‘അമ്മ’യ്ക്ക് വീഴ്ച പറ്റി’ ! ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സൂപ്പര്‍സ്റ്റാറുകളെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം ! നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് !
മലയാള സിനിമ മേഖലയിൽ ഇപ്പോൾ ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് നടക്കുന്നത്, ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ ലോകം സാംസ്‌കാരിക മേഖലക്ക് തന്നെ അപമാനമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ്. കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും പൃഥ്വിരാജ് പ്രസ് മീറ്റില്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്നതില്‍ ഞാൻ ഞെട്ടേണ്ട കാര്യമൊന്നുമില്ല കാരണം സൂപ്പര്‍സ്റ്റാറുകളെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുത് അടച്ചുള്ള അന്വേഷണം ഉണ്ടാവണം. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. ആരോപണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്വേഷണങ്ങള്‍ ഉണ്ടാകണം. ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. നമ്മുടെ നാട്ടിലെ നിയവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്.
എന്നാൽ അതേസമയം വേ,ട്ട,ക്കാ,രു,ടെ പേരുകള്‍ സംസരക്ഷിക്കപ്പെടേണ്ട വ്യവസ്ഥിതി നാട്ടില്‍ ഇല്ലാത്തിടത്തോളം കാലം അത് പുറത്തുവിടുന്നതില്‍ നിയമ തടസമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആ പേരുകള്‍ പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ അല്ല, അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെയാണ്. ഹേമാ കമ്മീഷനുമായി ആദ്യം സംസാരിച്ച ആളുകളില്‍ ഒരാളാണ് ഞാന്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരു സമഗ്രമായ പഠനം നടതതുവാനും അതിനെ തുടര്‍ന്ന് എങ്ങനെ ഒരു സേഫ് വര്‍ക്ക് സ്‌പേസ് ഉണ്ടാക്കാന്‍ സാധിക്കും എന്നതിനെ കുറിച്ച് ചിന്തിക്കാനും കൂടി വേണ്ടിയാണ്.
റിപ്പോർട്ട് പുറത്ത് വന്ന സ്ഥിതിക്ക് ഇനി എന്താണ് തുടർനടപടികൾ എന്നതാണ് അറിയേണ്ടത്, അതിൽ എനിക്ക് ആകാംഷയുണ്ട്, എന്ത് നിലപാടാണ് എന്ന് ഞാന്‍ വ്യക്തമാക്കിയാലും ഇല്ലെങ്കിലും എന്റെ നിയന്ത്രണത്തില്‍ ഉള്ളത് എന്താണ് എനിക്ക് ചുറ്റുമുള്ള എന്റെ വര്‍ക്ക് സ്‌പേസ് ആണ്. ഞാന്‍ സുരക്ഷിതമാക്കാം എന്ന് പറയാന്‍ പറ്റുക എന്റെ വര്‍ക്ക് സ്‌പേസ് മാത്രമാണ്. എന്റെ തൊഴിലിടം ഞാന്‍ സുരക്ഷിതമാക്കും അതിനപ്പുറത്തേക്ക് ഞാന്‍ ഇതില്‍ ഉള്‍പ്പെടില്ല എന്ന് പറഞ്ഞാല്‍ തീരുന്നതല്ല ഞാന്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കാരുടെ ഉത്തരവാദിത്വം. ഞാന്‍ ഇതില്‍ ഇല്ല എന്നിടത്ത് തീരുന്നതല്ല എന്റെയോ നിങ്ങളുടെയോ ഉത്തരവാദിത്വം. ഒരു പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അങ്ങനൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല. കാരണം പാർവതിക്ക് മുന്നേ ഒരു സംഘടനാ വിലക്ക് നേരിട്ട ആളാണ് ഞാൻ എന്നും രാജു പറയുന്നു.
Leave a Reply