
“മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍” ! അഷ്ടമിരോഹിണി ആശംസകളുമായി രചന നാരായണൻ കുട്ടി !
ഹേമ കമ്മറ്റി റിപ്പോട്ടിന് ശേഷം മലയാള സിനിമ താരങ്ങൾ എല്ലാവരും പൊതു സമൂഹത്തിൽ നിന്നും നിരവധി ചോദ്യങ്ങളും പരിഹാസങ്ങളുമാണ് ഇപ്പോൾ നേരിടുന്നത്. ഇപ്പോഴിതാ നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. . അഷ്ടമിരോഹിണി ആശംസ നേർന്നുകൊണ്ട് രചന സോഷ്യൽ മീഡിയയിൽ പുങ്കുവച്ച പോസ്റ്റാണ് വൈറലായി മാറിയത്. “രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. അഷ്ടമിരോഹിണി ദിനാശംസകൾ,” എന്ന കുറിപ്പിനെപ്പം ശ്രീകൃഷ്ണന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
രചനയുടെ ഈ പോസ്റ്റിന് വളരെ രസകരമായ കമന്റുകളാണ് വരുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ആരോപണ വിധേയനായിരിക്കുന്ന സാഹചര്യത്തിലാണ് രചന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആശംസാ കുറിപ്പും നിലവിലെ സംഭവ വികാസങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പോസ്റ്റിൽ ആരാധകർ കമന്റു ചെയ്യുന്നത്.

അവസാനം ഞാനപ്പാന എന്ന് കൊടുത്തത് നന്നായി… ഇല്ലെങ്കി പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് തോന്നിയേനെ, ആരെയോ കുത്തി പറയുന്നത് പോലെ.. ഏയ് അല്ലായിരിക്കും ചേച്ചിയും അമ്മ ഭാരവാഹിയിൽ ഉള്ള ആളല്ലേ, ഈ പറഞ്ഞതിൽ വേറൊരു അർത്ഥം കൂടെ ഇല്ലേ.. എന്നിങ്ങനെ പോകുന്നു കമന്റുകൾ.. അതേ സമയം, ലൈംഗിക ആരോപണത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തും, അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖും രാജിവച്ചിട്ടുണ്ട്.
ഇവർ ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് വന്നിരിക്കുന്നത്, തുടർന്നാണ് ഇരുവരും ഞായറാഴ്ച രാവിലെ രാജിവച്ചത്. എന്നാൽ അത് കൂടാതെ നടനും എംഎൽഎയുമായ മുകേഷിന് എതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. വനിതാ കാസ്റ്റിങ് ഡയറക്ടറാണ് മുകേഷിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Leave a Reply