പ്രിയൻ ചെയ്ത ഒരേ ഒരു തെറ്റാണ് മരക്കാർ എന്ന് സത്യൻ അന്തിക്കാട് ! ഇനി ഈ തെറ്റ് ആവർത്തിക്കില്ല, ദേഹം മുഴുവൻ പൊ,ള്ളി ! പ്രിയദർശൻ !

മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച അതുല്യ പ്രതിഭകളാണ് സത്യൻ അന്തിക്കാടും, പ്രിയദർശനും. ഇപ്പോഴിതാ ഇവർ ഇരുവരും മാതൃഭൂമി അക്ഷരോത്സവം എന്ന പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സത്യൻ അന്തിക്കാട് പറയുന്നത് ഇങ്ങനെ, സമൂഹ മാധ്യമങ്ങളെ നമ്മുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നല്ല, അതിന് ഒരുപാട് നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. ഒരു സിനിമ റിലീസ് ചെയ്ത് അതിന്റെ ഇന്റർവെൽ ആകുമ്പോഴേക്കും അവരവരുടെ പാണ്ഡിത്യം കാണിക്കാനുള്ള ശ്രമങ്ങളും അതിൽ സംഭവിക്കാറുണ്ട്. സോഷ്യൽമീഡിയയിൽ പലപ്പോഴും വ്യക്തിപരമായി അറ്റാക്കുകൾ ഉണ്ടാകുന്നുണ്ട്. ഒരാളെ തകർക്കാനായി കുറെപ്പേർ ചേർന്ന് അറ്റാക്ക് ചെയ്യുന്നുണ്ട്. പണ്ട് ആളുകളെ തിയേറ്ററിൽ കേറ്റി കൂവിക്കുമായിരുന്നു ഇന്ന് അത് മാറി സോഷ്യൽമീഡിയ വഴിയാണ് നടക്കുന്നത്.

അതുപോലെ പ്രിയൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നത് മരക്കാർ ചെയ്തതാണ്. ആ സിനിമയിൽ ഇല്ലാത്തൊരു ഡയലോ​ഗിന്റെ പേരിൽ സോഷ്യൽമീഡിയ പ്രിയനെ വല്ലാതെ ക്രൂശിച്ചു. ‘ബാഴ വെട്ടിയിട്ട പോലെ’ എന്ന ഡയലോ​ഗ് ആ സിനിമയിൽ ഇല്ല. സോഷ്യൽമീഡിയ സിനിമയ്ക്ക് ദോഷമാണെന്ന് പറയാൻ പറ്റില്ല. കാരണം അതൊരു പ്ലാറ്റ് ഫോമാണ് ഒരോരുത്തരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ വിമർശനം എന്നതിനേക്കാൾ അപ്പുറത്തേക്ക് പരിഹാസമായി മാറുന്നുണ്ട്. വിമർശനം നല്ലതാണ്. എല്ലാവരും സർവഞ്ജരല്ലല്ലോ, ഹെൽ‌ത്തി ക്രിട്ടിസിസം വേണം സത്യൻ അന്തിക്കാട് എന്നും സത്യൻ അന്തിക്കാട് പറയുന്നു.

അതുപോലെ പ്രിയദർശൻ പറയുന്നത് ഇങ്ങനെ, ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ്‌ ഞാൻ. ദേഹം മുഴുവൻ പൊള്ളി, ഇനി ചരിത്ര സിനിമ ഞാൻ ചെയ്യില്ല. ചരിത്രം ചരിത്രമായി എടുത്താൽ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്. അറബി ചരിത്രത്തിൽ നല്ലവനാണ്. ഏത് നമ്മൾ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാൻ ഇനി ചെയ്യില്ല”, എന്നാണ് പ്രിയദർശൻ പറഞ്ഞത്. താൻ ഏറ്റവുമധികം മിസ്സ്‌ ചെയുന്നത് ജഗതി ശ്രീകുമാറിനെയാണെന്നും അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ട് കട്ട് പറയാൻ മറന്ന് പോയിട്ടുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ സിനിമ എന്നല്ല ഏത് കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയുമ്പോഴും മാന്യമായി പറയണം. മാന്യമായ ഭാഷ ഉപയോ​ഗിച്ചാൽ കേൾക്കാൻ ഒരു സുഖം ഉണ്ടാകും. ആരോ​ഗ്യപരമായ വിമർശനങ്ങളാണ് വേണ്ടത്. എല്ലാവർക്കും സ്വന്തമായി അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. മനഃപൂർവ്വമായിട്ട് ദ്രോഹിക്കരുത് എന്നെ പറയാനുള്ളൂ. സിനിമയായാലും ഒരു വ്യക്തിയുടെ ജീവിതമായാലും തകർക്കാൻ ശ്രമിക്കരുത്” എന്ന് പ്രിയദർശൻ പറഞ്ഞു. എല്ലാ മനുഷ്യർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാൻ സാധിക്കില്ല. പക്ഷേ ആ സമയത്തും കുറച്ച് അന്തസ്സോടെ അത് ചെയ്താൽ നന്നായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത് എന്നും പ്രിയൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *