ദുൽഖർ എന്തൊരു ഭാഗ്യവാനാണ് ! ആ ഭാഗ്യം എനിക്ക് ഇല്ലാതായി പോയല്ലോ ! ആ ഒരൊറ്റ കാര്യത്തിലാണ് എനിക്ക് ദുൽഖറിനോട് അസൂയ ! പൃഥ്വിരാജ് !

മലയാള സിനിമയും കടന്ന് ഇന്ന് ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന നടനും നിർമ്മാതാവുമാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്നതിലുപരി അദ്ദേഹം ഇന്ന് സ്വന്തം പേരും സ്ഥാനവും നേടിക്കഴിഞ്ഞു. താര കുടുംബത്തിൽ നിന്നും വന്ന പൃഥ്വിരാജ് സിനിമ രംഗത്ത് ഏറെ പ്രതിസന്ധികൾ തരണം ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. പൃഥ്വിരാജുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് നടൻ ദുൽഖർ സൽമാൻ, ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമാണ്. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോൾ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.

ഞാനും ചേട്ടനും എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും എന്നും ഞങളുടെ ഉള്ളിൽ നോവായി മാറിയ ഒന്നാണ് അച്ഛന്റെ വേർപാട്…  അക്കാര്യത്തിൽ ഞങ്ങൾക്ക് ഇന്നും നല്ല വിഷമമുണ്ട്. ഞങ്ങളുടെ വിജയങ്ങള്‍ കാണാൻ അച്ഛൻ ഇല്ലല്ലോ എന്നത് ഒരു വലിയ ദുഖമാണ്, ഒരു പക്ഷെ അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഈ നിമിഷങ്ങൾ അദ്ദേഹം ഒരുപാട് ആസ്വദിച്ചേനെ.  അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അപ്പോഴാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ മമ്മൂട്ടി ബന്ധത്തെ കുറിച്ച്‌ പറയുന്നത്. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ കണ്ട്  മമ്മൂട്ടി എന്ന പിതാവിന് ആസ്വദിക്കാനും അഭിമാനിക്കാനും  കഴിയുന്നുണ്ട്.

അതുമാത്രമല്ല  ദുൽഖർ അവന്റെ  അച്ഛനായ മമ്മൂക്കക്ക് വേണ്ടി ഓരോ  സമ്മാനങ്ങൾ  വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിനും വലിയ അഭിമാനവും സന്തോഷവുമാണ്. പക്ഷെ അത്തരം സന്തോഷം എനിക്ക് ഇല്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് ദുഖിക്കാറുണ്ട് എന്ന് വളരെ വികാരഭാവത്തിൽ പൃഥ്വി പറയുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. പൃഥ്വിരാജ് ഇന്ന് നടൻ എന്നതിലുപരി ഒരു വിജയിച്ച സംവിധയകനും, നിർമാതാവും, പ്രൊഡ്യുസറും, ഡിസ്ട്രിബൂട്ടറുമാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *