പത്ത് കോടി തന്നാലും എന്നെ ആർക്കും കിട്ടില്ല ! മലയാള സിനിമയിലെ ആ മുൻ നിര നായകൻറെ ജീവിതം എന്റെ ഔദാര്യമാണ് ! തെളിവ് സഹിതമായിരിക്കും ഞാൻ ആ കാര്യം തുറന്ന് പറയാൻ പോകുന്നത് ! പ്രിയങ്ക !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് പ്രിയങ്ക. അടുത്തിടെ സിനിമ മേഖലയിൽ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രിയങ്ക രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അതിന്റെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് പ്രിയങ്കാ. സിനിമയിൽ ഇന്നും മെയിന്‍ സ്ട്രീമില്‍ നില്‍ക്കുന്ന ആളാണ്, വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്, ഇപ്പോള്‍ കണ്ടാല്‍ സംസാരിക്കാന്‍ പോലും പുള്ളിയ്ക്ക് നേരമില്ല. കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ വെറുക്കപ്പെട്ടവള്‍. ഉപകാരങ്ങളും നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും. പേടിക്കണമല്ലോ
ആ ഒരു സംഭവമൊക്കെ ഞാനിപ്പോൾ തുറന്ന് പറഞ്ഞാൽ അയാൾക്ക് അത് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിയാമോ, ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും. ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്. ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ. സിനിമ നല്ല ഫീല്‍ഡാണ്. ഇതുപോലുള്ള കുറച്ച് ആളുകള്‍ നശിപ്പിക്കുകയാണെന്നും പ്രിയങ്ക പറയുന്നു.
ആർക്കും ഒന്നിനുവേണ്ടിയും അടിമപ്പെടാനുള്ളതല്ല നമ്മുടെയൊക്കെ ജീവിതം, എന്നെ ഉപദ്രവിക്കാന്‍ വന്നവരെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ജീവിതം എന്റെ ദാനമായി കണക്കാക്കിയാല്‍ മതി. ഞാന്‍ തെളിവു സഹിതമേ പറയുകയുള്ളൂ. എല്ലാത്തിനും എന്റെ അമ്മ സാക്ഷിയാണ്. വേണ്ട, ഒന്നിനും പോണ്ട. എടുത്തുചാട്ടം കാണിക്കരുതെന്നാണ് അമ്മ പറഞ്ഞതെന്നും പ്രിയങ്ക പറയുന്നുണ്ട്. ഞാനിപ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് നേരിടുന്ന സമയാണ്. ഞാനിത് പറഞ്ഞാല്‍ കാശിന് വേണ്ടി പറയുന്നതാണെന്നും പറയും. അത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ പ്രശ്‌നങ്ങള്‍ തീരട്ടെ എന്നു കരുതിയാണ് ഇപ്പോള്‍ ആ ബോംബ് പൊട്ടിക്കാതിരിക്കുന്നത്. പക്ഷെ ഞാന്‍ പറയുമെന്നും പ്രിയങ്ക വ്യക്തിമാക്കി.
ഞാൻ എല്ലാവരോടും മൂന്ന് കാര്യങ്ങളാണ് പറയാറുള്ളത്, എന്നെ മദ്യപാനത്തിന് നിര്‍ബന്ധക്കരുത്. ഞാന്‍ ഒരു ലഹരി വസ്തുവും ഉപയോഗിക്കില്ല. വൈന്‍ പോലും കുടിക്കില്ല. രണ്ടാമത് സാമ്പത്തികം ചോദിക്കരുത്. കാരണം എന്റെ കയ്യില്‍ ഇല്ല. ഉള്ളപ്പോള്‍ സഹായിച്ചിട്ടേയുള്ളൂ. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ ചോദിക്കരുത്. മൂന്നാമത്, പത്ത് കോടി മുന്നില്‍ വച്ചാലും എന്നെ ചോദിക്കരുത്. എന്നെ കിട്ടില്ല. ഞാന്‍ വരില്ല. എത്ര കഷ്ടപ്പെട്ടാലും ഞാന്‍ പോകില്ല. ഏതറ്റം വരേയും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് പോകും. പക്ഷെ ആരുടേയും കൂടെ പോകില്ല എന്നും പ്രിയങ്ക വ്യതമാക്കുന്നുണ്ട്.
Leave a Reply