ഞാൻ എനികിഷ്ടപെട്ടയാളെ മതം നോക്കാതെ വിവാഹം കഴിച്ചതിന് ഇന്നും വിമർശനം നേരിടുന്നു ! ഞങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുട്ടികളെ പോലും അവർ വെറുതെ വിടുന്നില്ല ! പ്രിയാമണി

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് പ്രിയാമണി. ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ വളരെ തിരക്കുള്ള അഭിനേത്രിയാണ് പ്രിയാമണി. ഇപ്പോഴിതാ തന്റെ വിവാഹം ശേഷം താൻ നേരിടുന്ന വിമർശനങ്ങളെ കുറിച്ച് സംസാരിക്കുകായാണ് പ്രിയാമണി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. തങ്ങളുടെ വ്യക്തി ജീവിതത്തിന് ഇടയിലേക്ക് മതം കലര്‍ത്തുന്നതിനെ കുറിച്ചും പേഴ്‌സനല്‍ സ്‌പേസില്‍ പോലും വിദ്വേഷം കുത്തിവെക്കുന്നതിനെ കുറിച്ചുമാണ് പ്രിയാമണി സംസാരിച്ചത്.

അവരുടെ ആ വാക്കുകളിങ്ങനെ, വളരെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്, തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മാനസിക രോഗബാധിതരായ ഒരു സമൂഹമാണ് നമുക്ക് ചുറ്റും. എല്ലാവരുമില്ലെങ്കിലും മിക്കവരും ഈ കാലത്തും മറ്റുള്ളവരുടെ കാര്യത്തില്‍ അതീവ തല്‍പരരാണ്. ഫെയ്‌സ്ബുക്കില്‍ വിവാഹനിശ്ചയം അറിയിച്ചുകൊണ്ട് കുടുംബത്തിന്റെ സമ്മതത്തോടെ ഒരു സന്ദേശം പോസ്റ്റ് ചെയ്തതോടെ വിദ്വേഷ കമന്റുകളുടെ പ്രവാഹമായിരുന്നു.

അതിൽ കൂടുതലും, ‘ജിഹാദ്, മുസ്‌ലിം, നിങ്ങളുടെ കുട്ടികള്‍ തീ,വ്ര,വാ,ദി,കളാകാന്‍ പോകുന്നു’ എന്നിങ്ങനെയായിരുന്നു. ഇത് സത്യത്തിൽ വളരെ വിഷമിപ്പിക്കുന്ന ഒന്നാണ്, എന്തിനാണ് ഇങ്ങനെ മിശ്രവിവാഹ ദമ്പതികളെ ലക്ഷ്യമിട്ട് വേട്ടയാടുന്നത്. ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുന്‍നിര താരങ്ങളുണ്ട്. അവര്‍ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇതിന് ചുറ്റും ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല എന്നാണ് പ്രിയാമണി പറയുന്നത്.

എനിക്കിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നും തന്നെ പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്, ഈദിനെ കുറിച്ച് പോസ്റ്റ് ഇട്ടതിന് ശേഷം ആരോ താന്‍ ഇസ്‌ലാം സ്വീകരിച്ചെന്ന് ആരോപിച്ചു.
ഞാന്‍ മതം മാറിയോ എന്ന് അവര്‍ക്ക് എങ്ങനെ അറിയാം? അത് എന്റെ തീരുമാനമാണ്. ഞാന്‍ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ഇടാത്തതെന്ന് ആളുകള്‍ ചോദിക്കുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഇനി എന്നെ അത് ബാധിക്കില്ല.

അതുകൊണ്ട് തന്നെ ഇത്തരം മോശം കമന്റുകളോട് പ്രതികരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. നമ്മള്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പോലും മറ്റുള്ളവര്‍ക്കാണ് ആശങ്ക എന്നാണ് തന്റെ ഈദ് പോസ്റ്റിനോടുള്ള വിദ്വേഷ കമന്റുകളെ സൂചിപ്പിച്ചുകൊണ്ട് പ്രിയാമണി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *