പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാൻ എന്റെ മകനോട് ചെയ്തത് ! ഞാൻ കാരണം അവന്റെ കരിയർ, ഭാവി ജീവിതം എല്ലാം തകർന്നു ! ത്യാഗരാജൻ പറയുന്നു

തെന്നിന്ത്യൻ സിനിമ അറിയപ്പെടുന്ന സംവിധായകനും, കലാ സംവിധായകനും,  നടനുമാണ് ത്യാഗരാജൻ. അദ്ദേഹത്തിന്റെ മകനാണ് നടൻ പ്രശാന്ത്. ഒരു സമായത്ത് തമോഴിലെ മുൻനിര നായകരിൽ ഒരാളായിരുന്ന പ്രശാന്ത് വളരെ പെട്ടെന്ന് സിനിമയിൽ നിന്ന് അകന്ന് പോകുക ആയിരുന്നു. അച്ഛന്റെ ലേബലിൽ കൂടി തന്നെയാണ് മകൻ സിനിമയിൽ എത്തിയത് എങ്കിലും തന്റെ കഴിവ് കൊണ്ട് പെട്ടെന്ന് തന്നെ നടൻ എന്ന നിലയിൽ ശ്രദ്ധ നേടാൻ പ്രശാന്തിന് കഴിഞ്ഞു.  റൊമാന്റ് ഹീറോ എന്ന പേരെടുത്ത പ്രശാന്ത് മണിരത്‌നത്തെ പോലെയുള്ള ഹിറ്റ്‌മേക്കേഴ്‌സിനൊപ്പമായിരുന്നു പിന്നീടുള്ള സിനിമകള്‍. ഐശ്വര്യ റായി, സിമ്രന്‍സ സ്‌നേഹ,ജ്യോതിക തുടങ്ങി അന്നത്തെ സൂപ്പര്‍ ഹീറോയിന്‍സ് എല്ലാ പ്രശാന്തിന്റെ  നായികമാരായി എത്തി.

മലയാളത്തിലും അദ്ദേഹത്തിന് നിരവധി ആരാധകർ ഉണ്ടായിരുന്നു, ജീൻസ് എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് പ്രശാന്തിനെ എക്കാലവും ആരാധകർ ഓർത്തിരിക്കാൻ. ഇപ്പോഴിതാ മകന്റെ ജീവിതത്തിൽ സംഭവിച്ചത് ആദ്യമായി തുറന്ന് പറയുകയാണ് അച്ഛൻ ത്യാഗരാജൻ.  അദ്ദേഹത്തിന്റെ വാക്കുകൾ, എനിക്ക് പ്രശാന്തിനോട് ഒരു മകന്‍ എന്നതിലപ്പുറം ഉള്ള ബഹുമാനം ഉണ്ട്. എല്ലാത്തിലും വളരെ കൃത്യതകാണിച്ചിരുന്ന, എല്ലാവരോടും ബഹുമാനം ഉള്ള വ്യക്തിയായിരുന്നു പ്രശാന്ത്. പക്ഷെ  എന്റെ മകന് പ്രതീക്ഷിച്ച നിലയില്‍ ഉയരാൻ  കഴിഞ്ഞില്ല. പ്രശാന്തിന് വേണ്ടിയാണ് ഞാന്‍ അഭിനയം നിര്‍ത്തിയത് . ആ സമയത്ത് ത്യാഗരാജനും നായകനായി അഭിനയിക്കുകയായിരുന്നു. തന്റെ സിനിമകള്‍ മകനെ ബാധിക്കരുത് എന്നതിനാല്‍ ഞാൻ മനപൂര്‍വ്വം സിനിമകളില്‍ നിന്നും വിട്ടു നിന്നു..

അജിത്തിന്റെ കരിയറിൽ ബ്രേക്ക് ആയ ചിത്രം ദീനയിലേക്ക് ആദ്യം വിളിച്ചത് പ്രശാന്തിനെ ആയിരുന്നു. പക്ഷെ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്ന പ്രശാന്ത് ഈ ചിത്രത്തിന് വേണ്ടി പെട്ടെന്ന് ആ ചിത്രം തീർക്കാൻ നോക്കിയെങ്കിലും അപ്പോഴേക്കും ആ ചിത്രം അജിത്തിന്റെ നായകനാക്കി ചെയ്തു, ആ ചിത്രമാണ് അജിത്തിന്റെ കരിയറിലെ വളർച്ചയുടെ തുടക്കം, അതിനു ശേഷം പ്രശാന്തിന്റെ ഒന്ന് രണ്ടു ചിത്രങ്ങൾ അജിത്തിന് തന്നെ പോയിരുന്നു..

അവന്റെ കരിയറും ജീവിതവും നശിപ്പിച്ചത് എന്റെ ഒരു തെറ്റായ ഒരു തീരുമാനം ആയിരുന്നു. എന്റെ മകന്റെ  വിവാഹം ഞങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയൊരു അബദ്ധമായിരുന്നു. അച്ഛനും അമ്മയും കണ്ടുപിടിയ്ക്കുന്ന പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു എന്നാണ് ത്യാഗരാജന്‍ പറയുന്നത്.   നല്ല കുടുംബമായിരുന്നു അത്. എല്ലാവരും ഡോക്ടേഴ്‌സ് ആണ്. അടുത്ത ബന്ധുവിലൂടെ വന്ന വിവാഹ ആലോചന ആയതിനാല്‍ അധികം അന്വേഷിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ പ്രശാന്തിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. ആ പെണ്‍കുട്ടി നേരത്തെ വിവാഹം ചെയ്തതായിരുന്നു അക്കാര്യം മറച്ച് വച്ചുകൊണ്ടാണ് പ്രശാന്തുമായുള്ള വിവാഹം നടന്നത്. പക്ഷെ അത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.

ആ കുട്ടി തന്നെയാണ് മകനെ ഉപേക്ഷിച്ച് പോയത്, പിന്നെ കേസും വഴക്കുമെല്ലാമായി, മാനസികമായി മകനും ഞങ്ങൾ എല്ലാവരും തകർന്നു. അവന് പിന്നെ സിനിമ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ജീവിതവും കരിയറും നശിച്ചുപോയി എന്നും അദ്ദേഹം പറയുന്നു …

Articles You May Like

Leave a Reply

Your email address will not be published.