
ആണുങ്ങൾക്കും ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ, കേരളത്തിൽ മെൻസ് കമ്മീഷൻ വരണം ! അവർക്കും മാനവും അഭിമാനവും ഉള്ളവരാണ് ! നടി പ്രിയങ്ക
ഇപ്പോഴിതാ സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കുന്ന അമിത പരിഗണന ദുരുപയോഗം ചെയ്യപെടുന്നുണ്ടെന്നു പറയുകയാണ് പ്രിയങ്ക. പുരുഷന്മാർക്ക് എതിരെ ദുരുദ്ദേശപരമായി സ്ത്രീകൾ ആരോപണം ഉന്നയിച്ച് മനപ്പൂർവം അവരെ സമൂഹത്തിൽ മോശക്കാരാക്കി മാറ്റുന്നുണ്ട്, അത് നിർത്തലാക്കണം, പുരുഷന്മാർക്കും മാനവും അഭിമാനവും ഉണ്ട്, അതും സംപ്രക്ഷിക്കപ്പെടേണ്ടതാണ്. കേരളത്തിൽ മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് അത്യാവിഷമാണ്.
ഞാൻ എപ്പോഴും പുരുഷന്മാർക്ക് കൂടുതൽ സ്ഥാനം നൽകുന്ന ആളാണ്, അവർക്ക് താഴെ നിൽക്കാനാണ് ഞാൻ പഠിച്ചത്. ഞാന്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. ഇത്രയും നാളത്തെ കാര്യങ്ങൾ നോക്കിയാൽ നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം പുരുഷന്മാര്‍ അനുഭവിക്കുന്ന വേദന ചെറുതല്ല.

ഒരു പുരുഷനുമായി ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ വളരെ ധൈര്യമായി ഒരു ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും ആ സ്ത്രീ തന്നെ ഏറ്റെടുക്കണം. അതല്ലാതെ ഒരു പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ കഴിയില്ല’ എന്നും പ്രിയങ്ക പറഞ്ഞു.
രാഹുൽ ഈശ്വറിനെ പിന്തുണച്ചും പ്രിയങ്ക എത്തിയിരുന്നു, നടൻ നിവിൻ പോളിക്ക് എതിരെ പരാതി പറഞ്ഞ പെൺകുട്ടിയുടെ വാക്കുകൾ കള്ളമാണെന്ന് തെളിഞ്ഞിരുന്നു, അപ്പോൾ എന്തുകൊണ്ട് ആ സ്ത്രീക്ക് എതിരെ പരാതി എടുക്കുന്നില്ല, നിവിന് കുറച്ച് സമയത്തേക്കെങ്കിലും ഒരു നാണക്കേട് ഉണ്ടായതിൽ ഇവിടെ ആർക്കും ഒന്നും പറയാനില്ലേ പുരുഷന്മാർക്ക് അനുകൂലമായി ഇവിടെ നിയമം ഇല്ലന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
Leave a Reply