
“അമ്മക്ക് വേണ്ടി ഞാനിത് ചെയ്തില്ലെങ്കിൽ വേറെയാരാണ് ചെയ്യുക” ! ഗായിക രാധികാ തിലക് വിട പറഞ്ഞിട്ട് ഇന്നേക്ക് ആറുവര്‍ഷങ്ങള്‍ ! അമ്മയുടെ ഓർമയിൽ മകൾ പറയുന്നു !!!
മലയാള പിന്നണി ഗാന രംഗത്ത് ഏറെ വിലമതിക്കാകാതെ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് രാധികാ തിലക്. നമ്മൾ ഇന്നും കേൾക്കാൻ കൊതിക്കുന്ന ഒരുപടി നല്ല ഗാനങ്ങൾ ഇപ്പോഴും മലയാളിമനസിൽ രാധികയെ ഓർമിപ്പിക്കുന്നു. വളരെ അപ്രതീക്ഷിതമായി നമ്മളെ വിട്ടു പിരിഞ്ഞ രാധിക ഇന്നും മലയാളി മനസിൽ നിലകൊള്ളുന്നു, രാധിക ഓർമ്മയായിട്ട് ഇന്ന് ആറുവര്‍ഷങ്ങള്‍ തികയുന്നു. രാധികയുടെ ഓർമയിൽ നിരവധി പേര് രംഗത്ത് വന്നിരുന്നു അതിൽ ഗായിക സുജാത പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു.എന്റെ പ്രിയപ്പെട്ട മാലാഖേ, നീയെന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും,’ എന്നാണ് സുജാത കുറിച്ചത്.
വളരെ അതികം കഴിവുള്ള ഗായിക ആയിരുന്നിയിട്ടും അവരുടെ കഴിവിന് അനുസരിച്ച് അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നത് വളരെ വേദന ജനകമായ ഒന്നാണ്. അവർ 45-ാം വയസ്സിലാണ് 2015 സെപ്റ്റംബര്‍ ഇരുപതിനാണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് നമ്മെ വിട്ട് പിരിയുന്നത്. എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും രാധിക പാടിയിട്ടുണ്ട്. അമ്മയുടെ പാത പിന്തുടർന്ന് മകളും സംഗീത ലോകത്ത് സജീവമാണ്. കഴിഞ്ഞ വര്ഷം അമ്മയുടെ പാട്ടുകളും ഓർമകളുമായി മകൾ ദേവിക സുരേഷ് എത്തിയിരുന്നു.

‘അമ്മ ആലപിച്ച ഗാനങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള, മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങൾ പുനരാവിഷ്കരിച്ചായിരുന്നു ദേവിക എത്തിയിരുന്നത്. അമ്മയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് മകൾ ദേവികക്ക്. അമ്മയുടെ ഓര്മകളിലാണ് എന്റെയും അച്ഛന്റെയും ഇപ്പോഴത്തെ ജീവിതം. അമ്മ ചികിത്സയിലായിരുന്ന സമയത്തും ഏറെ സന്തോഷവതിയായിരുന്നുവെന്നും പോസിറ്റീവായി ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്യുമായിരുന്നുവെന്നും ദേവിക പറയുന്നു. ഒരുപക്ഷെ ‘അമ്മ ഇത്രയും പോസിറ്റവ്യ രീതിയിൽ അന്ന് അസുഖത്തെ എടുത്തിരുന്നില്ല എങ്കിൽ ഞങ്ങൾ മാനസികമായി തളർന്നു പോകുമായിരുന്നു. അസുഖം തിരിച്ചറിഞ്ഞ ശേഷം ഒരു വർഷം ആയപ്പോഴാണ് അമ്മ പൂർണമായും കിടപ്പിലായത്, അതുവരെ അമ്മ തന്നെയായിരുന്നു വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എന്നും ദേവിക പറയുന്നു.
പിന്നെ പാചകം അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു. പാചകക്കുറിപ്പുകളൊക്കെ നോക്കി ഓരോ ഭക്ഷണങ്ങൾ ഉണ്ടാക്കുമായിരുന്നു. ഒരിക്കലും ഒരു സമയത്തും വെറുതെയിരിക്കുമായിരുന്നില്ല. പാട്ട് കേൾക്കൽ, പുസ്തകങ്ങൾ വായിക്കൽ അങ്ങനെയെല്ലാം ചെയ്തുകൊണ്ടിരിക്കുമായിരുന്നു, അമ്മയെ പോലെ പാട്ടിന്റെ ലോകത്ത് മുഴുകാനാണ് തനിക്കും ഇഷ്ടമെന്ന് മകൾ ദേവിക പറയുന്നു. ഒറ്റയാള്‍ പട്ടാള’ത്തില്‍ ജി.വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലില്‍ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, രാവണപ്രഭുവിലെ തകില് പുകില്, നന്ദനത്തിലെ മനസ്സില്‍ മിഥുന മഴ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍.
Leave a Reply