എന്റെ കുടുംബം ഒരു സ്വർഗ്ഗമായിരുന്നു ! വിധി എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല ! ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ആയിരുന്നു ! പ്രിയദർശൻ !

ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും പ്രശസ്തമായ താര ജോഡികൾ ആയിരുന്നു ലിസിയും പ്രിയദർശനും. 1990ലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവരുടെ വേര്പിരിയൽ  സിനിമ ലോകത്ത് വലിയ ഒരു വാർത്തയായിരുന്നു. വേർപിയലിനു ശേഷവും പ്രിയദർശൻ പലപ്പോഴും ലിസിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു , തന്റെ ഇഷ്ട പ്രകാരമല്ല ലിസ്സി വിവാഹ ബന്ധം വേർപിരിഞ്ഞതെന്നും താൻ ഇപ്പോഴും ലിസിയെ ഒരുപാട് സ്നേഹിക്കുണ്ടെന്നും, എന്റെ എല്ലാ ഉയർച്ചകൾക്കും കാരണം ലിസ്സി ആണെന്നും പ്രിയൻ തുറന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഇവരുടെ മകന്റെ വിവാഹമായിരുന്നു. വളരെ രഹസ്യമായി നടന്ന വിവാഹത്തിൽ കുടുംബം മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് പ്രിയൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ ഇരുവരും ഇരു വഴികളിൽ ആയെങ്കിൽ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വർഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താൻ പ്രാർത്ഥിച്ചത് എന്നും അദ്ദേഹം പറയുകയുണ്ടായി. ഞാൻ ഇമോഷണലി ഡൌൺ ആയ ആളാണ്. പ്രശ്നങ്ങൾ വന്നപ്പോൾ പിറകെ പിറകെ ആണ്എത്തിയത്.

എന്റെ അച്ഛന്റെയും അമ്മയുടെയും മ,ര,ണം, അതിന്റെ ഒപ്പം തന്നെ വിവാഹ മോചനവും, എല്ലാം ഒന്നിന് പിന്നാലെ എത്തി. ആ സമയങ്ങളിൽ ആകും താൻ ഏറ്റവും കൂടുതൽ ക്ഷേത്രദർശനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എന്റെ മനസ്സിൽ ഒറ്റ സ്വപ്നം മാത്രമാണ് എന്റെ മകളുടെ വിവാഹം. അവളെ നന്നായി വിവാഹം കഴിപ്പിച്ചു വിടണം. ഓരോ പ്രശ്ങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോഴും സുഹൃത്തുക്കൾ ആണ് തന്നെ പിന്തുണച്ചത് എന്നും എല്ലാവർക്കും ഇതുപോലെ വിഷയങ്ങൾ ഉണ്ട് മുൻപോട്ട് പോയെ പറ്റൂ എന്നാണ് ലാൽ പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

ഞങ്ങളുടെ ജീവിതത്തിലെ താളം തെറ്റാൻ കാരണം ഈഗോ ആയിരുന്നു. രണ്ടുപേരും മോശമായിരുന്നില്ല, പക്ഷെ വേർപിരിയണം എന്ന തീരുമാനം എടുത്തത് ലിസ്സിയാണ്. വേര്പിരിഞ്ഞതിന് ശേഷവും ഏറെക്കാലം ഞങ്ങൾ ഒരുമിച്ച് തന്നെ ആയിരുന്നു താമസം.  ശേഷം രണ്ടിടങ്ങളിൽ ആയി. ഇപ്പോഴും ഞങ്ങൾ ഒരു കുടുംബമാണ്. ലിസി അഭിനയിക്കാൻ പോകുന്നതിന് ഞാൻ ഒരിക്കലും എതിര് ആയിരുന്നില്ല എന്ന് പറഞ്ഞ പ്രിദർശൻ 80 കോടി ലിസി ആവശ്യയപ്പെട്ടു എന്ന രീതിയിൽ ഉണ്ടായ വാർത്തകൾ എല്ലാം തെറ്റായിരുന്നു. എല്ലാം വിധിയാണ് എന്നും പ്രിയൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *