
ടൊവിനോ ഹെലികോപ്ടർ ആവശ്യപ്പെട്ടിട്ടില്ല, ഇത് നമ്മുടെ സിനിമയല്ലെ ചേട്ടാ, നഷ്ടങ്ങളിൽ കൂടെ നിന്ന മഹാമനസ്ക്കൻ ! നിർമ്മാതാവ് പറയുന്നു !
ഇപ്പോഴിതാ മലായാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവിശ്യം നിർമ്മാതാക്കളുടെ സംഘടന ആവിശ്യപെടുമ്പോൾ അത് വലിയ വലിയ തർക്കങ്ങളിലേക്കും ചർച്ചകളിലേക്കും വഴിയൊരുക്കുകയാണ്. മലയാള സിനിമയിലെ പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ മാസത്തെ സിനിമയുടെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവും വലിയ പരാജയമായി വിലയിരുത്തപ്പെട്ട ചിത്രമാണ് ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്‍റിറ്റി എന്ന സിനിമ.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്, ഒരു ടിവി ചര്‍ച്ചയില്‍ ഹെലികോപ്റ്ററില്‍ പറന്ന് നടത്തിയ പ്രമോഷന്‍ അടക്കം ചിത്രത്തിന്‍റെ ബജറ്റ് കൂട്ടിയെന്നും, ചിത്രത്തിലെ നായകനായ ടൊവിനോ അമിത പ്രതിഫലം വാങ്ങിയെന്നും സംവിധായകന്‍ വിനു കിരിയത്ത് നടത്തിയ പരാമര്‍ശത്തിനെ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.
ഇന്നത്തെ നടമാരുടെ കൂട്ടത്തിൽ ഏറ്റവും നല്ല മനസുള്ള നടൻ ടോവിനോ ആണെന്നാണ് നിർമ്മാതാവ് പറയുന്നത്, രാഗം മൂവീസിന്‍റെ ഉടമ രാജു മല്യത്താണ് സംസാരിച്ചത്, വാക്കുകൾ ഇങ്ങനെ, ഒരിക്കലും ടോവിനോ എന്ന നടൻ ഇങ്ങനെയൊരു പരസ്യപ്രചരണം ഐഡന്‍റിറ്റി എന്ന സിനിമയ്ക്ക് ചെയ്യണമെന്ന് എന്നോട് അഭിപ്രായപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മുകളിൽ പറഞ്ഞ എന്‍റെ സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് അധികരിച്ച് എങ്ങനെ റിലീസ് ചെയ്യും പ്രതിസന്ധി ഘട്ടത്തിൽ നിന്ന് എന്നെ സമാധാനിപ്പിക്കുകയും മനോബലം തന്നതും ടൊവിനോയാണ്.
അതുമാത്രമല്ല, സിനിമയ്ക്ക് പലവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണച്ചെലവ് കൂടി പ്രതിസന്ധിയായപ്പോൾ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്റെ സിജെ റോയിയെ ഐഡന്‍റിറ്റിയുടെ നിർമ്മാണ പങ്കാളിയാക്കി ചിത്രം റിലീസ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിത്തന്ന ആളാണ് ടൊവിനോ. റോയി സിജെയുടെ ഒരു ആശയത്തിലാണ് ഹെലികോപ്ടറിലെ പ്രൊമോഷൻ രീതി, പ്രചരണത്തിന്‍റെ മുഴുവൻ ചെലവും തുകയും സിനിമയുടെ പ്രൊഡക്ഷൻ കോസ്റ്റിൽ ഉൾപ്പെടുത്താതെ അദ്ദേഹം തനിയെ മുടക്കി.

ടോവിണോയെ എനിക്ക് 2018 കാലയളവു മുതൽ അറിയാവുന്നതാണ്, ഐഡന്‍റിറ്റിയില്‍ ഒരു ചെറിയ തുക മാത്രം പ്രതി ഫലത്തിന്‍റെ അഡ്വാൻസായി കൈപ്പറ്റിക്കൊണ്ട് ചിത്രം റിലീസു ചെയ്‌തിട്ട് ബാക്കി തുക തന്നാൽ മതി എന്നുപറഞ്ഞ് ഒന്നരവർഷത്തോളം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു മടിയോ തടസ്സമോ കൂടാതെ സഹകരിച്ചു നിന്ന ആളാണ് ടോവിനോ.
അതുമാത്രമല്ല സിനിമക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്യാനും മനസ് കാണിച്ച ആളാണ് അദ്ദേഹം, മാത്രമല്ല മുൻപറഞ്ഞ ചിത്രത്തിന്‍റെ പ്രതിഫല തുകയുടെ ബാക്കിയായി ഒരു ഭീമമായ തുക നൽകാനുണ്ടായിട്ടും എനിക്ക് ഈ ചിത്രത്തിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരമായി എന്‍റെ കൂടെ നിന്ന് ഉടൻതന്നെ ഒരു ചിത്രം ചെയ്തു തരാമെന്നു പറഞ്ഞ് മറ്റൊരു നടനും കാണിക്കാത്ത മഹാമനസ്‌കത കാണിച്ച നടനാണ് ടൊവിനോ.
കൂടാതെ സിനിമ, പൂർത്തിയായതിനുശേഷം കരാർ ഉറപ്പിച്ച പ്രമുഖ വിതരണ കമ്പനി പിൻമാറിയപ്പോൾ, ധൈര്യപൂർവ്വം മുൻപോട്ട് വന്ന് ശ്രീ ഗോകുലം മൂവീസിന്‍റെ ഡ്രീം ബിഗ് വിതരണക്കമ്പനിയെ സിനിമയുടെ വിതരണക്കാരായി കൊണ്ടു വന്ന് ഈ ചിത്രത്തിന്‍റെ വിതരണഘട്ടത്തിലും സഹായിച്ചത് മറ്റാരുമല്ല ടൊവിനോ എന്ന നടൻ തന്നെയാണ്, മുകളിൽ പറഞ്ഞ ചിത്രത്തിന്‍റെ റിലീസിംഗ് സമയത്തൊക്കെ ടൊവിനോ കാണിച്ച സൻമനസിന് നന്ദി പ്രകാശിപ്പിച്ചപ്പോഴൊക്കെ ഇതു നമ്മുടെ സിനിയല്ലേ ചേട്ടാ, എന്ന് പറഞ്ഞ് കൂടെ നിന്ന ആളാണ് ടൊവിനോ എന്നും നിർമ്മാതാവ് പറയുന്നു.
Leave a Reply