പ്രത്യേകിച്ചും ചില ആയോധന കലകൾ, അവൾ വിദേശ രാജ്യങ്ങളിൽ പോയി അതൊക്കെ പഠിക്കുന്നുണ്ട്, അത് മകളുടെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു, മക്കളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും അവർ രണ്ടുപേരും സിനിമയിലേക്ക് വരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. നമ്മുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നത് നമ്മളാണ്.

അതുപോലെതന്നെ അവർ ബുദ്ധിയിൽ നിന്ന് അവരുടെ വഴികൾ അവർ തന്നെ കണ്ടുപിടിക്കുക എന്നിട്ട് ആ രീതിയിൽ മുന്നോട്ട് പോകുക.  തനിക്ക് തന്റെ  മക്കളോട് അടുപ്പമുണ്ടെങ്കിലും അതൊരു  അകല്‍ച്ചയോട് കൂടിയ അടുപ്പമാണെന്നും അദ്ദേഹം പറയുന്നു. അതുമാത്രമല്ല ഞാൻ സിനിമയിലേക് വന്നപ്പോൾ തന്റെ അച്ഛൻ തന്നോട് പറഞ്ഞ ഒരേ ഒരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണം എന്നായിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം, പ്രണയം എന്നീ രണ്ടു ചിത്രങ്ങളാണ് ഇനി പ്രണവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *