‘ദുൽഖറിന് എന്നോട് എപ്പോഴും പരാതിയാണ്’ ! ഞാൻ അവരുടെ വീട്ടിൽ പോകുന്നത് മറ്റൊരു ദുരുദ്ദേശത്തോടെയാണ് പൃഥ്വിരാജ് പറയുന്നു !

മലയാള സിനിമയിലെ മികച്ച മുൻ നിരനായകരിൽ രണ്ടുപേരാണ് ദുൽഖറും പൃഥ്വിരാജൂം. ഇരുവരും അഭിനേതാക്കൾ എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കളുംകൂടിയാണ്. ഇവരുടെ ഭാര്യമാരും വളരെ അടുത്ത സുഹൃത്തുക്കളാണ്, ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ  വൈറലാണ്. പൃഥ്വി ഒരു മികച്ച സംവിധായകൻ കൂടിയാണെന്ന് തെളിയിച്ചിരുന്നു. മലയാളത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ലാഭം നേടിയ ചിത്രമായി ലൂസിഫർ മാറുകയായിരുന്നു.

തനറെ രണ്ടാമത്തെ ചിത്രവും മോഹൻലാലിനെ നായകനാക്കി ഒരുക്കാനുള്ള തയാറെടുപ്പിലാണ് പൃഥ്വി. തന്റെ അടുത്ത സുഹൃത്തായ ദുൽഖറിനെ കുറിച്ച് പൃഥ്വി എപ്പോഴും വാചാലനായി എത്താറുണ്ട്. അത്തരത്തിൽ ഇവരുടെ സൗഹൃദത്തെ കുറിച്ച് പൃഥ്വി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചില സമയങ്ങളിൽ ഞാൻ ദുൽഖറിന്റെ വീട്ടിൽ പോകാറുണ്ട്. അത് കൂടുതലായും അവനെ കാണുക എന്നതിലുപരി അവന്റെ ഉമ്മ ഉണ്ടാക്കുന്ന ബിരിയാണി കഴിക്കുക എന്ന ദുരുദ്ദേശത്തോടെയാണ്..

ഈ ലോകത്ത് ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും രുചിയുള്ള ബിരിയാണി ഉണ്ടാക്കുന്നത് അവന്റെ അമ്മയാണ്, ഞാൻ അവിടെ ചെന്നാലും കണ്ണ് ബിരിയാണിയിലായിരിക്കും. അതുമാത്രവുമല്ല ഞാൻ അവിടെ ചെല്ലുമ്പോൾ അവൻ ഉണ്ടായാലും ആദ്യം നേരെ പോകുന്നത് മമ്മൂക്കയെ കാണാൻ ആയിരിക്കും, ഞങ്ങൾ ഒരുപാടുനേരം സംസാരിച്ചിരിക്കും. അതുകൊണ്ടുതന്നെ അവന് എപ്പോഴും ആ കാര്യത്തിൽ പരാതിയായിരിക്കും.

നിങ്ങൾ എന്നോടൊപ്പം ഒരുമിച്ചിരുന്ന് സംസാരിക്കാറില്ല എന്നും, നിങ്ങളെപ്പോഴും അദ്ദേഹത്തോടൊപ്പമാണ് സംസാരിക്കുന്നത് എന്നൊക്കെയാണ് അവൻ എപ്പോഴും പരാതി പറയുന്നത്. ഒരു നടൻ എന്ന നിലയിൽ ദുൽഖറിനേക്കാൾ കൂടുതൽ മമ്മൂക്കയോടാണ് എന്നിലേതിന് സമാനമായ കാര്യങ്ങൾ പറയാനുള്ളത്. എന്നും പൃഥ്വി പറയുന്നു.

പിന്നീട് നായകനായി സിനിമകൾ ലഭിച്ചത് തന്റെ ഭാഗ്യം കൊണ്ട് മാത്രമാണ്, ആ ഭാഗ്യം തന്റെ ശരീരമാന്നെനും എന്നും നടൻ പറയുന്നു. മലയാളത്തിലെ മുൻ നിര സൂപ്പർ ഹീറോകളായ മോഹൻലാലും, മമ്മൂട്ടിയും, സുരേഷ് ഗോപിയുമൊക്കെ നിരസിച്ച സിനിമകൾ കൂടുതലും വന്നത് തന്റെ അരികിലേക്കായിരുന്നു എന്നും അതിന് കാരണം തന്റെ ശരീരമാണ് എന്നും പൃഥ്വി പറയുന്നു. കാരണം മാസ് ചിത്രങ്ങൾക്ക് വേണ്ട ശരീര പ്രകൃതമാണ് തന്റേത്. ഒരർഥത്തിൽ അതെനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും, അതുകൊണ്ട് മാത്രമാണ് നായകനായി കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ സാധിച്ചതെന്നും നടൻ പറയുന്നു..

ഇപ്പോൾ പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം ‘കോൾഡ് കേസ്’ ഓടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 30 നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത് , ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് ചിത്രം ‘അരുവി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ നായികയായി എത്തിയ അതിഥി ബാലനാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. ഒരിടവേളക്ക് ശേഷം പൃഥ്വി പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *