
എന്തുകൊണ്ട് കുറ്റാരോപിതനായ ദിലീപിനൊപ്പം വർക്ക് ചെയ്തു ! ചോദ്യത്തിന് ഉത്തരവുമായി നടിരാധിക ശരത്കുമാർ !
ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് നടി രാധിക പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു, മലയാള സിനിമാ ലോക്കേഷനിൽ താൻ നേരിട്ടു കണ്ട ഞെട്ടിക്കുന്ന ഒരു ദുരനുഭവത്തെ കുറിച്ച് രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയത് ഇന്നു രാവിലെയാണ്. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകർത്തിയതും സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നതും താന്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ.
രാധികയുടെ വാക്കുകൾ ഇപ്പോൾ ദേശിയ തലത്തിൽ ശ്രദ്ധ നേടുകയാണ്. അതേ അഭിമുഖത്തിൽ, 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനൊപ്പം അഭിനയിച്ചു? എന്ന ചോദ്യത്തെയും രാധികയ്ക്ക് നേരിടേണ്ടി വന്നു. അടുത്തിടെ റിലീസിനെത്തിയ, ദിലീപിന്റെ പവി കെയർടേക്കർ എന്ന ചിത്രത്തിൽ രാധിക ശരത് കുമാർ അഭിനയിച്ചിരുന്നു.

ദിലീപ് കു,റ്റാ,രോ,പിതനാണ്, കേ,സ് ഇപ്പോഴും നടക്കുന്നു. അയാൾ കുറ്റാരോപിതനായതുകൊണ്ട് ഞാൻ കൂടെ അഭിനയിക്കില്ല എന്നെനിക്ക് പറയാൻ കഴിയില്ല. എൻ്റെ ഇൻഡസ്‌ട്രിയിൽ വലിയ കാര്യങ്ങളുടെ പേരിൽ ആരോപിക്കപ്പെടുന്ന നിരവധി പേരുണ്ട്. മോശം കാര്യങ്ങൾ ചെയ്ത മുഖ്യമന്ത്രിമാരെക്കുറിച്ച് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഞാൻ അവരോട് സംസാരിക്കുന്നില്ലേ? ഉന്നത രാഷ്ട്രീയക്കാർ സ്ത്രീകളോട് മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ മനുഷ്യനോ ആ വ്യക്തിയോ തെറ്റ് ചെയ്തുവെന്ന് വിരൽ ചൂണ്ടാൻ ഞാനില്ല,” രാധിക പറഞ്ഞു.

Leave a Reply