“കാർ കൊണ്ടുചെന്ന് ഇടിച്ചതും പോരാഞ്ഞിട്ട് ചിരിച്ചുകൊണ്ടാണ് ആ കാര്യം എന്നോട് വിളിച്ചു പറയുന്നത്” ഭാഗ്യലക്ഷ്‌മിയെ കുറിച്ച് നടി പ്രവീണ പറയുന്നു !!

പ്രവീണ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ്, ഒരു സമയത്ത് അവർ മികച്ച ഒരുപാട് ചിത്രങ്ങൾ ചെയ്തിരുന്നു, അതിനു ശേഷം ഇപ്പോൾ സീരിയലുകളുടെ തിരക്കിലാണ് താരം, ഇപ്പോൾ തെന്നിന്ത്യൻ സീരിയലുകളുടേയും സിനിമകളുടെയും  തിരക്കിലാണ് പ്രവീണ, ഭാഗ്യലക്ഷ്മി മലയാള സിനിമയിലെ ഏറെ പ്രശസ്തയായ ഡബ്ബിങ് ആര്ടിസ്റ്റാണ് ആണ് ബിഗ് ബോസ്സിൽ നിന്നും യെത്തിയത് ഭാഗ്യലക്സ്മി പിന്നെ മീഡിയകളിൽ ഒന്നും അത്ര സജീവമല്ല…

ഇപ്പോൾ പ്രവീണ തന്റെ അടുത്ത സുഹൃത്ത് ഭാഗ്യലക്ഷ്മിയെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ തുറന്ന് പറയുകയാണ്, വർഷങ്ങൾക്ക് മുമ്പ് വളരെ അപകടകരമായി കാർ ഡ്രൈവ് ചെയ്ത് സ്ഥിരമായി അപകടം ഉണ്ടാക്കി വെക്കുന്ന ഒരാളായിരുന്നു ഭാഗ്യലക്ഷ്മി എന്നാണ് പ്രവീണ പറയുന്നത്, അടുത്തിടെ ഒരു ടിവി ചാനലൈന് നൽകിയ അഭിമുഖത്തിലാണ് പ്രവീണ ഈ കാര്യങ്ങൾ തുറന്ന് പറയുന്നത്….

ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് ഫെഫ്കയുടെ ഒരു മീറ്റിംഗിന് പോയ അനുഭവം ഒരിക്കലൂം മറക്കില്ല, ഞങ്ങൾ ഒരുമിച്ച് ഒരു കാറിൽ ഒരുപാട് വർത്തമാനങ്ങൾ പറഞ്ഞുള്ള ഒരു യാത്ര, അത് വളരെ മനോഹരമായ ഒരു ഓർമയാണ് എനിക്ക് ഇപ്പോഴും, എല്ലാ കാര്യങ്ങളും ഒരു ഭയവും മടിയും കൂടാതെ വളരെ ഓപ്പണായി പറയുന്ന ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അങ്ങനെയുള്ളവര്‍ക്കാണല്ലോ നമ്മുടെ സമൂഹത്തിൽ ‘അഹങ്കാരി’ എന്ന പേര് വരുന്നത്. ചേച്ചിയുടെ ആ സ്വാഭാവം വെച്ച് ഈ പേര് എന്നെ വീണതാണ് എന്നും പ്രവീണ പറയുന്നു…

പിന്നെ ചേച്ചിയുടെ മറ്റൊരു രസകരമായ കാര്യം ആ സമയത്തൊക്കെ മിക്കവാറും കാർ അപകടത്തിൽ ആക്കുന്ന സ്വഭാവമാണ്, അത് ഒരിക്കലും രസകരമായ ഒന്നല്ല പക്ഷെ ചേച്ചിക് അതൊരു വിനോദമായിരുന്നു അന്നൊക്കെ എന്നാണ് എനിക്ക് തോന്നിയിരുന്നത്, പുള്ളിക്കാരി നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് വയ്പ്. പക്ഷേ കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ് എന്നുള്ളതാണ് വാസ്തവം. അത്തരത്തിൽ ഒരു ദിവസം അവർ എറണാകുളത്ത് നിന്ന് വരുമ്ബോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ കൊണ്ട് ഉരച്ച ശേഷം അവിടെ നിന്ന് എന്നെ വിളിക്കുന്നു. ‘അടുത്ത കാറും ഇടിച്ചു കേട്ടോ എന്ന്……

അതും ചിരിച്ചുകൊണ്ട് ഏറെ രസകരമായിട്ടാണ് അത് പറയുന്നത്.. അതാണ് ഭാഗ്യ ലക്ഷ്മി ചേച്ചി,  എന്നും പ്രവീണ ഓർത്തു പറയുന്നു, പിന്നെ എന്റെ ഏറ്റവും വലിയൊരു ആഗ്രഹം  ഞാന്‍ ചെയ്യുന്ന ശക്തമായ ഒരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണം എന്നതാണ്, ഒരു അഭിനേത്രി എന്ന  നിലയില്‍ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണത്’ എന്നും നടി പ്രവീണ പറയുന്നു. പ്രവീണ ഇപ്പോൾ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മുൻ നിര നായകന്മാരുടെ ‘അമ്മ വേഷമാണ് പ്രവീണ ഇപ്പൊ ചെയ്തുവരുന്നത്….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *