‘എൻ്റെ ആ ആഗ്രഹം നടന്നില്ല’ ! നടി പ്രതീക്ഷ പറയുന്നു !!!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പ്രതീക്ഷ, ഏഷ്യാനെറ്റിലെ അമ്മ എന്ന സീരിയലിൽ ബാല താരമായി എത്തിയ പ്രതീക്ഷ പ്രതീപ് പ്രേക്ഷകർക്ക് മീനാക്ഷി എന്ന ‘അമ്മ സീരിയലിലെ കഥാപാത്രമായിട്ടാണ് ഇന്നും പ്രേക്ഷകർ പ്രതീക്ഷയെ കാണുന്നത്, നായികയായും അതിൽ കൂടുതൽ വില്ലത്തി വേഷങ്ങളുമാണ് താരം ചെയ്തിരുന്നത്. ഇപ്പോൾ താരത്തിന്റെ ജീവിത്തിൽ അപ്രതീക്ഷിതമായി ഒരു വലിയ ദുഃഖം വന്നെത്തിയിരിക്കുകയാണ്, തന്റെ താങ്ങായും തണലായും ഉണ്ടായിരുന്ന തന്റെ അമ്മയുടെ വിയോഗം…
അത് താരത്തെ എല്ലാ രീതിയിലും തകർത്തിരിക്കുകയാണ് എന്നാണ് പ്രതീക്ഷ പറയുന്നത്, തന്നോടൊപ്പം തന്റെ ഷൂട്ടിംഗ് ലൊക്കേഷനിലും മറ്റെല്ലാകാര്യങ്ങൾക്കും ‘അമ്മ ആയിരുന്നു പ്രതീക്ഷക്ക് ഒപ്പമുണ്ടായിരുന്നത്. ‘അമ്മ ഗിരിജ പ്രതീപ് കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിടപറഞ്ഞത്, പ്രതീക്ഷയുടെ അമ്മയോട് ആദരവ് അറിയിച്ചുകൊണ്ട് നിരവധി താരങ്ങളും എത്തിയിരുന്നു..
സീരിയൽ മേഖലയിൽ കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രം ചെയ്യുന്ന റെബേക്കയാണ് പ്രതീക്ഷയുടെ ഏറ്റവും അടുത്ത സുഹൃത്, താരത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ റെബേക്കയും എത്തിയിരുന്നു, അമ്മയുടെ വിയോഗത്തിൽ മനംനൊന്ത് താരം തന്റെ വേദനകൾ ഒരു കുറിപ്പായി സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിരുന്നു.. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. ‘അമ്മ ഞങ്ങളുടെ ലോകം അയിരുന്നു ഒരുപാട് കാലം ജീവിക്കണം എന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അമ്മക്ക് വേദന താങ്ങാൻ സാധിച്ചിരുന്നില്ല ഒടുവിൽ ഹോസ്പിറ്റലിലേക്ക് ഉള്ള വഴി മദ്ധ്യേ ‘അമ്മ അവസാന ശ്വാസം എടുത്തു.. എന്നാണ് പ്രതീക്ഷയുടെ വാക്കുകൾ..
താരം പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് അമ്മ എന്ന സീരിയലിൽ മീനാക്ഷി എന്ന വേഷം ചെയ്തിരുന്നത്, അതു ആദ്യം തന്നെ വില്ലത്തി വേഷത്തിലാണ് എത്തിയത്, അതിനു ശേഷം പ്രണയം, ചാവറയച്ചൻ, ആത്മസഖി, കസ്തൂരിമാൻ സീരിയലുകളിലും പ്രതീക്ഷ അഭിനയിച്ചിട്ടുണ്ട്. പഠനത്തോടൊപ്പമാണ് സീരിയൽ അഭിനയവും പ്രതീക്ഷ മുൻപോട്ട് കൊണ്ടുപോയത്.
പ്രതീക്ഷയുടെ ‘അമ്മ കഴിഞ്ഞ രണ്ടു വർഷമായി അർബുദ സംബദ്ധമായ ചികിത്സയിലായിരുന്നു, വളരെ പെട്ടന്നാണ് അവരുടെ കൊച്ചുകുടുമ്ബത്തിന്റെ സമാധാനം നശിപ്പിച്ചുകൊണ്ട് അമ്മയെ ആ മഹാരോഗം ബാധിക്കുന്നത്, അമ്മ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു ആ കുടുബം പക്ഷെ വിധി അവരെ തകർത്തു കളഞ്ഞു…
അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് പ്രതീക്ഷയുടെ കുടുംബം. അച്ഛൻ പ്രദീപ്. ജേഷ്ഠൻ പ്രണവ് എൻജിനീയറാണ്. പല അഭിമുഖങ്ങളിലും കുടുംബത്തെകുറിച്ച് പ്രതീക്ഷ വാചാല ആകാറുണ്ടായിരുന്നു, ആ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പ്രതീക്ഷയെ ബിഗ് സ്‌ക്രീനിൽ ഒന്ന് കാണണം എന്ന്, അതേസമയം പ്രതീക്ഷ ബിഗ് സ്ക്രീനിലേക്ക് ‘വാതിൽ’ എന്ന ചിത്രത്തിലൂടെ റീ എൻട്രി നടത്താൻ പോകുമ്പോഴാണ് അമ്മയുടെ വിയോഗവർത്ത പുറത്തുവരുന്നത്. അമ്മയുടെ ആ സ്വപനം കാണാതെയാണ് അമ്മാ യാത്രയായത് എന്നും താരം ഏറെ സങ്കടത്തോടെ ഓർക്കുന്നു….
Leave a Reply