
മമ്മൂക്കക്ക് വേണ്ടി ദുൽഖർ അത് അഭിമാനത്തോടെ ചെയ്യുമ്പോൾ എനിക്ക് അത് സാധിക്കാത്തതിൽ വലിയ ദുഖമാണ് പൃഥ്വിരാജ് പറയുന്നു !
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന യുവതാരമാണ് നടൻ പൃഥ്വിരാജ്. ഒരു നടൻ എന്ന രീതിയിൽ പൃഥ്വിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. മറ്റു നടന്മാർക്ക് അസൂയ ജനിപ്പിക്കുന്ന രീതിയിലാണ് പൃഥ്വി തന്റെ സാമ്രാജ്യം പണിതുയർത്തിയത്. മലയാള സിനിമയിലെ അനശ്വര നടന്മാരിൽ ഒരാളായ സുകുമാരന്റെ മകനാണ് പൃഥ്വിരാജ്. അമ്മ മല്ലിക എപ്പോഴും മക്കളെ കുറിച്ചും ഭർത്താവിന്റെ സ്വപ്നങ്ങളെ കുറിച്ചും തുറന്ന് പറയാറുണ്ട്.
ഇപ്പോൾ പൃഥ്വി തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ പൃഥ്വിരാജുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് നടൻ ദുൽഖർ സൽമാൻ, ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമാണ്. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോൾ സുകുമാരന്‍ എന്ന അച്ഛന് കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.
അക്കാര്യത്തിൽ എനിക്കും ചേട്ടനും നല്ല വിഷമമുണ്ട്. ഞങ്ങളുടെ വിജയങ്ങള്‍ കാണാൻ അച്ഛൻ ഇല്ലല്ലോ എന്നത് ഒരു വലിയ ദുഖമാണ്, ഒരു പക്ഷെ അച്ഛന് ഇന്നുണ്ടായിരുന്നെങ്കില്‍ ഈ നിമിഷങ്ങൾ അദ്ദേഹം ഒരുപാട് ആസ്വദിച്ചേനെ. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അപ്പോഴാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്. ദുല്‍ഖര്‍ എന്ന മകന് നേടുന്ന വിജയങ്ങള്‍ കണ്ട് മമ്മൂട്ടി എന്ന പിതാവിന് ആസ്വദിക്കാനും അഭിമാനിക്കാനും കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിനും വലിയ അഭിമാനവും സന്തോഷവുമാണ്.

പക്ഷെ അത്തരം സന്തോഷം എനിക്ക് ഇല്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് ദുഖിക്കാറുണ്ട് എന്ന് വളരെ വികാരഭാവത്തിൽ പൃഥ്വി പറയുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. പൃഥ്വിരാജ് ഇന്ന് നടൻ എന്നതിലുപരി ഒരു വിജയിച്ച സംവിധയകനും, നിർമാതാവും, പ്രൊഡ്യുസറും, ഡിസ്ട്രിബൂട്ടറുമാണ്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ പൃഥ്വിരാജൂം അഭിനയിക്കുന്നുണ്ട്, മീന, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ അമ്മ മല്ലികയും പൃഥ്വിയുടെ സിനിമയിൽ ഒരു വേഷം ചെയ്തിരുന്നു.
ശേഷം മല്ലിക പറഞ്ഞ വാക്കുകൾ ഇങ്ങനെ, എങ്ങനെ അഭിനയിക്കണമെന്ന് അവന് അഭിനയിച്ച് കാണിക്കുമെന്നും അതിന് അമ്മയെന്നോ അച്ഛനെന്നോ വ്യത്യാസമില്ലെന്നും നന്നായിട്ട് ഹോം വര്‍ക്ക് ചെയ്തിട്ടേ സെറ്റില്‍ എത്തൂവെന്നും മല്ലിക പറയുന്നു. പിന്നെ ഇപ്പോൾ അനിയൻ സംവിധനം ചെയ്യുന്നത് കണ്ടിട്ടാകും ഇന്ദ്രനും ഇപ്പോൾ അങ്ങനെയൊരു മോഹം ഉള്ളതുപോലെ തോന്നുന്നു എന്നും മല്ലിക പറയുന്നു.
Leave a Reply