
വീട്ടിലെത്തിയ റാഫിയെ കാത്തിരുന്നത് വമ്പൻ സർപ്രൈസ് ! മഹീന ഇനി റാഫിക്ക് സ്വന്തം !! ആശംസകളുമായി താരങ്ങൾ !
ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി മനസിൽ കയറിക്കൂടിയ പുതുമുഖ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ റാഫിക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ തനറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായി ഈ ഞായറാഴ്ച മാറിയിരിക്കുകയാണ്, തന്റെ പിറന്നാൾ ദിവസം തന്നെ തന്റെ വിവാഹ നിശ്ചയവും നടന്നിരിക്കുകയാണ്. തനറെ ഭാവി വധു മഹീന വലിയ സർപ്രൈസാണ് ഷഫിക്ക് ഒരുക്കിയിരുന്നത്.
വീട്ടിലെത്തിയ തന്നെ സ്വീകരിച്ചത് അലങ്കരിച്ച മുറികളും, തന്റെ ഫോട്ടോ പതിച്ച കേക്കും, സുഹൃത്തുക്കളും ബന്ധുക്കളും എല്ലവരും കൂടി ഒരു വല്യ ബഹളം തന്നെയായിരുന്നു തന്റെ വീട്ടിൽ എന്നും റാഫി പറയുന്നു, വെളുത്ത ഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞായിരുന്നു റാഫി എത്തിയത്. ഇവരുടെ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
കേക്ക് മുറിച്ച് പരസ്പരം നൽകിയതിന് ശേഷം വിവാഹ നിശ്ചയം നടക്കുകയായിരുന്നു. പിറന്നാളിനൊപ്പമായി ഇതുംകൂടി വന്നതോടെ ആഘോഷം ഗംഭീരമാക്കുകയായിരുന്നു. ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ചതും നമ്മുടെ കഥയിലെ നായിക മഹീന തന്നെയാണ്. എന്‍ഗേജ്‌മെന്റ് വേദിയിലും ചില സര്‍പ്രൈസുകള്‍ മഹീന ഒരുക്കി വെച്ചിരുന്നു.
തന്റെ ഭാവി വധുവിനെ ഷാഫി ഇതിനുമുമ്പും ആരാധകർക്ക് പരിചയപെടുതായിരുന്നു. ‘എനിക്ക് ഏറ്റവും സന്തോഷം തരുന്നയാളെ ഞാനെന്റെ വധുവായി കൂടെക്കൂട്ടുന്നുവെന്നായിരുന്നു’ അന്ന് റാഫി പറഞ്ഞിരുന്നത്. അടുത്തിടെ തങ്ങൾ വിവാഹത്തിലേക്ക് കടക്കുകയാണ് എന്ന രീതിയിൽ മഹീന ചില പോസ്റ്റുകൾ ചെയ്തിരുന്നു. എന്നാൽ റാഫി ഇതിനെ കുറിച്ച് പ്രതികരിക്കാത്തതിനെക്കുറിച്ച് അന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോൾ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയായി ഇത് മാറിയിരിക്കുകയാണ്.

ഏതായാലും സംഭവം ഇപ്പോൾ വൈറലായിരിക്കുമായാണ്. ഇരിവർക്കും ആശംസ പ്രവാഹമാണ്, ആരാധകരും താരങ്ങളും എല്ലാവരും ഇവർക്ക് ആശംസകൾ അറിയുക തിരക്കിലാണ്. ചക്കപ്പഴത്തിലെ മറ്റു താരങ്ങളുമായി റാഫി നല്ല അടുപ്പത്തിലാണ്, അശ്വതി ശ്രീകാന്തിനോടൊപ്പമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. കൂടതെ ചക്കപ്പഴത്തില്‍ റാഫി അവതരിപ്പിക്കുന്ന സുമേഷിന്റെ അച്ഛനായി എത്തുന്ന അമല്‍രാജ് ദേവ് ആശംസ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്.
നിഷ്‌കളങ്കതയും വറ്റാത്ത സ്‌നേഹവുമായി നന്മയുള്ള ചെറുപ്പക്കാരാ, ചക്കപ്പഴത്തില്‍ എന്റെ ഇളയമകനായി തിളങ്ങുന്ന പ്രിയപ്പെട്ട റാഫി, നിനക്ക് ഹൃദയം ചേര്‍ന്ന് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഒപ്പം നിന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിനും എന്നായിരുന്നു അദ്ദേഹം കുറിച്ചത്. പിന്നാലെ അമ്മയായി അഭിനയിക്കുന്ന നടി സബിറ്റയും ആശംസയുമായി എത്തിയിരുന്നു. കൂടാതെ സീരിയലില് പുറത്തും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിലരിൽ ഒരാളാണ് നീ എന്നും സബിറ്റ പറയുന്നു..
Leave a Reply